കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നബിദിന ഘോഷയാത്രയെ എന്തിന് പേടിക്കണം; മതവിശ്വാസങ്ങളില്‍ സിപിഎമ്മിന് എന്ത് കാര്യം?

  • By Vishnu
Google Oneindia Malayalam News

കണ്ണൂര്‍: ബിജെപിയുടെ വളര്‍ച്ച തടയാന്‍ ശ്രീകൃഷ്ണ ജയന്തിയും ശ്രീനാരായണ ഗുരു ജയന്ത്രിയുമെല്ലാം ഏറ്റെടുത്ത സിപിഎം അടു്തത കാലത്ത് വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. ഹൈന്ദവ ആചാരങ്ങളിലേക്കും വിശ്വാസങ്ങളിലേക്കുള്ള സിപിഎമ്മിന്റെ കടന്ന് കയറ്റത്തിനെിരെ ബിജെപി കുടുത്ത പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.

ഇപ്പോഴിതാ നബിദന ആഘോഷത്തിനെതിരെയും സിപിഎം രംഗത്ത് വന്നിരിക്കുകയാണ്. നബിദിന ഘോഷയാത്രകള്‍ ആശ്വാസ്യകരമല്ലാതെ നടന്നാല്‍ എതിര്‍ക്കുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറയുന്നത്. ഇസ്ലാംമത വിശ്വാസികള്‍ക്കിടയില്‍ ആരെങ്കിലും മതഭ്രാന്ത് പടര്‍ത്താന്‍ ശ്രമിച്ചാല്‍ അതിനെയും സിപിഎം എതിര്‍ക്കുമെന്നാണ് ജയരാജന്റെ പ്രസ്താവന.

P Jayarajan

ശ്രീകൃഷ്ണജയന്തി ഘോഷയാത്രയെ സിപിഎം എതിര്‍ത്തപ്പോള്‍ നബിദിന ഘോഷയാത്രയെ ഇതുപോലെ എതിര്‍ക്കുമോയെന്നു പലരും ചോദിച്ചു. ഹിന്ദുമത വിശ്വാസികളെ മതഭ്രാന്തിലേക്കു നയിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുമ്പോള്‍ അതിനെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തു. അതുപോെല മുസ്ലീം വിഭാഗത്തിലും സിപിഎം ഇടപെടുമെന്നാണ് ജയരാജന്റെ നിലപാട്.

നബിദിന ഘോഷയാത്ര ആശാസ്യകരമല്ലാതെ നടന്നാല്‍ അതിനെ സിപിഎം എതിര്‍ക്കും. സിപിഎം എല്ലാ മതവിശ്വാസങ്ങളെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണെന്നും ജയരാജന്‍ പറഞ്ഞു. ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

മതപരമായ കാര്യങ്ങളിലും വിശ്വാസങ്ങളിലും പാര്‍ട്ടി ഇടപെടേണ്ടെന്നാണ് മുസ്ലീം സംഘടകള്‍ പറയുന്നത്. ഓരോ മതത്തിനും അതിന്റേതായ രീതികളും വിശ്വാസങ്ങളുമുണ്ട്. സമാധാനവും സ്‌നേഹവും മുന്നോട്ട് വയ്ക്കുന്ന മതമാണ് ഇസ്ലാം. ഇസ്ലാമിനെ തകര്‍ക്കുന്ന തരത്തില്‍ പാര്‍ട്ടി ഇടപെട്ടാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Read Also: തമിഴ്നാടിന് ഒരു തുള്ളി വെള്ളം കൊടുക്കില്ല; കര്‍ണാടകയെ സ്തംഭിപ്പിച്ച് കാവേരി ബന്ദ്

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
CPM Kannur District secretary P Jayarajan against Nabi Day rally.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X