ജനറല്‍ സെക്രട്ടറിയെയും വെറുതെവിടാതെ സിപിഎം ജില്ലാസമ്മേളനം, യെച്ചൂരിക്ക് പദവികളോട് ആര്‍ത്തി

  • Written By: Vaisakhan
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും കടന്നാക്രമിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം. യെച്ചൂരിക്ക് പദവിക്ക് ആര്‍ത്തിയാണെന്ന രൂക്ഷ വിമര്‍ശനമാണ് സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ വിമര്‍ശിച്ചത്. ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണണെന്ന യെച്ചൂരി നിര്‍ദേശത്തിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളാണ് ഉള്ളതെന്ന് സമ്മേളനം കുറ്റപ്പെടുത്തി.

1

വീണ്ടും എംപിയാവാന്‍ സാധിക്കാത്തതിലുള്ള നിരാശയാണ് യെച്ചൂരിക്ക്. പദവികള്‍ വേണ്ടി ഏതറ്റം വരെ പോകാന്‍ അദ്ദേഹം തയ്യാറാണെന്നാണ് പുതിയ നിലപാടിലൂടെ വ്യക്തമാക്കുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെയും പോലീസിനെയും സിപിഐയും ജില്ലാ സമ്മേളനത്തില്‍ കടന്നാക്രമിച്ചിരുന്നു.അതേസമയം സിപിഐക്കതെിരെ രൂക്ഷമവിമര്‍ശനം പല പ്രതിനിധികളും പിന്നീടും ഉയര്‍ത്തി. നെടുമങ്ങാട് മണ്ഡലത്തില്‍ മത്സരിച്ച സി ദിവാകരനെ തോല്‍പ്പിക്കാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ശ്രമിച്ചു എന്നാണ് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ ആരോപിച്ചത്.

2

ദിവാകരനെതിരെ പ്രചാരണം നടത്തുന്നതിനായി സിപിഐ നേതാക്കള്‍ പ്രത്യേകം യോഗം ചേര്‍ന്നെന്നും നേതാക്കള്‍ ആരോപിക്കുന്നു. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ചതിക്കാന്‍ സാധ്യതയുള്ളത് കൊണ്ട് ദിവാകരന്‍ സിപിഎമ്മിന്റെ പിന്തുണ തേടിയെന്നും പ്രതിനിധികള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് സിപിഎമ്മിന്റെ ഇടപെടല്‍ കൊണ്ടാണ് ദിവാകരന് ജയിക്കാന്‍ സാധിച്ചതെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ പറഞ്ഞു.

English summary
cpm district committee criticise sitaram yechury

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്