കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്പി യുഡിഎഫിനൊപ്പം; കുണ്ടറ പഞ്ചായത്തു ഭരണം എല്‍ഡിഎഫിന് നഷ്ടമായി

  • By Gokul
Google Oneindia Malayalam News

കൊല്ലം: കുണ്ടറ പഞ്ചായത്തില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന് എല്‍ഡിഎഫിന് ഭരണം നഷ്ടമായി. ഏക ആര്‍എസ്പി അംഗം ഷൈല വില്‍സന്‍ യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തയോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്.

നേരത്തെ 14 അംഗ സമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 7 വീതം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഭാഗ്യപരീക്ഷണത്തിലൂടെയായിരുന്നു എല്‍ഡിഎഫിന് കുണ്ടറ പഞ്ചായത്ത് ഭരണം ലഭിച്ചത്. എന്നാല്‍, ലോക്‌സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആര്‍എസ്പി യുഡിഎഫിലേക്ക് പോയതോടെ എല്‍ഡിഎഫിന് 6 അംഗങ്ങളുടെ പിന്തുണമാത്രമായി.

cpm-flag-big

ഇതോടെ യുഡിഎഫ് അവിശ്വാസ പ്രമേയവുമായി രംഗത്തെത്തുകയായിരുന്നു. അവിശ്വാസ പ്രമേയത്തില്‍ ആര്‍എസ്പി അംഗം ഷൈല യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തു. പഞ്ചായത്ത് ഭരണം ലഭിച്ചതോടെ കോണ്‍ഗ്രസിലെ കെ.ഉഷ ആകും പുതിയ പ്രസിഡന്റ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ എംഎ ബേബിയെ മത്സരിപ്പിക്കാനുള്ള ഇടതുപക്ഷത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്പി ഇടതുമുന്നണി വിട്ടത്. തുടര്‍ന്ന് യുഡിഎഫില്‍ ചേര്‍ന്ന ആര്‍എസ്പി എന്‍കെ പ്രേമചന്ദ്രനെ എംഎ ബേബിക്കെതിരെ മത്സരിപ്പിച്ച് വിജയിപ്പിക്കുകയും ചെയ്തു. ലോകസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറ നിയമസഭാ മണ്ഡലത്തില്‍ ഭൂരിപക്ഷം കുറഞ്ഞ എംഎ ബേബി എംഎല്‍എ സ്ഥാനം രാജിവെക്കാനൊരുങ്ങിയത് ഇടതുമുന്നണിയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

English summary
CPM lost power in the Kundara Grama Panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X