കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണര്‍ രാജാവല്ല, രാജ്ഭവന്‍ രാജാവിന്റെ കൊട്ടാരവുമല്ല; തുറന്നടിച്ച് എംവി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. പുതിയ സ്ഥാനങ്ങള്‍ക്കായി ബി ജെ പിയുടെ വിനീത വിധേയനായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ക്ക് ഭരണഘടനാവ്യവസ്ഥകളൊന്നും ബാധകമല്ലെന്ന് എംവി ജയരാജന്‍ പറഞ്ഞു. ഗവര്‍ണറുടെ യജമാനന്മാരാണെങ്കില്‍ മനുസ്മൃതി ഭരണഘടനയാക്കി വിളയാടുന്നവരാണ്. അതുകൊണ്ടുതന്നെ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ രീതിയിലാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചുവരുന്നത് എന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 'കണ്ണ് തുറന്നപ്പോൾ അയാൾ ശരീരത്തിന് മുകളിൽ';'പടവെട്ടി'ന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്കെതിരെ മീടു 'കണ്ണ് തുറന്നപ്പോൾ അയാൾ ശരീരത്തിന് മുകളിൽ';'പടവെട്ടി'ന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്കെതിരെ മീടു

ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തതിനെ തുടര്‍ന്ന് 11 ഓളം ഓര്‍ഡിനന്‍സുകള്‍ റദ്ദായിരുന്നു. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്നത് അടക്കമുള്ള പതിനൊന്ന് ഓര്‍ഡിനന്‍സുകളാണ് റദ്ദായത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം ഗവര്‍ണറെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെഹ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് കാലാവധി കഴിഞ്ഞ് അസാധുവായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എം വി ജയരാജന്‍ വിമര്‍ശനം ഉന്നയിച്ചത്. എം വി ജയരാജന്റെ വാക്കുകളിലേക്ക്...

kerala

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാറിന് മുകളില്‍ കേന്ദ്രം നിയമിച്ച ഒരുദ്യോഗസ്ഥന് യാതൊരു അമിതാധികാരവുമില്ലെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഭരണഘടന അനുഛേദം 163-ല്‍ പറയുന്നു. അനുഛേദം 213 പ്രകാരം നിയമസഭ സമ്മേളിക്കാത്ത സമയങ്ങളില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ വ്യവസ്ഥയുമുണ്ട്.

'എല്ലാം ശരിയാകുമെന്ന് പറഞ്ഞു, ശരിയാകാത്തതിനെ ചോദ്യം ചെയ്തൂടെ'; രതീഷ് പൊതുവാള്‍ ചോദിക്കുന്നു'എല്ലാം ശരിയാകുമെന്ന് പറഞ്ഞു, ശരിയാകാത്തതിനെ ചോദ്യം ചെയ്തൂടെ'; രതീഷ് പൊതുവാള്‍ ചോദിക്കുന്നു

പുതിയ സ്ഥാനങ്ങള്‍ക്കായി ബിജെപിയുടെ വിനീത വിധേയനായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ക്ക് ഭരണഘടനാവ്യവസ്ഥകളൊന്നും ബാധകമല്ല. ഗവര്‍ണറുടെ യജമാനന്മാരാണെങ്കില്‍ മനുസ്മൃതി ഭരണഘടനയാക്കി വിളയാടുന്നവരാണ്. അതുകൊണ്ടുതന്നെ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ രീതിയിലാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചുവരുന്നത് എന്ന് പറയേണ്ടിവരും.

ഗവര്‍ണറെ വ്യവഹാരത്തില്‍ കക്ഷിയാക്കാന്‍ ഭരണഘടനയില്‍ വിലക്കുള്ളതിനാല്‍ എന്തും ചെയ്യാമെന്ന ധിക്കാരം ജനാധിപത്യവിരുദ്ധമാണ്. നിയമസഭ ആഗസ്ത് 22 മുതല്‍ സമ്മേളിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചപ്പോള്‍ അതിനെ ഗവര്‍ണര്‍ സ്വാഗതം ചെയ്തു. എന്നാല്‍ നിയമസഭ പാസ്സാക്കിയ രണ്ട് ബില്ലുകള്‍ തടഞ്ഞുവെക്കുകയും ചെയ്തു. ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് മാത്രമല്ല, നിയമസഭയോടുള്ള അവഹേളനം കൂടിയാണ്. ഓര്‍ഡിനന്‍സുകളും നിയമസഭ പാസ്സാക്കുന്ന ബില്ലുകളും രണ്ടും ഗവര്‍ണര്‍ തടഞ്ഞുവെക്കുന്നു. ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ ക്രിമി കടിയാണ് ഗവര്‍ണര്‍ക്കെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

ഗോവയില്‍ അടിച്ചുപൊളിയാണല്ലേ...എന്‍ജോയ്, ഷാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

ഗവര്‍ണറുടെ അംഗീകാരത്തിനയച്ച എല്ലാ ഓര്‍ഡിനന്‍സുകളും മന്ത്രിസഭ അംഗീകരിച്ചവയാണ്. നിയമപരിശോധന കഴിഞ്ഞവയുമാണ്. ഭരണഘടനക്കോ മറ്റേതെങ്കിലും നിയമത്തിനോ വിരുദ്ധമായതുമല്ല. പാസ്സാക്കിയ ബില്ലുകളാണെങ്കില്‍ നിയമനിര്‍മാണ സഭ വിശദമായ പരിശോധന നടത്തിയതുമാണ്. ഈ നിയമങ്ങളെല്ലാം സംസ്ഥാനത്തിന്റെ നിയമനിര്‍മാണ അധികാരപരിധിയില്‍ പെടുന്നതുമാണ്. ഓര്‍ഡിനന്‍സുകള്‍ക്ക് ഒരിക്കല്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുമുണ്ട്. ബിജെപിയുടെ ചട്ടുകമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നതിന് വേറെ ഉദാഹരണങ്ങള്‍ ആവശ്യമില്ല.

ഏറ്റവും കൂടുതല്‍ കാലം നിയമസഭ സമ്മേളിക്കുന്നത് കേരളത്തിലാണ്. പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കാതെയും വിളിച്ചുചേര്‍ത്താല്‍ പാര്‍ലമെന്റ് അംഗങ്ങളെ മിണ്ടാന്‍ പോലും അനുവദിക്കാതെയും ഭരിക്കുന്ന സംഘപരിവാര്‍ മോഡലല്ല കേരളം ഭരിക്കുന്ന ഇടതുപക്ഷ മാതൃക. ഗവര്‍ണറുടെ ധിക്കാരത്തിന് ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധമുയര്‍ത്തിക്കൊണ്ടുവരികതന്നെ ചെയ്യും.

Recommended Video

cmsvideo
ദേശിയ പതാകയുമായുള്ള ബന്ധം ആഴത്തിലാകണം: PM Modi | *Politics

English summary
CPM Kannur District Secretary MV Jayarajan criticized Governor Arif Mohammad Khan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X