Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മില്‍ ആരും ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നില്ല; പ്രതിപക്ഷത്തിന് പേടിയാണെന്ന് കോടിയേരി

തിരുവനന്തപുരം: കണ്ണൂരില്‍ സിപിഎം ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നില്ലെന്നും കണ്ണൂരെന്ന് കേള്‍ക്കുമ്പോഴെ പ്രതിപക്ഷത്തിന് പേടിയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗുണ്ടാബന്ധമുള്ളവര്‍ക്ക് പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷണം നല്‍കില്ല. പാര്‍ട്ടിയില്‍ ആരും ഗുണ്ടാപ്രവര്‍ത്തനം നടത്തുന്നില്ലെന്നും കോടിയേരി ആവര്‍ത്തിച്ച് വ്യക്തമാക്കി.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതരായ ബാംഗ്ലൂര്‍ കോടതിയുടെ വിധി ഇടത് പക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നുള്ളതിന്റെ തെളിവാണ്. തന്റെ വാദം കേള്‍ക്കാതെയാണ് വിധി പ്രഖ്യാപിച്ച ശേഷം ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. സ്ഥാനത്ത് നിരക്കാത്ത പ്രതികരണമാണ് ഉമ്മന്‍ചാണ്ടി നടത്തിയത്.

kodiyeri-balakrishnan

കോടതി വിധി വന്നതിന് ശേഷം ഉമ്മന്‍ചാണ്ടിയുടെ വാദങ്ങള്‍ പൊതുസമൂഹം തള്ളിക്കളയുമെന്നും കോടിയേരി പറഞ്ഞു. വിജിലന്‍സ് ഡിജിപി ജേക്കബ് തോമസ് അഴിമതി വിരുദ്ധനായ കറകളഞ്ഞ ഉദ്യോഗസ്ഥനാണ്. ജേക്കബ് തോമസ് തന്റെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നുവെന്ന് സംശയം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാനുള്ള നടപടിയുണ്ടാകണം. ഒരു കൂട്ടം അഭിഭാഷകര്‍ സമൂഹത്തിന്റെ പൊതുനിലപാടിനെതിരായി പ്രവര്‍ത്തിക്കുകയാണ്. ഇത്തരക്കാരെ അഭിഭാഷകരായല്ല, ക്രിമിനലുകളായാണ് കണക്കാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇനിയും അക്രമങ്ങള്‍ തുടങ്ങിയാല്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+