മുഖ്യമന്ത്രി മേൽനോട്ടം വഹിക്കും; സിപിഎം മലപ്പുറം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: മലപ്പുറം, പത്തനംതിട്ട സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. ഡിസംബർ 27 മുതൽ 29 വരെ മലപ്പുറം സമ്മേളനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽനോട്ടത്തിലാണ് മലപ്പുറം സംഘടനാ സമ്മേളനം.
നിലവിലെ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് സ്ഥാനത്ത് നിന്നും മാറിയേക്കും. പകരം ജില്ലയിൽ തലമുറ മാറ്റം ഉണ്ടായേക്കും എന്നാണ് വിവരം. രാവിലെ 9 മണിക്ക് ടി കെ ഹംസ പതാക ഉയർത്തി സമ്മേളന നടപടികൾക്ക് തുടക്കം കുറിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പത്ത് മണിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും.
പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, എ വിജയരാഘവൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, മന്ത്രി കെ രാധാകൃഷ്ണൻ,പാലോളി മുഹമ്മദ് കുട്ടി, ബേബി ജോൺ, ടി പി രാമകൃഷ്ണൻ എന്നീ നേതാക്കളും സമ്മേളനത്തിൽ സംബന്ധിക്കും.

തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ ആണ് സമ്മേളനം നടക്കുക. പാർട്ടി ഏറെക്കുറെ ദുർബ്ബലമായ ജില്ലയാണ് മലപ്പുറം. ആയതിനാൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിൽ കൂടുതൽ സമയം പങ്കെടുക്കും എന്നാണ് വിവരം. മലപ്പുറത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് സിപിഎമ്മിന്‍റെ നീക്കം.
പ്രിയങ്കയുടെ റോള് മാറുന്നു, യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞാല് സോണിയയുടെ സ്ഥാനം, ഉത്തരവാദിത്തം ഇങ്ങനെ

27 - ന് വൈകീട്ട് നാലിന് 'മതവും ദേശീയതയും' സെമിനാർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സുനിൽ പി. ഇളയിടം, പി.എസ്. ശ്രീകല എന്നിവർ സംസാരിക്കും. വൈകീട്ട് ആറിന് തൃശൂർ ജനനയനയുടെ 'ഫോക്ക് ഈവ്' അരങ്ങേറും. 28 - ന് വൈകീട്ട് നാലിന് 'ദേശീയ രാഷ്ട്രീയവും ഇടതുപക്ഷവും' സെമിനാർ എം.എ. ബേബി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് കെ.പി.എ.സിയുടെ മരത്തൻ നാടകം അരങ്ങേറുമെന്നും സംഘാടകസമിതി ജനറൽ കൺവീനർ ഇ. ജയൻ, വൈസ് ചെയർമാൻ എ. ശിവദാസൻ, ട്രഷറർ അഡ്വ. പി. ഹംസക്കുട്ടി, കൺവീനർ പി.പി. ലക്ഷ്മണൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിരുന്നു.

അതേസമയം, പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് അടൂരിൽ പതാക ഉയർത്തും. രാവിലെ പത്ത് മണിക്ക് പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഎം രക്തസാക്ഷി പിബി സന്ദീപ്കുമാറിന്റെ പേരിലുള്ള സമ്മേളന നഗരിയിലേക്ക് സഖാക്കൾ എത്തുന്നത്. ഏരിയ സമ്മേളനങ്ങൾ എല്ലാം മത്സരം ഇല്ലാതെ ആണ് ജില്ലയിൽ നടന്നത്. എന്നാൽ, കോട്ടാങ്ങൽ പഞ്ചായത്തിൽ പാർട്ടി എസ്ഡിപിഐയുമായി ചേർന്ന് ഭരിക്കുന്നത് പ്രതിനിധികൾ ചർച്ച ആക്കിയേക്കും എന്നാണ് വിലയിരുത്തൽ.
'എന്നാലും എവിടെയായിരിക്കും ഇത്'; പിടികൊടുക്കാതെ കടുവ വിലസുന്നു, കാട്ടിനുള്ളിലും കണ്ടെത്താനായില്ല

അതേസമയം, കോൺഗ്രസിന്‍റെ കുത്തകയായിരുന്നു പത്തനംതിട്ട ജില്ല. എന്നാൽ, തെരെഞ്ഞെടുപ്പിൽ അഞ്ചിൽ അഞ്ച് നിയമസഭ സീറ്റും പത്തനംതിട്ട നേടി. മൂന്നിൽ രണ്ട് തദ്ദശേ സ്വയം ഭരണ സ്ഥാപനങ്ങളിലും ഭരണം പിടിച്ചെടുത്തു. സഹകരണ ബാങ്കുകളിലെ വിജയം, സി പി ഐ അടക്കം ഉള്ള ഇതര രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പ്രവർത്തകരെ സിപിഎമ്മിൽ എത്തിച്ചതും നേതൃത്വത്തിന്‍റെ വലിയ നേട്ടമാണ്.

എന്നാൽ, കേരളത്തിന്റെ വികസന കാര്യങ്ങൾ ഇന്നലെയും മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയാക്കിയിരുന്നു. വികസന കാര്യങ്ങളിൽ അനാവശ്യമായ എതിർപ്പുകൾ വരുമ്പോൾ അതിന് വഴങ്ങിക്കൊടുക്കാനാണോ സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി ഇന്നലെ ചോദിച്ചിരുന്നു. നാടിന് ആവശ്യമായ കാര്യങ്ങൾക്ക് എതിർപ്പുകൾ ഉയർന്നു വന്നാൽ അതിന്റെ കൂടെ നിൽക്കാൻ സർക്കാരിന് കഴിയില്ല. ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം ഇന്നലെ ഉണ്ടായത്.