
അക്കാര്യം സിപിഎമ്മിനെ കണ്ട് പഠിക്കണം: യുഡിഎഫ് യോഗത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന ആദ്യ യുഡിഎഫ് യോഗത്തില്‍ തന്നെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. യുഡിഎഫ് സംഘടനാ സംവിധാനം ദുര്‍ബലമായത് തിരിച്ചടിക്ക് കാരണമായെന്നാണ് സിഎംപി നേതാവ് സിപി ജോണ്‍ വിമര്‍ശിച്ചത്. മുന്നണിയിലെ ചെറുകക്ഷികളെ നേതൃത്വം പൂര്‍ണ്ണമായി അവഗണിച്ചു.
കൊവിഡ് രണ്ടാംതരംഗം; രാജ്യ വ്യാപകമായുള്ള പരിശോധന തുടരുന്നു, ചിത്രങ്ങള്‍
തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കാന്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ എല്‍ഡിഎഫിനേയും സിപിഎമ്മിനേയും കണ്ട് പഠിക്കണമെന്നും സിപി ജോണ്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരാണ വിഷയങ്ങളിലടക്കം പാളിച്ചകള്‍ ഉണ്ടായെന്നും യോഗം വിലയിരുത്തി.

സര്‍ക്കാറിന് അനുകൂലമായ ജനവികാരം തിരിച്ചറിഞ്ഞ് വേണമായിരുന്നു പ്രചാരണം നടത്താന്‍. എന്നാല്‍ അതുണ്ടായില്ല. ഇത് പരാജയത്തിന് പ്രധാന കാരണമായി. പ്രതിപക്ഷ നേതാവ് നയിച്ച ഐശ്വര്യ കേരള യാത്രയില്‍ വന്‍തോതില്‍ ആള് കൂടി. ഇത് കണ്ട് നമ്മള്‍ ശരിയായ പാതയിലാണെന്ന് നേതൃത്വം തെറ്റിദ്ധരിച്ചു.
Recommended Video


കേരള കോണ്‍ഗ്രസ് മാണി വിഭാഗം, ജെഡിയു ഉള്‍പ്പെടെ ഘടകകക്ഷികള്‍ മുന്നണി വിട്ടത് തിരിച്ചടിയായെന്ന് വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. മുന്നണിയെ എത്രയും പെട്ടെന്ന് ശക്തിപ്പെടുത്തണം. ഏതാനും പാര്‍ട്ടികള്‍ മാത്രം മേധാവികള്‍ എന്ന മനോഭാവം മാറണം. എല്ലാവര്‍ക്കും തുല്യ പ്രധാന്യം നല്‍കി വേണം ഒരു മുന്നണി സംവിധാനം പ്രവര്‍ത്തിക്കണ്ടതേന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു.

പുതിയ യുഡിഎഫ് ചെയര്‍മാനായി വിഡി സതീശനെ തിരഞ്ഞെടുത്ത യോഗം വിശദമായ പരിശോധനയ്ക്കായി ഒരു ദിവസം നീണ്ടുനില്‍ക്കുന്ന യോഗം ചേരാന്‍ തീരുമാനിച്ച് പിരിഞ്ഞു. ദുര്‍ബലമായ മുന്നണി സംവിധാനം ശക്തിപ്പെടുത്താനുള്ള പരിപാടികള്‍ അന്നത്തെ യോഗത്തില്‍ ആസൂത്രണം ചെയ്യും.

അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി സന്നദ്ധ അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തില്ല. കെപിസിസി അധ്യക്ഷനെന്ന നിലയിലായിരുന്നു അദ്ദേഹം യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. രാജി അറിയിച്ചതിനാല്‍ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് മുല്ലപ്പള്ളി നേതൃത്വത്തെ അറിയിച്ചതായി സൂചനയുണ്ട്.

എന്നാല്‍ കടുത്ത അതൃപ്തി നിലനില്‍ക്കുന്നതിനാലാണ് മുല്ലപ്പള്ളി യോഗത്തില്‍ പങ്കെടുക്കാതിരുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പാര്‍ട്ടിയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മുല്ലപ്പള്ളി രാജി സന്നദ്ധത അറിയിച്ചത്.

അതേസമയം, വോട്ട് ശതമാനം വച്ച് നോക്കുമ്പോൾ സംഭവിച്ചത് ദയനീയ പരാജയമല്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസൻ ന്യായീകരിച്ചത്. 2016നെ അപേക്ഷിച്ച് നോക്കുമ്പോൾ 3 ലക്ഷം വോട്ട് കൂടിയെന്നും 34 മണ്ഡലങ്ങളിൽ പതിനായിരത്തിന് താഴെ വോട്ടിനാണ് തോറ്റതെന്നും എംഎം ഹസന്‍ പറയുന്നു.
ഇഷ റബ്ബയുടെ പുതിയ ചിത്രങ്ങള്‍ കാണാം