• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന് പകരം ആനത്തലവട്ടം പതാക ഉയര്‍ത്തി; സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം

Google Oneindia Malayalam News

കൊച്ചി: സി പി ഐ എം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം എറണാകുളം മറൈന്‍ഡ്രൈവിലാണ് ആരംഭിച്ചത്. രാവിലെ 9.30-ന് സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന അംഗം ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതി അംഗങ്ങള്‍ക്ക് പുറമെ 400 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഏറ്റവും പ്രധാന അജന്‍ഡയായ നവകേരള സൃഷ്ടിക്കുള്ള നയരേഖ നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് അവതരിപ്പിക്കുക. തുടര്‍ന്ന് ജില്ല തിരിച്ചുള്ള ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കായി പിരിയും. രണ്ടാം ദിനമായ ബുധനാഴ്ച (മാര്‍ച്ച് രണ്ട്) പൂര്‍ണമായും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ള ചര്‍ച്ചയായിരിക്കും. മൂന്നാം തീയതി (വ്യാഴാഴ്ച) നവകേരള നയ രേഖയെക്കുറിച്ചുള്ള ചര്‍ച്ച നടക്കും.

മോദിയ്ക്ക് ശേഷം യോഗി പ്രധാനമന്ത്രിയാകും? സൂചന നല്‍കി അമിത് ഷാമോദിയ്ക്ക് ശേഷം യോഗി പ്രധാനമന്ത്രിയാകും? സൂചന നല്‍കി അമിത് ഷാ

1

രണ്ട് ചര്‍ച്ചകള്‍ക്കുമുള്ള മറുപടി യഥാക്രമ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നല്‍കും. നാലാം തീയതി രാവിലെ പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കും. ശേഷം പുതിയ കമ്മിറ്റി ചേര്‍ന്ന് സംസ്ഥാന സെക്രട്ടറിയെ അപ്പോള്‍ത്തന്നെ പ്രഖ്യാപിക്കും. കോടിയേരി ബാലകൃഷ്ണന്‍ തന്നെ പാര്‍ട്ടി സെക്രട്ടറിയാകാനാണ് സാധ്യത. കൊവിഡ് സാഹചര്യത്തില്‍ കൊടിമര-പതാക ജാഥകളുടെ സമ്മേളന നഗരിയിലേക്കുള്ള വരവ് വേണ്ടെന്നുവെച്ചു. റെഡ് വളണ്ടിയര്‍ മാര്‍ച്ചും പരേഡും പ്രകടനവും ഒഴിവാക്കിയിട്ടുണ്ട്. മറൈന്‍ ഡ്രൈവില്‍ വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.

2

അതേസമയം സി പി ഐ എം സംസ്ഥാന സമ്മേളനം ഇതാദ്യമായാണ് വി എസ് അച്യുതാനന്ദന്റെ പങ്കെടുക്കാതെ നടക്കുന്നത്. അനാരോഗ്യം മൂലം വീട്ടില്‍ വിശ്രമത്തിലാണ് വി എസ്. സി പി ഐ എം സംസ്ഥാന സമ്മേളനങ്ങളില്‍ കഴിഞ്ഞ കുറെ കാലങ്ങളായി വി എസ് അച്യുതാനന്ദന്‍ ആയിരുന്നു പതാക ഉയര്‍ത്തിയിരുന്നത്. സി പി ഐ എമ്മില്‍ വിഭാഗീയത കൊടി കുത്തി വാണിരുന്ന കാലത്ത് വി എസ് പതാക ഉയര്‍ത്തുന്നതിന് വലിയ പ്രാധാന്യം ലഭിച്ചിരുന്നു. 2015-ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഇടഞ്ഞ് നില്‍ക്കുകയായിരുന്ന വി എസിനെ പ്രസംഗിക്കാന്‍ സംസ്ഥാന നേതൃത്വം അനുവദിച്ചിരുന്നില്ല.

Recommended Video

cmsvideo
  കേരളം; ശാരീരിക അവശതകൾ: വി എസ് അച്യുതാനന്ദൻ പങ്കെടുക്കാത്ത ആദ്യ സംസ്ഥാന സമ്മേളനം!
  3

  2018-ല്‍ തൃശ്ശൂരില്‍ സമ്മേളനം നടന്നപ്പോഴേക്കും പാര്‍ട്ടിയിലെ വി എസുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ ഏറെക്കുറെ അവസാനിച്ചിരുന്നു. സി പി ഐ നാഷണല്‍ കൗണ്‍സിലില്‍ നിന്നിറങ്ങി പോന്ന് സി പി ഐ എം രൂപീകരിച്ചവരില്‍ ജീവിച്ചിരിക്കുന്ന നേതാക്കളിലൊരാളാണ് വി എസ് അച്യുതാനന്ദന്‍. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് കൊച്ചിയില്‍ സി പി ഐ എം സംസ്ഥാന സമ്മേളനം നടക്കുന്നത്. 1985 ല്‍ കൊച്ചിയില്‍ നടന്ന സമ്മേളനത്തിന് ശേഷമാണ് എം വി രാഘവനെ സി പി ഐ എം പുറത്താക്കിയത്.

  4

  കമ്മറ്റികളില്‍ 75 വയസ് എന്ന പ്രായപരിധി കര്‍ശനമാക്കുകയാണ് സി പി ഐ എം. ഇതോടെ സി പി ഐ എമ്മിലെ പല മുതിര്‍ന്ന നേതാക്കളും കമ്മിറ്റിയില്‍ നിന്ന് പുറത്താകും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കരുണാകരനും വൈക്കം വിശ്വനും 75 പിന്നിട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം എം മണി, ആനത്തലവട്ടം ആനന്ദന്‍, കെ ജെ തോമസ്, കോലിയക്കോട് കൃഷ്ണന്‍ നായര്‍, കെ പി സഹദേവന്‍, പി പി വാസുദേവന്‍, സി പി നാരായണന്‍ എന്നിവരെ ഒഴിവാക്കിയേക്കും. ജി സുധാകരന്‍ കമ്മിറ്റിയില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയതായാണ് വിവരം.

  English summary
  CPM State Conference begins, flag was raised by Anathalavattom Anandan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X