• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സഹമന്ത്രിയെങ്കിലും കുത്തിത്തിരുപ്പിലും അവസരവാദത്തിലും കാബിനറ്റ് റാങ്കാണ് കക്ഷിക്ക്, എത്ര വേഗമാണ് മലക്കം മറിഞ്ഞത്'

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറന്നതിനെ വിമര്‍ശിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെയും ബിജെപിയെയും പരിഹസിച്ച് സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ് രംഗത്ത്. സുവര്‍ണ്ണാവസര വാദികള്‍ വീണ്ടും രംഗത്ത്!വിശ്വാസികള്‍ ജാഗ്രതൈ.....എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് എംബി രാജേഷിന്റെ വിമര്‍ശനം.

ആരാധാനാലയങ്ങള്‍ തുറക്കാമെന്ന് പറഞ്ഞത് കേന്ദ്ര സര്‍ക്കാര്‍.കേന്ദ്രം പറഞ്ഞിട്ടും തുറക്കാത്തതെന്തെന്ന് ആക്രോശിച്ചത് അതേ കേന്ദ്രത്തിലെ സഹമന്ത്രി. സഹമന്ത്രിയെങ്കിലും കുത്തിത്തിരുപ്പിലും അവസരവാദത്തിലും കാബിനറ്റ് റാങ്കാണ് കക്ഷിക്കെന്ന് എംബി രാജേഷ് പരിഹസിച്ചു. ബീവറേജ് തുറക്കാമെങ്കില്‍ ക്ഷേത്രം തുറന്നു കൂടെ എന്ന് ഇതുവരെ അലറിക്കൊണ്ടിരുന്നവരാണ്. എത്ര വേഗമാണ് മലക്കം മറിഞ്ഞതെന്നും രാജേഷ് കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

കാബിനറ്റ് റാങ്കാണ് കക്ഷിക്ക്

കാബിനറ്റ് റാങ്കാണ് കക്ഷിക്ക്

ആരാധാനാലയങ്ങള്‍ തുറക്കാമെന്ന് പറഞ്ഞത് കേന്ദ്ര സര്‍ക്കാര്‍.കേന്ദ്രം പറഞ്ഞിട്ടും തുറക്കാത്തതെന്തെന്ന് ആക്രോശിച്ചത് അതേ കേന്ദ്രത്തിലെ സഹമന്ത്രി. സഹമന്ത്രിയെങ്കിലും കുത്തിത്തിരുപ്പിലും അവസരവാദത്തിലും കാബിനറ്റ് റാങ്കാണ് കക്ഷിക്ക്. സഹനടന്‍മാരായ ചെന്നിത്തല-മുല്ലപ്പള്ളിമാര്‍ മാത്രമല്ല പണിയില്ലാതായ പഴയ ശബരിമല കറക്കു കമ്പനി മുഴുവന്‍ സടകുടഞ്ഞെഴുന്നേറ്റു.

രണ്ടാം വിശ്വാസ സംരക്ഷണം

രണ്ടാം വിശ്വാസ സംരക്ഷണം

കേന്ദ്രം പറഞ്ഞിട്ടും ക്ഷേത്രം തുറക്കാത്ത, വിശ്വാസം തകര്‍ക്കുന്ന മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിനെതിരായി വിശ്വാസികളെ ഇളക്കിവിട്ട് രണ്ടാം വിശ്വാസ സംരക്ഷണം സ്വപ്നം കണ്ട് കോള്‍മയിര്‍ കൊണ്ടു. കൊട്ടക്കണക്കിന് വോട്ട് കിട്ടുമെന്നോര്‍ത്ത്, അധികാരാര്‍ത്തി മൂത്ത് വായില്‍ വെള്ളമൂറി.പക്ഷേ സംസ്ഥാനം തുറക്കാന്‍ അനുമതി കൊടുത്തപ്പോള്‍ ആ സ്വപ്നം വീണുടഞ്ഞു.നേരെ പ്ലേറ്റ് മാറ്റി.

മലക്കം മറിഞ്ഞത്

മലക്കം മറിഞ്ഞത്

'നിര്‍ബന്ധിച്ച് തുറപ്പിക്കുന്നേ ' എന്ന കള്ളക്കരച്ചിലായി. കേട്ടാല്‍ തോന്നും പോലീസിനെ വിട്ട് ക്ഷേത്രം തുറപ്പിക്കുകയാണെന്ന്. ബീവറേജ് തുറക്കാമെങ്കില്‍ ക്ഷേത്രം തുറന്നു കൂടെ എന്ന് ഇതുവരെ അലറിക്കൊണ്ടിരുന്നവരാണ്. എത്ര വേഗമാണ് മലക്കം മറിഞ്ഞത്. ശബരിമലയില്‍ ഭക്തരെ തടഞ്ഞും, നെയ്‌ത്തേങ്ങ കൊണ്ട് എറിഞ്ഞ് തല പൊട്ടിച്ചും 'വിശ്വാസം രക്ഷിച്ചവര്‍ ' അവസാന അടവെടുത്തിരിക്കുകയാണ്.

വിശ്വാസം അതല്ലേ എല്ലാം

വിശ്വാസം അതല്ലേ എല്ലാം

കൊറോണ തുടങ്ങിയതു മുതല്‍ അടവുകള്‍ പലതും പയറ്റി പരാജയപ്പെട്ടവരാണ്. അതിര്‍ത്തിയില്‍ അലമ്പുണ്ടാക്കി. ആശുപത്രിയില്‍ നഴ്‌സുമാരുടെ വായില്‍ ലഡു വെച്ചു കൊടുത്തു. കൊറോണ വാര്‍ഡില്‍ ആളെക്കൂട്ടി ഉദ്ഘാടനം നടത്തി പടര്‍ത്താന്‍ നോക്കി.പരീക്ഷ വരെ മുടക്കാന്‍ നോക്കി. ഒന്നും വേണ്ടത്ര ഫലിച്ചില്ല.ഇനി അവസാന അടവു തന്നെ ആശ്രയം. 'വിശ്വാസം അതല്ലേ എല്ലാം '. പക്ഷേ ഒരിക്കല്‍ ചക്ക വീണപ്പോള്‍ മുയല്‍ ചത്തെന്നു വിചാരിച്ച് വീണ്ടും ഓടിക്കൂടിയ ശബരിമല കറക്കു കമ്പനി നിരാശരായി. ' പാണ്ടന്‍ നായുടെ പല്ലിന് ശൗര്യം

പണ്ടേപ്പോലെ ഫലിക്കുന്നില്ല' എന്ന് കുഞ്ചന്‍ നമ്പ്യാര്‍.

cmsvideo
  kannanthanam against v muraleedharan for abandoning sivagiri project | Oneindia Malayalam
  സഹതാപമാണ്

  സഹതാപമാണ്

  അതേസമയം, വിഷയത്തില്‍ പ്രതികരിച്ച നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരനോട് സഹതാപം മാത്രമാണുള്ളതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രത്തിന്റെ തീരുമാനം നടപ്പിലാക്കിയത് മതനേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ്. കേരളത്തിന്‍മേല്‍ കുതിയ കയറുംമുമ്പ് കാര്യങ്ങള്‍ മനസിലാക്കണമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ''യഥാര്‍ത്ഥ നിരീശ്വരവാദികളാണ് ബിജെപിക്കാര്‍, ആരാധനാലയങ്ങള്‍ തുറന്നത് തെറ്റാണങ്കില്‍ അത് ചെയ്തത് മോദിയും അമിത്ഷായും'

  'ഒടുവിൽ കൈവിട്ടുപോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്ന് തടിതപ്പാനാണോ നീക്കം?'; ആഞ്ഞടിച്ച് മുരളീധരൻ

  English summary
  CPM Leader MB Rajesh slams Union Minister V Muraleedharan and BJP on Temple Opening
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X