സിപിഎം മലപ്പുറം ജില്ലാസമ്മേളനത്തില്‍ അന്‍വര്‍ എംഎല്‍എയുടെ അനധികൃത നിര്‍മ്മാണവും വിവാദങ്ങളും ചര്‍ച്ചയാകും, സമ്മേളനം നാളെ മുതല്‍ പെരിന്തല്‍മണ്ണയില്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നടക്കുന്ന സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ അനധികൃത നിര്‍മ്മാണം സംബന്ധിച്ച വിവാദവും ചര്‍ച്ചയാകും. മാധ്യമസൃഷ്ടിയെന്ന ആക്ഷേപത്തിലൂടെ വിവാദത്തെ പ്രതിരോധിച്ച ജില്ലാ നേതൃത്വം തടയണ പൊളിക്കണമെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടോടെ പ്രതിരോധത്തിലാണ്. തോമസ്ചാണ്ടിയുടെ കൈയേറ്റത്തില്‍ രണ്ട് കളക്ടര്‍മാര്‍ വ്യത്യസ്ത റിപ്പോര്‍ട്ട് നല്‍കിയതും തടയണയുടെ കാര്യത്തില്‍ ഉദ്യോഗസ്ഥ പരിശോധന തുടരുന്നതും പൊളിക്കുമെന്നതില്‍ ഉറപ്പില്ലാത്തതും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങളെ നേരിടുന്നത്. അതേസമയം,

എമിറേറ്റ്‌സില്‍ ഗോള്‍കീപ്പര്‍ ഷോ... 33 ഗോളവസരങ്ങള്‍!! ഗോളായത് നാലെണ്ണം മാത്രം...

എടക്കര ഏരിയാ കമ്മിറ്റിയില്‍ പിവി അന്‍വറുമായി ബന്ധപ്പെട്ട വിവാദത്തില്‍ അമര്‍ഷമുണ്ട്. പാര്‍ട്ടി വേദിയില്‍ ഇക്കാര്യം ഉന്നയിച്ചേക്കും. നിലമ്പൂര്‍ ഏരിയാ കമ്മിറ്റി പി.വി.അന്‍വറിന് പിന്തുണയുമായുണ്ട്. അന്‍വറിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ സത്യാവസ്ഥ അന്വേഷിക്കുന്നുണ്ടെന്ന് ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍ പറഞ്ഞു. വാര്‍ത്തകള്‍ക്കായുളള മാദ്ധ്യമസൃഷ്ടി വര്‍ദ്ധിച്ചിരിക്കെ കേള്‍ക്കുന്ന എല്ലാ ആക്ഷേപങ്ങളും ജനങ്ങള്‍ ഒരുപോലെ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

cpm

സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാഹിത്യ സെമിനാറിലെ കവി സമ്മേ ഇനം റഫീക്ക് അഹമ്മദ് ഉല്‍ഘാടനം ചെയ്യുന്നു

ജില്ലയിലെ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുളള പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇതില്‍ തിരഞ്ഞെടുക്കപ്പെട്ട പതിനാറംഗ സമിതിയില്‍ ചര്‍ച്ച നടക്കും. തുടര്‍ന്ന് പൊതുചര്‍ച്ചയും നടക്കും. ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും മറുപടി നല്‍കും. തുടര്‍ന്ന് പുതിയ ജില്ലാകമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും. നിലവിലെ ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍ തുടരാനാണ് സാദ്ധ്യത. ഇ.എന്‍. മോഹന്‍ദാസ്, വി. ശശികുമാര്‍, കൂട്ടായി ബഷീര്‍ എന്നിവര്‍ രംഗത്തുണ്ട്. സംസ്ഥാന നേതൃത്വത്തിന് കൂടുതല്‍ അഭിമതനായ ഇദ്ദേഹത്തിന് മികച്ച സംഘാടന ശേഷിയും പാര്‍ലമെന്ററി മോഹങ്ങളില്ലാത്തതും പാര്‍ട്ടിക്കപ്പുറം വളരാന്‍ ശ്രമിക്കില്ലെന്നതും വലിയ വിവാദങ്ങളോ വീഴ്ചകളോ ഇല്ലാത്തതും തുണയാകും. കഴിഞ്ഞ തവണ അനാരോഗ്യം ചൂണ്ടിക്കാട്ടിയിരുന്നു.

pvanwar

പിവി അന്‍വര്‍

ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ അടുപ്പിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ സമ്മേളനം രൂപമേകും. കഴിഞ്ഞ ജില്ലാസമ്മേളനത്തിന് ശേഷം പാര്‍ട്ടി അംഗസംഖ്യയില്‍ 22 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതായി നേതൃത്വം പറയുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് മുസ്‌ലിം സമുദായത്തില്‍ നിന്നുളള പ്രാതിനിധ്യം വര്‍ദ്ധിച്ചു. മലപ്പുറം ലോക്‌സഭ, വേങ്ങര നിയമസഭ ഉപതിരഞ്ഞെടുപ്പുകളില്‍ വോട്ടുവിഹിതം വര്‍ദ്ധിച്ചു. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ നടപടികളും സി.പി.എം നേതൃത്വം ഇതിനെതിരെ സ്വീകരിച്ച നിലപാടുകളും മുസ്‌ലീങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ദ്ധിച്ചതായി നേതൃത്വം വിലയിരുത്തുന്നുണ്ട്.

അതേസമയം സാഹചര്യം മുതലെടുത്ത് എസ്ഡിപിഐ നടത്തുന്ന വര്‍ഗീയ ചേരിതിരിവിനെ നേരിടാനും മതനിരപേക്ഷ കൂട്ടായ്മ ശക്തിപ്പെടുത്താനുമുളള കര്‍മ്മ പദ്ധതികള്‍ക്കും സമ്മേളനം രൂപമേകും. നിലമ്പൂര്‍, താനൂര്‍ സീറ്റുകളിലെ വിജയത്തില്‍ രാഷ്ട്രീയ സാഹചര്യത്തിനൊപ്പം ന്യൂനപക്ഷ പിന്തുണയും തുണച്ചതായാണ് ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നത്. നിലമ്പൂര്‍, താനൂര്‍ സീറ്റുകളിലെ അട്ടിമറി വിജയം വലിയ നേട്ടമായി ഉയര്‍ത്തുന്ന ജില്ലാ നേതൃത്വം കുറഞ്ഞ വോട്ടിന് പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങള്‍ കൈവിട്ടതില്‍ ഉത്തരമേകേണ്ടിവരും. പെരിന്തല്‍മണ്ണയില്‍ എല്‍.ഡി.എഫ് സംവിധാനത്തിലെ പൊട്ടിച്ചീറ്റലുകളും കൈയേറ്റമടക്കമുളള വിഷയങ്ങളില്‍ സി.പി.ഐ സ്വീകരിച്ച നിലപാടുകളും ചര്‍ച്ചയായേക്കും. പറപ്പൂര്‍ പഞ്ചായത്തില്‍ എസ്.ഡി.പി.ഐയുമൊത്ത് ഭരണം സംബന്ധിച്ചും ആക്ഷേപങ്ങളുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cpm malappuram district conference starts from tommorow in perinthalmanna

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്