സഖ്യകക്ഷികളില്‍ നിന്നും പണം വാങ്ങി, പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കാലുവാരി; സിപിഎം അവലോകന റിപ്പോര്‍ട്ട്
തിരുവനന്തപുരം: ചരിത്രം തിരുത്തിയ തുടര്‍ വിജയവുമായിട്ടായിരുന്നു രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 91 സീറ്റുകളായിരുന്നു മുന്നണിക്ക് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 99 ലേക്ക് ഉയര്‍ന്നു. സിപിഎമ്മിനും സ്വന്തം നിലയക്ക് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. അങ്ങനെ ഏത് വിധത്തില്‍ നോക്കുമ്പോഴും പാര്‍ട്ടിക്കും മുന്നണിക്കും നേട്ടം മാത്രം നല്‍കികൊണ്ടുള്ള ഒരു തിരഞ്ഞെടുപ്പാണ് കഴിഞ്ഞ് പോയത്. എന്നാല്‍ തിരഞ്ഞെടുപ്പ് സയമത്ത് ചുരുക്കം ചില നേതാക്കളുടെ ഭാഗത്ത് നിന്നാണെങ്കിലും നയവ്യതിയാനങ്ങള്‍ ഉണ്ടെന്ന് സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
ഗ്ലാമറസ് ചിത്രങ്ങളുമായി പ്രിയതാരം പാര്‍വ്വതി നായര്‍: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഗുരുതരമായ ആരോപണങ്ങളാണ് അവലോകന റിപ്പോര്‍ട്ടില്‍ ഉള്ളതെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഘടകക്ഷി സ്ഥാനാര്‍ത്തികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ചില പാര്‍ട്ടി നേതാക്കള്‍ അവരില്‍ നിന്നും നേരിട്ട് പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്ന പ്രധാനപ്പെട്ട കാര്യം. പല ജില്ലകളില്‍ നിന്നും നേരത്തേയും ഇത്തരം ആരോപണം ഉയര്‍ന്നിരുന്നു.

ഇത് സംബന്ധിച്ച ചില പരാതികള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഘടകക്ഷികളില്‍ നിന്നും നേതൃത്വത്തിന് കിട്ടിയതായി സൂചനയുണ്ടായിരുന്നു. അത് ശരിവെക്കുന്ന തരത്തിലുള്ളതാണ് നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടി പരമ്പരാഗതമായി തുടരുന്ന ശൈലിയുടെ വ്യക്തമായ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ചില മണ്ഡലങ്ങളിലെങ്കിലും പാര്‍ട്ടിയുടേയും മുന്നണിയുടേ സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ കാലുവാരല്‍ നീക്കം നടന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ വേണ്ടി എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ഗൗരവത്തില്‍ എടുത്ത് പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ എടുക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

സ്ഥാനാർത്ഥി നിർണ്ണയത്തിന് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങൾ വഴി വ്യക്തികളെ തേജോവധം ചെയ്യുന്ന പ്രചരണ ശൈലിയുണ്ട്. സ്ഥാനാര്‍ത്ഥികളാവാന്‍ വേണ്ടി പാര്‍ട്ടി തീരുമാനം വരുന്നതിന് മുന്‍പ് തന്നെ മുന്‍കൂര്‍ പ്രവര്‍ത്തനങ്ങളും ചരട് വലികളും നടത്തുന്ന ചില നേതാക്കളുണ്ട്. ഇത് ബൂര്‍ഷ്വാ പാര്‍ട്ടിയുടെ സമീപനമാണെന്നും വിഭാഗീയതയ്ക്ക് കാരണമാകുന്നതുമാണ്.

സ്ഥാനാര്‍ത്ഥിത്വം ലഭിക്കാന്‍ ചില മതനേതാക്കളിലൂടെ ഇടപെടല്‍ നടത്തുന്നവരും പാര്‍ട്ടിയില്‍ ഉണ്ട്. മതനേതാക്കളെക്കൊണ്ടുള്ള ശുപാര്‍ശ ചെയ്യിക്കുന്ന ഇവരുടെ രീതി അംഗീകരിക്കാന്‍ കഴിയാത്തതാണ്. വിജയിച്ചിട്ടും പ്രതീക്ഷിച്ച് വോട്ടുകള്‍ ലഭിക്കാതിരുന്ന മണ്ഡലങ്ങളിലെ വീഴ്ചകളും പ്രത്യേകം പഠന വിധേയമാക്കേണ്ടതുണ്ട്. ആരോപണ വിധേയര്‍ക്കെതിരെ അന്വേഷണം നടത്തി ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം അരുവിക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍റെ വിജയിത്തിനായി പ്രവര്‍ത്തിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന അന്വേഷണ കമ്മീഷന്‍റെ കണ്ടത്തലിനെ തുടര്‍ന്ന് വികെ മധുവിനെ തരംതാഴ്ത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി മധുവിനെ ജില്ലാ കമ്മറ്റിയിലേക്കാവും തരം താഴ്ത്തുക.

ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് മധുവിനെതിരായ അച്ചടക്ക നടപടി സംബന്ധിച്ച തീരുമാനം ഉണ്ടായത്. പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു. ജി സ്റ്റീഫന്‍റെ വിജയത്തിനായി മധു പ്രവര്‍ത്തിച്ചില്ലെന്ന് ആരോപിച്ച് വിതുര ഏരിയ സെക്രട്ടറി എന്‍ ഷൗക്കത്തലി നേരത്തെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു.

ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി മികച്ച പ്രകടനം കാഴ്ചവെച്ച വികെ മധുവിനെയായിരുന്നു ആദ്യം അരുവിക്കര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി ആലോചിച്ചിരുന്നത്. സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ച മധു അനൗദ്യോഗിക പ്രചരണത്തിനും മണ്ഡലത്തില്‍ തുടക്കം കുറിച്ചിരുന്നു. എന്നാല്‍ വിജയം ഉറപ്പിക്കാന്‍ സാമുദായിക കാരണങ്ങള്‍ കൂടി പരിഗണിച്ച് നാടാര്‍ സമുദായത്തില്‍ നിന്നുള്ള സ്റ്റീഫനെ സിപിഎം ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്ന.












Click it and Unblock the Notifications