കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി വര്‍ദ്ധന ബഹിഷ്‌കരിക്കാന്‍ സിപിഎം ആഹ്വാനം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി അധിക നികുതി പിരിക്കാനുള്ള നീക്കം ബഹിഷ്‌കരിക്കാന്‍ സിപിഎമ്മിന്റെ ആഹ്വാനം. അധിക നികുതി ജനങ്ങള്‍ അടക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെ അപ്രസക്തമാക്കുന്ന തീരുമാനമാണ് മന്ത്രിസഭ എടുത്തിരിക്കുന്നത്. ഇത് ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. അടിയന്തരമായി നിയമസഭ വിളിച്ചുചേര്‍ക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

Pinarayi Vijayan

നാലായിരം കോടി രൂപയുടെ അധിക നികുതിയാണ് പിരിക്കുന്നത്. നികുതി ഇനിയും കൂട്ടാന്‍ അണിയറയില്‍ നീക്കം നടക്കുന്നുണ്ട്. സര്‍ക്കാരിന്റെ ധൂര്‍ത്താണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പിണറായി ആരോപിച്ചു. സര്‍ക്കാരിന്‍റെ പിടിപ്പ് കേടിന്‍റെ ഉത്തരവാദിത്തം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ അനുവദിക്കില്ലെന്നും പിണറായി വ്യക്തമാക്കി.

സര്‍ക്കാരിന്റെ ധനസ്ഥിതിയെ കുറിച്ച് ധവള പത്രം പുറത്തിറക്കണം. യുദ്ധസമയത്തും ക്ഷാമകാലത്തും എടുക്കുന്ന നടപടിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. നിയമത്തിലെ പഴുതുപയോഗിച്ചാണിത്.

നാല് വര്‍ഷം കൊണ്ട് ഏഴായിരം കോടി രൂപയുടെ അധിക നികുതി ഭാരമാണ് യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പിച്ചത്. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് ഫലപ്രദമായി നികുതി പിരിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു. ഈ സര്‍ക്കാര്‍ വേണ്ടപ്പെട്ടവരെ നികുതി ഈടാക്കുന്നതില്‍ ഒഴിവാക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പിണറായി വിജയന്‍ ആരോപിച്ചു.

English summary
CPM calls for boycott of excess tax for water and land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X