കാറഡുക്ക ബ്ലോക്ക് ബേഡകം ഡിവിഷന്‍ സിപിഎം നിലനിര്‍ത്തി

  • Posted By:
Subscribe to Oneindia Malayalam

മുന്നാട്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ബേഡകം സംവരണ ഡിവിഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ നിലവിലുള്ള സീറ്റ് സിപിഎം നിലനിര്‍ത്തി.

എച്ച്.ശങ്കരന്‍ 1626 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ ശങ്കരന് 3624 വോട്ടും കോണ്‍ഗ്രസിലെ കെ. മധുവിന് 1998 വോട്ടും ബിജെപിയിലെ കെ. കൃഷ്ണന്‍കുട്ടിക്ക് 303 വോട്ടും ലഭിച്ചു.

cpm

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1380 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എം സ്ഥാനാര്‍ത്ഥി വിജയിച്ചത്. സി. കണ്ണന്‍ രോഗബാധിതനായി ചികിത്സയെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബേഡഡുക്ക പഞ്ചായത്തിലെ 7,8,9,10,11,12 വാര്‍ഡുകളും മുളിയാര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡും ഉള്‍പ്പെട്ടതാണ് ബേഡകം സംവരണ ഡിവിഷന്‍. തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

ചൈന ശക്തമായ രാജ്യമായിരിക്കും; പക്ഷെ ഇന്ത്യ ദുര്‍ബലമായ രാജ്യമല്ലെന്ന് സേനാ മേധാവി

English summary
CPM maintained Karadukka block Bedakam division
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്