കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന് കിട്ടാത്ത ആനുകൂല്യം ഉമ്മന്‍ ചാണ്ടിക്ക് കൊടുക്കണോ?

  • By Muralidharan
Google Oneindia Malayalam News

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും താന്‍ പണം കൊടുത്തു എന്ന് സരിത എസ് നായര്‍ പറഞ്ഞ നിമിഷം മുതല്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്ന ചോദ്യമാണിത്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോഴെങ്കിലും മനസിലായോ. ചാരക്കേസിനെത്തുടര്‍ന്ന് കെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ കുശാഗ്ര ബുദ്ധിയാണ് എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ആരോപിക്കുന്നത്.

സി പി എം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ ഡോ. തോമസ് ഐസകിനും ഉമ്മന്‍ ചാണ്ടിയോട് ചോദിക്കാനുള്ളത് ഇതേ ചോദ്യമാണ്. ഈ മുഖ്യമന്ത്രി പറയുന്നത് കേരളത്തിലെ പിഞ്ചുകുട്ടികള്‍പോലും വിശ്വസിക്കില്ല എന്നല്ലേ ചാരക്കേസുണ്ടായപ്പോള്‍, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാകരനെക്കുറിച്ച് ഉമ്മന്‍ചാണ്ടി പറഞ്ഞത്. അന്ന് കരുണാകരന് കിട്ടാത്ത ആനുകൂല്യം ഉമ്മന്‍ ചാണ്ടിക്ക് കൊടുക്കണോ. തോമസ് ഐസക് പറയുന്നത് ഇങ്ങനെ...

കോണ്‍ഗ്രസുകാരുടെ ന്യായങ്ങള്‍

കോണ്‍ഗ്രസുകാരുടെ ന്യായങ്ങള്‍

ചാനല്‍ചര്‍ച്ചകളിലെല്ലാം കോണ്‍ഗ്രസുകാരുടെ പൊതുചോദ്യം ഇതായിരുന്നു: 'ഇപ്പോള്‍ പറഞ്ഞതല്ലല്ലോ സരിത ആദ്യം പറഞ്ഞത്, മൊഴി മാറിയില്ലേ, ഏതാണ് നാം വിശ്വസിക്കേണ്ടത്, മുഖ്യമന്ത്രിയ്ക്കു പണം കൊടുത്തുവെന്നു മൊഴി എങ്ങനെ വിശ്വസിക്കും. സുദീര്‍ഘമായ പൊതുപ്രവര്‍ത്തനപാരമ്പര്യമുളള മുഖ്യമന്ത്രിയ്‌ക്കെതിരെ ഇങ്ങനെയൊക്കെ പറയുന്നത് ജനം വിശ്വസിക്കില്ല'.

പണ്ടത്തെ കാര്യം ഓര്‍യുണ്ടോ

പണ്ടത്തെ കാര്യം ഓര്‍യുണ്ടോ

എ ഗ്രൂപ്പുകാരെ ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ. പണ്ട് ചാരക്കേസുണ്ടായപ്പോള്‍, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാകരനെക്കുറിച്ച് ഉമ്മന്‍ചാണ്ടി പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയുണ്ടോ. 'ഈ മുഖ്യമന്ത്രി പറയുന്നത് കേരളത്തിലെ പിഞ്ചുകുട്ടികള്‍പോലും വിശ്വസിക്കില്ല' എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനം. മ്മന്‍ചാണ്ടിയെക്കാള്‍ എത്രയോ പൊതുപ്രവര്‍ത്തനപാരമ്പര്യമുളള ആളായിരുന്നു കരുണാകരന്‍.

എന്തുകൊണ്ട് വിശ്വസിക്കാന്‍ പറ്റില്ല

എന്തുകൊണ്ട് വിശ്വസിക്കാന്‍ പറ്റില്ല

എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ വാക്കുകള്‍ അവിശ്വസിക്കേണ്ടി വരുന്നു? ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വാസ്യത ആദ്യമേ തന്നെ തകര്‍ന്നിരുന്നു. സരിതയെ മുഖ്യമന്ത്രിയ്ക്കു പരിചയമുണ്ടോ എന്ന് ഈ വിവാദത്തിന്റെ തുടക്കം മുതല്‍തന്നെ തര്‍ക്കമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും അടുക്കളയിലും വരെ പ്രവേശനമുളള ആളായിരുന്നു സരിതയെന്ന് തട്ടിപ്പിന് ഇരയായ പലരും പറഞ്ഞിട്ടുണ്ട്.

സരിതയുമായി അടുത്ത ബന്ധം

സരിതയുമായി അടുത്ത ബന്ധം

മുഖ്യമന്ത്രിയുടെ ഓഫീസിലെയും വീട്ടിലെയും ഫോണില്‍ നിന്ന് നിരന്തരമായി സരിതയെ വിളിച്ചിട്ടുണ്ട്. സരിത തിരിച്ചും. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ അംഗരക്ഷകരുടെ ഫോണില്‍നിന്നും സരിതയെ വിളിക്കുമ്പോഴും സരിത ആ ഫോണുകളിലേയ്ക്കു വിളിക്കുമ്പോഴും പലപ്പോഴും അദ്ദേഹം അടുത്തുണ്ടായിരുന്നുവെന്ന് സംശയരഹിതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടി മാറ്റിപ്പറഞ്ഞത് എന്തിന്

ഉമ്മന്‍ ചാണ്ടി മാറ്റിപ്പറഞ്ഞത് എന്തിന്

ദില്ലിയിലെ വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തീയതി എന്തിനാണ് ഉമ്മന്‍ചാണ്ടി മാറ്റിപ്പറഞ്ഞത്. ഈ വിവാദം സംബന്ധിച്ച ഏറ്റവും കുപ്രസിദ്ധമായ നുണ ഇതാണ്. 2012 ഡിസംബര്‍ 27നാണോ ഡിസംബര്‍ 29നാണോ യോഗം ചേര്‍ന്നത് എന്നു പരിശോധിക്കാന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനറിയുന്ന കൊച്ചുകുട്ടിയ്ക്കു പോലും കഴിയും. അങ്ങനെയിരിക്കെ, എന്തിനാണ് ഈ നുണയില്‍ കടിച്ചു തൂങ്ങിയത്? യോഗം നടന്ന യഥാര്‍ത്ഥ തീയതി പത്രപ്രവര്‍ത്തകരടക്കമുളളവര്‍ തെളിവുസഹിതം കമ്മിഷനുമുന്നില്‍ ഹാജരാക്കിയപ്പോഴാണ് നില്‍ക്കക്കളളിയില്ലാതെ അബദ്ധം തിരുത്താന്‍ ഉമ്മന്‍ചാണ്ടി തയ്യാറായത്.

സരിത വിചാരിച്ചാല്‍ എന്തും നടക്കുമോ

സരിത വിചാരിച്ചാല്‍ എന്തും നടക്കുമോ

സരിതയെക്കുറിച്ച് ഉമ്മന്‍ചാണ്ടിയോട് പരാതിപ്പെട്ട ടി സി മാത്യുവിന്റെ അവസ്ഥയെന്തായിരുന്നു. പരാതി പറഞ്ഞതിന്റെ പിറ്റേന്ന് സരിത മാത്യുവിനെ ഫോണ്‍ ചെയ്ത് ഭീഷണി മുഴക്കി. 'ഇരുപത്തിനാലു മണിക്കൂറിനകം നിന്നെ അഴിയെണ്ണിക്കും. ഞാന്‍ ആരാണെന്നാണ് നീ വിചാരിച്ചത്? ഈ മന്ത്രിസഭ താഴെയിറക്കാനുളള കഴിവെനിക്കുണ്ട്' എന്നായിരുന്നു ഭീഷണി.

എന്തായിരുന്നു ആ ചര്‍ച്ച

എന്തായിരുന്നു ആ ചര്‍ച്ച

ബിജു രാധാകൃഷ്ണനും ഉമ്മന്‍ചാണ്ടിയും തമ്മില്‍ അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയെക്കുറിച്ച് എന്തുകൊണ്ടാണ് അദ്ദേഹം പുറത്തു പറയാത്തത്. 2013 മേയ് 25നായിരുന്നു ആ വിവാദ കൂടിക്കാഴ്ച. കണ്ണൂരിലെ ഒരു സംഘം ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയുടെ പേരില്‍ സരിതയെ അറസ്റ്റു ചെയ്യാന്‍ തലശേരി സബ് ഇന്‍സ്‌പെക്ടര്‍ മേലുദ്യോഗസ്ഥരോട് അനുവാദം ആവശ്യപ്പെട്ട് രണ്ടു ദിവസത്തിനുളളില്‍, ആ തട്ടിപ്പുകേസില്‍ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണന് സംസ്ഥാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച തരപ്പെട്ടത് നിസാരകാര്യമാണോ?

രാജിവെച്ച് പോകൂ

രാജിവെച്ച് പോകൂ

സരിതയുടെ ഫോണ്‍ രേഖകള്‍ തിരിച്ചു ലഭിക്കാന്‍ കഴിയാത്തവിധം ഒരു ഐജി നശിപ്പിച്ചുവെന്ന് സോളാര്‍ കമ്മിഷനു മൊഴി നല്‍കിയത് സംസ്ഥാനത്തെ ഡിജിപിയാണ്. ഇതിലൊന്നും ഒരു ദുരൂഹതയുമില്ലെന്നും ഉമ്മന്‍ചാണ്ടിയുടെ പൊതുപ്രവര്‍ത്തന പാരമ്പര്യത്തിന്റെ ചെലവില്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങണമെന്നുമൊക്കെയുളള ന്യായങ്ങള്‍ ചെലവാകുന്ന സമൂഹമല്ല കേരളത്തിലുളളത്. വിതണ്ഡവാദങ്ങളുയര്‍ത്താതെ എത്രയും വേഗം രാജിവെച്ച് പുറത്തുപോവുക. -തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു.

English summary
CPM leader Dr. TM Thomas Isaac questions Chief Minister Oommen Chandy in his Facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X