കൊയിലാണ്ടി വടകര താലൂക്കുകൾ വിഭജിച്ച് പേരാമ്പ്ര ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് സിപിഎം സമ്മേളനം

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര : കൊയിലാണ്ടി വടകര താലൂക്കുകൾ വിഭജിച്ച് പേരാമ്പ്ര ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് നൊച്ചാട് ചാത്തോത്ത് താഴ നടക്കുന്ന സി.പി.ഐ (എം) പേരാമ്പ്ര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരുകൾ നിയോഗിച്ച താലൂക്ക് പുന:സംഘടനാ വിദഗ്ദ സമിതികളെല്ലാം പേരാമ്പ്ര താലൂക്ക് രൂപീകരണം ആവശ്യപ്പെട്ടിരുന്നു.

മലപ്പുറത്ത് എംആര്‍ വാക്‌സിനേഷന്‍ ഉദ്യോഗസ്ഥരെ അക്രമിച്ച കേസില്‍ അറസ്റ്റിലായതില്‍ നിരപരാധിയും, പ്രതിഷേധങ്ങളും സമരങ്ങളും കൊഴുക്കുന്നു

ഏറ്റവും ഒടുവിലായി 2007 ൽ ഇരു താലൂക്കുകളിലെയും 20 വില്ലേജുകൾ കൂട്ടിച്ചേർത്ത് പേരാമ്പ്ര ആസ്ഥാനമായി താലൂക്ക് രൂപീകരിക്കാൻ നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ യു.ഡി.എഫ് സർക്കാർ ഈ റിപ്പോർട്ട് അവഗണിച്ച് താലൂക്ക് രൂപീകരണം അട്ടിമറിക്കുകയായിരുന്നു. 569.62 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും നാല് ലക്ഷത്തോളം ജനസംഖ്യയുമുള്ള പേരാമ്പ്ര താലൂക്ക് രൂപീകരണം വൈകരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു.

cpimperabra21

പോരാട്ടങ്ങളുടെ ചരിത്ര ഭൂമിയായ നൊച്ചാടിന്റെ മണ്ണിൽ ആദ്യമായി നടക്കുന്ന സി.പി.ഐ (എം) ഏരിയാ സമ്മേളനത്തിന് ആവേശോജ്വലമായ തുടക്കം. സമ്മേളനത്തിനായ് നൊച്ചാട് ചാത്തോത്ത് താഴ ചുവപ്പണിഞ്ഞൊരുങ്ങിയിട്ട് നാളേറെയായി.

മുതിർന്ന ഏരിയാ കമ്മിറ്റിയംഗം പള്ളുരുത്തി ജോസഫ് സമ്മേളനത്തിന് പതാക ഉയർത്തി. വി.എം കണാരൻ, കെ.കെ ബാലകൃഷ്ണൻ നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. സമ്മേളനം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.പി ബിജു അനുശോചന പ്രമേയം അവതരിപ്പിച്ചു. സി. ബാലൻ, ടി.കെ ലോഹിതാക്ഷൻ, കെ.വി കുഞ്ഞിക്കണ്ണൻ, എസ്.കെ സജീഷ്, സുബൈദ ചെറുവറ്റ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. എരിയാ സെക്രട്ടറി എൻ.പി ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി.പി രാമകൃഷ്ണൻ, എൻ.കെ രാധ, ജില്ലാ സെക്രട്ടറി പി മോഹനൻ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ.കെ പത്മനാഭൻ , കെ. കുഞ്ഞമ്മത്, എ.കെ ബാലൻ, പി.കെ മുകുന്ദൻ, എം.കെ നളിനി എന്നിവർ സംബന്ധിക്കുന്നു. പി. ബാലൻ അടിയോടി കൺവീനറായ പ്രമേയ കമ്മിറ്റിയും, കെ നാരായണൻ കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയും, സി.കെ ശശി കൺവീനറായ മിന്ട്സ് കമ്മിറ്റിയും പ്രവർത്തിക്കുന്നു.

ഞായറാഴ്ച പുതിയ ഏരിയാ കമ്മിറ്റിയംഗങ്ങളെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നതോടെ പ്രതിനിധി സമ്മേളനം പൂർത്തിയാവും. വൈകിട്ട് നാല് മണിക്ക് റെഡ് വളണ്ടിയർ മാർച്ചും 2000 പ്രവർത്തകർ പങ്കെടുക്കുന്ന പൊതു പ്രകടനവും നടക്കും.

വി.വി ദക്ഷിണാമൂർത്തി നഗറിൽ നടക്കുന്ന പൊതുസമ്മേളനം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, മന്ത്രി ടി.പി രാമകൃഷ്ണൻ, ജില്ല സക്രട്ടറി പി. മോഹനൻ, സംസ്ഥാന കമ്മിറ്റിയംഗം സി.എസ് സുജാത തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.

English summary
CPM conference; Koyilandi Vadakara taluks should be divided; Form new taluk based on Perambra

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്