സിപിഎം ഭീകര സംഘടനയെന്ന് തെളിഞ്ഞു; കൊലപാതകം സിപിഎമ്മിന്റെ സഹജ സ്വഭാവമെന്ന്... മതതീവ്രവാദവും
തിരുവനന്തപുരം: ഗുരുവായൂര്‍ ബിജെപി/ആര്‍എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സിപിഎം ഭീകര സംഘടനയാണെന്ന ബിജെപി നിലപാട് ശരിവക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകം സിപിഎമ്മിന്റെ സഹജസ്വഭാവമാണ് എന്ന ആരോപണവും കുമ്മനം ഉന്നയിക്കുന്നുണ്ട്. ആ സഹജ സ്വഭാവം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറല്ലെന്നതിന്റെ തെളിവാണ് ഗുരുവായൂരിലെ കൊലപാതകം എന്നും അദ്ദേഹം ആക്ഷേപിച്ചു.

ജനകീയ പ്രതിഷേധങ്ങള്‍ ഇത്രയധികം ഉയര്‍ന്നിട്ടും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാത്ത സിപിഎം ഭീകര സംഘടനയാണെന്ന ആരോപണം വീണ്ടും അദ്ദേഹം ഉയര്‍ത്തുന്നുണ്ട്. മതതീവ്രവാദത്തേയും ഇതുമായി ചേര്‍ത്തുവയ്ക്കുന്നുണ്ട്. സിപിഎമ്മിന്റെ നേതൃത്വം മതതീവ്രവാദികള്‍ ഏറ്റെടുത്തുകഴിഞ്ഞു എന്നാണ് ആരോപണം. സിപിഎമ്മിന്റെ ജിഹാദി ബന്ധമാണ് ഇത്തരം കൊലപാതകങ്ങള്‍ക്ക് പിന്നില്‍ എന്നും കുമ്മനം ആരോപിച്ചു.
ലെഫ്റ്റിസ്റ്റ് ടെറര്‍, ജംഗിള്‍ രാജ് ഇന്‍ കേരള എന്നീ ഹാഷ് ടാഗുകള്‍ ഉപയോഗിച്ചാണ് ഇത്തവണയും കുമ്മനം രാജശേഖരന്‍ ട്വിറ്ററില്‍ പ്രതികരിച്ചിരിക്കുന്നത്. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന നടപടികളില്‍ നിന്ന് സിപിഎം പിന്‍മാറണം എന്ന് കുമ്മനം ആവശ്യപ്പെട്ടു. ബിജെപി സംയമനം പാലിച്ചിട്ടിും കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറയുന്നുണ്ട്.
കേരളത്തിലെ ക്രമസമാധാന നില പാടെ തകര്‍ന്നു എന്ന് ബിജെപി പലവട്ടം ആരോപിച്ചിട്ടുണ്ട്. അപ്പോഴെല്ലാം കേരളത്തില്‍ ഒരു പ്രശ്‌നവും ഇല്ല എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ പിണറായി വിജയന്‍ ഇപ്പോള്‍ എന്ത് പറയും എന്ന് അറിയാന്‍ ജനം കാത്തിരിക്കുകയാണ് എന്നും കുമ്മനം പറഞ്ഞു.












Click it and Unblock the Notifications