കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ നേതാക്കള്‍ക്ക് ഇത്തവണ നറുക്ക് വീണേക്കില്ല; പുതിയ നീക്കത്തിനൊരുങ്ങി സിപിഎം, പരീക്ഷണത്തിനില്ല

Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ഗോധയില്‍ ഇറങ്ങുന്നത്. പരമാവധി സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്തിറക്കാന്‍ സിപിഎമ്മിന് പദ്ധതിയുണ്ട്. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടവരെയും രണ്ട് തവണ പാര്‍ലമെന്ററി രംഗത്ത് നിലനില്‍ക്കുന്നനരെയും സിപിഎം സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് സൂചന. ഇക്കാര്യത്തില്‍ ഇളവ് നല്‍കണമെങ്കില്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

മല്‍സരിക്കാനില്ലെന്ന് വി അബ്ദുറഹ്മാന്‍; സിപിഎമ്മിന് ഞെട്ടല്‍, പച്ചക്കോട്ടയില്‍ ചെങ്കൊടി നാട്ടിയ നേതാവ്മല്‍സരിക്കാനില്ലെന്ന് വി അബ്ദുറഹ്മാന്‍; സിപിഎമ്മിന് ഞെട്ടല്‍, പച്ചക്കോട്ടയില്‍ ചെങ്കൊടി നാട്ടിയ നേതാവ്

 മുഖ്യഘടകം

മുഖ്യഘടകം

വിജയസാധ്യതയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുഖ്യഘടകം. ഇതില്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പരിഗണന നല്‍കണമെന്നാണ് സിപിഎം തീരുമാനം. രണ്ട് ടേം എന്ന നിബന്ധന നിലനില്‍ക്കുമ്പോഴും പാര്‍ലമെന്ററി രംഗത്ത് അനിവാര്യമായ നേതാക്കള്‍ക്ക് ഇളവ് നല്‍കുമെന്നാണ് സൂചന.

 ലോക്‌സഭയില്‍ മത്സരിച്ച് തോറ്റവര്‍

ലോക്‌സഭയില്‍ മത്സരിച്ച് തോറ്റവര്‍

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പികെ ശ്രീമതി, കെ എന്‍ ബാലഗോപാല്‍, പി രാജീവ്. സംസ്ഥാന സമിതി അംഗങ്ങളായ പി ജയരാജന്‍ എന്നിവര്‍ ഉള്‍പ്പെടും. ഇവര്‍ അടക്കമുള്ള നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പില്‍ അവസരം നല്‍കണമോ എന്നുള്ള കാര്യം സംസ്ഥാന നേതൃത്വമാണ് തീരുമാനിക്കുക.

പി ജയരാജന്‍

പി ജയരാജന്‍

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് പി ജയരാജനെ കണ്ണൂര്‍ ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയത്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് മാറി സംഘടന പ്രവര്‍ത്തനത്തിലായിരുന്നു അദ്ദേഹം. എന്നാല്‍ വടകര മണ്ഡലത്തില്‍ പരാജയപ്പെട്ടതോടെ അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിലും പ്രത്യേക ചുമതലയില്ലാത്ത അവസ്ഥയിലാണ്.

പ്രചരണപരിപാടികള്‍

പ്രചരണപരിപാടികള്‍

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാര്‍ഗരേഖകള്‍ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. വീടുകയറിയുള്ള പ്രചരണത്തിന് മുന്‍തൂക്കം നല്‍കണമെന്നാണ് പ്രധാന നിര്‍ദ്ദേശം. സീറ്റ് സംബന്ധിച്ച് ധാരണയില്‍ എത്തിയതിന് ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനാണ് ധാരണ. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കൊപ്പം കേന്ദ്ര കമ്മറ്റി തീരുമാനങ്ങളും സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തു.

മേഖല ജാഥ

മേഖല ജാഥ

മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം മേഖലജാഥ തുടങ്ങുന്നതോടെ ഉണ്ടാകണമെന്നാണ് നിര്‍ദ്ദേശം. വടക്കന്‍ മേഖല ജാഥ മുഖ്യമന്ത്രി പിണറായി വിജയനും തെക്കന്‍ മേഖല ജാഥ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുമായിരിക്കും ഉദ്ഘാടനം ചെയ്യുക.

ഒടുവില്‍ ശോഭ അയഞ്ഞു... നദ്ദ പങ്കെടുക്കുന്ന യോഗത്തിൽ എത്തി; തിരിച്ചടിക്കാനുറച്ച നീക്കമോ, കേന്ദ്രത്തിന്റെ ഉറപ്പോഒടുവില്‍ ശോഭ അയഞ്ഞു... നദ്ദ പങ്കെടുക്കുന്ന യോഗത്തിൽ എത്തി; തിരിച്ചടിക്കാനുറച്ച നീക്കമോ, കേന്ദ്രത്തിന്റെ ഉറപ്പോ

കുഞ്ഞാലിക്കുട്ടിയുടെ ആദ്യ നീക്കം വിജയം; ബിഡിജെഎസ് പിളര്‍ന്നു, 82 മണ്ഡലങ്ങള്‍ ശക്തി, യുഡിഎഫിനൊപ്പംകുഞ്ഞാലിക്കുട്ടിയുടെ ആദ്യ നീക്കം വിജയം; ബിഡിജെഎസ് പിളര്‍ന്നു, 82 മണ്ഡലങ്ങള്‍ ശക്തി, യുഡിഎഫിനൊപ്പം

 എംബി രാജേഷിന്റെ ഭാര്യയുടെ കാലടിയിലെ നിയമനം വിവാദത്തില്‍; റാങ്ക് ലിസ്റ്റ് അട്ടിമറിച്ചെന്ന് എംബി രാജേഷിന്റെ ഭാര്യയുടെ കാലടിയിലെ നിയമനം വിവാദത്തില്‍; റാങ്ക് ലിസ്റ്റ് അട്ടിമറിച്ചെന്ന്

 വിടി ബൽറാമിനെ തൃത്താലയിൽ പൂട്ടും; കിടിലൻ നീക്കവുമായി സിപിഎം, ടിപി ഷാജി സ്ഥാനാർത്ഥി? വിടി ബൽറാമിനെ തൃത്താലയിൽ പൂട്ടും; കിടിലൻ നീക്കവുമായി സിപിഎം, ടിപി ഷാജി സ്ഥാനാർത്ഥി?

യുഡിഎഫ് പൊതുസമ്മതനാകാന്‍ തനിക്ക് ഭ്രാന്തുണ്ടോ എന്ന് മാണി സി കാപ്പന്‍; എല്ലാം പവാര്‍ പറയുന്ന പോലെയുഡിഎഫ് പൊതുസമ്മതനാകാന്‍ തനിക്ക് ഭ്രാന്തുണ്ടോ എന്ന് മാണി സി കാപ്പന്‍; എല്ലാം പവാര്‍ പറയുന്ന പോലെ

Recommended Video

cmsvideo
Actor krishnakumar joins bjp

English summary
CPM has demanded the losers in Lok Sabha Elections should not be tested in the Assembly elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X