Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍ച്ച് 28, 29ന് ദേശീയ പണിമുടക്ക്, വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് സിപിഎം സംസ്ഥാന സമ്മേളനം

തിരുവനന്തപുരം: ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളോടും ആഹ്വാനം ചെയ്ത് സിപിഎം സംസ്ഥാന സമ്മേളനം. ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം മുന്നോട്ടു വച്ച് ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗം 2022 മാര്‍ച്ച് 28, 29 തീയ്യതികളില്‍ ദേശവ്യാപകമായി പണിമുടക്കുകയാണ്. ദേശീയ ട്രേഡ് യൂണിയനുകളുടെയും വിവിധ വ്യവസായതൊഴിലാളി ഫെഡറേഷനുകളുടെയും കണ്‍വെന്‍ഷനാണ് ദേശീയ പണിമുടക്കിന് അഹ്വാനം നല്‍കിയിരിക്കുന്നത്. ഈ പണിമുടക്ക് വിജയിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം അഭ്യര്‍ത്ഥിച്ചു.

കുട്ടിയുടുപ്പിട്ട് പുതിയ ലുക്കിൽ സായ് പല്ലവി, ഇതെന്ത് മാറ്റമെന്ന് ആരാധകർ, ചിത്രങ്ങൾ

ഒമ്പത് മുദ്രാവാക്യങ്ങളാണ് പ്രധാനമായും ഈ പണിമുടക്കിന് ആധാരമായിട്ടുള്ളത്.

1. തൊഴിലാളി വിരുദ്ധ ലേബര്‍കോഡുകള്‍ പിന്‍വലിക്കുക.
2. എസ്സന്‍ഷ്യന്‍ ഡിഫന്‍സ് സര്‍വ്വീസസ് ആക്ട് പിന്‍വലിക്കുക.
3. സ്വകാര്യവല്‍ക്കരണവും, നാഷണല്‍ മോണിട്ടൈസേഷന്‍ പൈപ്പ്‌ലൈന്‍ എന്ന പദ്ധതിയും ഉപേക്ഷിക്കുക.
4. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് അത്യാവശ്യ പൊതുസേവനങ്ങള്‍ എന്നീ മേഖലകളില്‍ പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കുക.
5. മഹാത്മാഗാന്ധിതൊഴിലുറപ്പ് പദ്ധതിക്കുള്ള ഫണ്ട് വര്‍ദ്ധിപ്പിക്കുക, പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിക്കുക.
6. സംയുക്ത കര്‍ഷക സംഘടനകള്‍ വിവാദകാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഉന്നയിച്ച 6 കാര്യങ്ങള്‍ അംഗീകരിക്കുക.
7. ദേശീയ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനും, ജനക്ഷേമ പദ്ധതികള്‍ക്ക് പണം കണ്ടത്താനും സമ്പന്നരുടെമേല്‍ പുതിയ നികുതി ഏര്‍പ്പെടുത്തുക.
8 പെട്രോളിയം ഉല്‍പന്നങ്ങളുടെമേലുള്ള എക്‌സൈസ് നികുതി ഗണ്യമായി കുറക്കുക, വിലക്കയറ്റം തടയുക.
9 പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുകയും, പഴയ പദ്ധതി പുന:സ്ഥാപിക്കുകയും ചെയ്യുക.

32

'എല്ലാവര്‍ക്കും മിനിമംവേതനം നല്‍കുക, സാര്‍വ്വത്രികസാമൂഹ്യസുരക്ഷ
ഉറപ്പാക്കുക, കരാര്‍തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കുക, പ്രൊവിഡന്റ്
ഫണ്ട് പെന്‍ഷന്‍ തുക ഉയര്‍ത്തുക, സ്‌കീംതൊഴിലാളികള്‍ 'തൊഴിലാളി' എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുക, തൊഴിലും വരുമാനവും നഷ്ടപ്പെട്ടവര്‍ക്ക് പണമെത്തിക്കുക, സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുക തുടങ്ങി ട്രേഡ്‌യൂണിയനുകള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളും ഇതോടൊപ്പം മുന്നോട്ടുവയ്ക്കുന്നുണ്ട്'.

'രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവഉദാരവല്‍ക്കരണ നയങ്ങള്‍ സൃഷ്ടിക്കുന്ന കെടുതികളാണ് ഈ പണിമുടക്കിന് ആധാരമായിട്ടുള്ളത്. ഇത്തരം നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളികള്‍ നടത്തുന്ന പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് ഈ പണിമുടക്കും. ഇത് തൊഴിലാളികളുടെ മാത്രം മുദ്രാവാക്യമല്ല. രാജ്യത്തെ സംരക്ഷിക്കാനുള്ള മഹത്തായ പോരാട്ടത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പിന്തുണക്കാന്‍
നമുക്കാവണം.

പൊതുമേഖലാസംരക്ഷണം ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ സാമൂഹ്യ നീതി നിഷേധിക്കപ്പെട്ട ജനങ്ങള്‍ക്ക് തൊഴില്‍ സംവരണം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായി കര്‍ഷകര്‍ നടത്തിയ പോരാട്ടങ്ങളുടെ അനുഭവങ്ങളും നമുക്ക് മുമ്പിലുണ്ട്. കര്‍ഷക രംഗത്തെ സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. രാജ്യത്തെ രക്ഷിക്കാനുള്ള ദേശീയ പണിമുടക്കുകളില്‍ നിര്‍ണായക പങ്ക് വഹിച്ച കേരളം ഈ പണിമുടക്കിലും മുന്‍പന്തിയിലുണ്ടാവും' എന്ന് സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+