കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറാജുന്നിസയെ വിട്ട് രമണ്‍ ശ്രീവാസ്തവയെ പിടിക്കുന്ന സിപിഎം; ഇത് മലക്കംമറിയല്‍, ഇത്ര ചീപ്പാണോ...?

നഗരത്തില്‍ സുല്‍ത്താന്‍പേട്ടയില്‍ ജീപ്പിലൂടെ പോകുമ്പോഴായിരുന്നു ശ്രീവാസ്തവയുടെ വിവാദ പരാമര്‍ശം. ഐ വാണ്ട് മുസ്ലിം ഡെഡ് ബോഡീസ് എന്നാണ് അദ്ദേഹം വയര്‍ലെസിലൂടെ അലറിവിളിച്ചത്.

  • By Ashif
Google Oneindia Malayalam News

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് കാര്യ ഉപദേഷ്ടാവായി മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ നിയമിക്കുന്നതില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു കാലത്ത് സിപിഎം ശക്തമായി എതിര്‍ത്ത പോലീസ് ഓഫീസറായിരുന്നു രമണ്‍ ശ്രീവാസ്തവ.

എന്നാല്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായിയുടെ പോലീസ് ഉപദേശകനായാണ് രമണ്‍ ശ്രീവാസ്തവയുടെ പുതിയ വരവ്. ഇകാര്യത്തില്‍ പാര്‍ട്ടി പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുകയായിരുന്നു കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍.

11 കാരി സിറാജുന്നിസ

11 കാരി സിറാജുന്നിസ

കാല്‍ നൂറ്റാണ്ട് മുമ്പ് പോലീസ് വെടിയേറ്റ് പാലക്കാട്ടെ 11 കാരി സിറാജുന്നിസ കൊല്ലപ്പെടുമ്പോള്‍ സംഭവത്തില്‍ ജനമനസുകളില്‍ പ്രതിസ്ഥാനത്തായിരുന്നു രമണ്‍ ശ്രീവാസ്തവ. അന്ന് പാലക്കാടിന്റെ ചുമതലയുള്ള ഐജിയായിരുന്നു അദ്ദേഹം.

1991 ഡിസംബര്‍ 15

1991 ഡിസംബര്‍ 15

1991 ഡിസംബര്‍ 15ന് വൈകീട്ടായിരുന്നു വിവാദമായ വെടിവയ്പ്പ്. സിറാജുന്നിസയെ വെടിവച്ച് കൊല്ലാന്‍ പോലീസിന് പ്രചോദനമായത് ശ്രീവാസ്തവയുടെ വിവാദ വയര്‍ലെസ് സന്ദേശമായിരുന്നു. പാലക്കാട്ടെ പുതുപ്പള്ളി തെരുവിലായിരുന്നു സംഭവം.

ശ്രീവാസ്തവയുടെ വിവാദ പരാമര്‍ശം

ശ്രീവാസ്തവയുടെ വിവാദ പരാമര്‍ശം

നഗരത്തില്‍ സുല്‍ത്താന്‍പേട്ടയില്‍ ജീപ്പിലൂടെ പോകുമ്പോഴായിരുന്നു ശ്രീവാസ്തവയുടെ വിവാദ പരാമര്‍ശം. ഐ വാണ്ട് മുസ്ലിം ഡെഡ് ബോഡീസ് എന്നാണ് അദ്ദേഹം വയര്‍ലെസിലൂടെ അലറിവിളിച്ചത്. കലക്ടര്‍ ശ്രീനിവാസന്റെ ചേംബറില്‍ അവലോകന യോഗത്തില്‍ പങ്കെടുത്തവര്‍ തുറന്നുവച്ച വയര്‍ലെസിലൂടെ ഇതു കേള്‍ക്കുകയും ചെയ്തു.

ജോഷിയുടെ രഥയാത്ര

ജോഷിയുടെ രഥയാത്ര

ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിയുടെ രഥയാത്രയെ തുടര്‍ന്നുള്ള സംഘര്‍ഷമാണ് വെടിവയ്പ്പിന് കാരണമായതെന്നായിരുന്നു പോലീസ് പറഞ്ഞത്. എന്നാല്‍ വെടിവയ്പ്പ് നടന്ന പുതുപ്പള്ളിയിലൂടെ രഥയാത്ര കടന്നുപോയിട്ടില്ലെന്ന് വ്യക്തമായതോടെ പോലീസ് വാദം പൊളിഞ്ഞു.

പോലീസ് വാദം

പോലീസ് വാദം

സിറാജുന്നിസയുടെ നേതൃത്വത്തില്‍ കലാപത്തിന് പുറപ്പെട്ടവരെ ഒതുക്കാനായിരുന്നു വെടിവയ്‌പ്പെന്നും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട സിറാജുന്നിസയെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയും ചെയ്തു. വെടിവയ്പ്പ് നടക്കുമ്പോള്‍ സിറാജുന്നിസ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു.

സിപിഎം ശ്രീവാസ്തവക്കെതിരേ

സിപിഎം ശ്രീവാസ്തവക്കെതിരേ

അന്ന് പ്രതിപക്ഷത്തായിരുന്നു സിപിഎം. അവര്‍ രമണ്‍ ശ്രീവാസ്തവക്കെതിരേ രംഗത്തെത്തി. കൂടെ പോലീസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുഖ്യമന്ത്രി കെ കരുണാകരനെതിരേയും. എന്നാല്‍ കരുണാകരന്റെ എല്ലാ സഹായവും ശ്രീവാസ്തവയ്ക്ക് ലഭിച്ചിരുന്നുവെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍.

കൊളക്കാടന്‍ മൂസഹാജി

കൊളക്കാടന്‍ മൂസഹാജി

കലക്ടറുടെ ചേംബറില്‍ യോഗത്തില്‍ പങ്കെടുത്തവര്‍ ശ്രീവാസ്തവയുടെ വിവാദ വാക്കുകള്‍ കേട്ടിരുന്നു. അന്ന് മന്ത്രിയായിരുന്ന ടിഎം ജേക്കബും യോഗത്തില്‍ സംബന്ധിച്ചിരുന്നു. കൊളക്കാടന്‍ മൂസഹാജി എന്നയാള്‍ ശ്രീവാസ്തവക്കെതിരേ സുപ്രീം കോടതിയില്‍ നിന്നു അന്വേഷണ ഉത്തരവ് സമ്പാദിച്ചെങ്കിലും ഒന്നും നടന്നില്ല.

ചാരക്കേസ് ഉള്‍പ്പെടെ

ചാരക്കേസ് ഉള്‍പ്പെടെ

ചാരക്കേസ് ഉള്‍പ്പെടെയുള്ള കേസുകളിലും കരുണാകരന്റെ സഹായം ശ്രീവാസ്തവക്കുണ്ടായിരുന്നു. ശ്രീവാസ്തവയെ പോലീസ് കാര്യ ഉപദേശകനാക്കാനുള്ള തീരുമാനത്തിനെതിരേ കഴിഞ്ഞ ദിവസം സിപിഐ രംഗത്തെത്തിയിരിക്കെയാണ് കോടിയേരി ബാലകൃഷ്ണന്‍ വിഷയം വാര്‍ത്താ സമ്മേളനത്തില്‍ വിവരിച്ചത്.

കുറ്റവിമുക്തനാണെന്ന് കോടിയേരി

കുറ്റവിമുക്തനാണെന്ന് കോടിയേരി

ഇപ്പോള്‍ ശ്രീവാസ്തവ ആരോപണങ്ങളില്‍ നിന്നു കുറ്റവിമുക്തനാണെന്നാണ് കോടിയേരി പറഞ്ഞത്. പഴയ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ആരെയും ഒരു സ്ഥാനത്തും നിയമിക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.

പോലീസ് സേനയിലും അതൃപ്തി

പോലീസ് സേനയിലും അതൃപ്തി

ശ്രീവാസതവയുടെ നിയമനത്തിനെതിരേ പോലീസ് സേനയിലും അതൃപ്തിയുണ്ടെന്നാണ് വിവരം. സ്വകാര്യസ്ഥാപനത്തില്‍ ഉപദേഷ്ടാവ് പദവിയിലിരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി സേനയില്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്ന് ആക്ഷേപവും ശ്രീവാസ്തവക്കെതിരേയുണ്ട്.

പ്രവര്‍ത്തന പരിധി നിര്‍ണയിക്കണം

പ്രവര്‍ത്തന പരിധി നിര്‍ണയിക്കണം

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എന്ന നിലയില്‍ ശ്രീവാസ്തവയുടെ പ്രവര്‍ത്തന പരിധി നിര്‍ണയിക്കണമെന്നാണ് ചില ഉദ്യോഗസ്ഥര്‍ ഡിജിപിയോട് ആവശ്യപ്പെട്ടത്. നിയമനത്തെ കുറ്റപ്പെടുത്തി സിപിഐ നിര്‍വാഹക സമിതിയിലും മുഖ്യമന്ത്രിക്കെതിരേ പലരും രംഗത്തെത്തിയിരുന്നു.

English summary
CPM quit Sirajunnisa and hold Raman sreevastava, who appointed special adviser of police for CM Pinarayi Vijayan,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X