കോടിയേരി ദില്ലിയില്‍ കാല് കുത്തില്ല; യുവമോര്‍ച്ചയുടെ ഭീഷണി, കണ്ണൂര്‍ കൊലപാതകം പാര്‍ട്ടിക്ക് തലവേദന?

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ദില്ലിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച. ദില്ലി യുിവമോര്‍ച്ച നേതാവ് സുനിര്‍ യാദവാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.

ബിജെപിക്കെതിരെ കണ്ണൂരില്‍ അക്രമം തുടര്‍ന്നാല്‍ കോടിയേരിക്കെതിരെ പ്രതിഷേധിക്കുമെന്നാണ് സുപനില്‍ യാദവ് ഭീഷണി മുഴക്കിയിരിക്കുന്നത്. ബിജെപി ദില്ലി കേരള ഹൗസിന് മുന്നില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു യുവമോര്‍ച്ച നേതാവിന്റെ ഭീഷണി.

 പിണറായിക്കെതിരെ ഭീഷണി മുഴക്കിയിരുന്നു

പിണറായിക്കെതിരെ ഭീഷണി മുഴക്കിയിരുന്നു

ഇതിന് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനെ മംഗലാപുരത്ത് കാല് കുത്താന്‍ അനുവദിക്കില്ലെന്ന് ബിജെപി ഭീഷണി മുഴക്കിയിരുന്നു.

 ബിജെപിക്ക് മറുപടി നല്‍കിയത് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട്

ബിജെപിക്ക് മറുപടി നല്‍കിയത് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട്

എന്നാല്‍ മംഗലാപുരത്ത് സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു മുഖ്യമന്ത്രി അതിനുള്ള മറുപടി നല്‍കിയിരുന്നത്.

 ഗവര്‍ണര്‍ ഇറങ്ങി പേകണം

ഗവര്‍ണര്‍ ഇറങ്ങി പേകണം

ഈ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ പേടിയില്ലെങ്കില്‍ ഗവര്‍ണര്‍ സ്ഥനത്തു നിന്ന് സദാശിവം ഇറങ്ങി പേകണമെന്ന് ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.

പദവിയോട് മര്യാദ കാണിക്കണം

പദവിയോട് മര്യാദ കാണിക്കണം

പദവിയോട് ഗവര്‍ണര്‍ മര്യാദ കാണിക്കണം. അനങ്ങാപ്പാറ നയം ഉപേക്ഷിച്ച് പയ്യന്നൂര്‍ കൊലപാതക വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറാവണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

കണ്ണൂര്‍ കൊലപാതകം

കണ്ണൂര്‍ കൊലപാതകം

കണ്ണൂരിലെ കൊലപാതകത്തെ ആരും ന്യായീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും. പയ്യന്നൂരിലെ കൊലപാതകം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 പൗരാവകാശ ലംഘനം

പൗരാവകാശ ലംഘനം

കണ്ണൂരില്‍ അഫ്‌സ്പ കൊണ്ടുവരണമെന്ന ബിജെപി നിലപാടിനോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അഫ്‌സ്പ നടപ്പാക്കിയ എല്ലായിടങ്ങളിലും പൗരാവകാശ ലംഘനമാണ് നടന്നത്. അതിനാല്‍ അത് കേരളത്തിലേക്ക് കൊണ്ടുവരണമെന്ന ബിജെപി നിലപാടില്‍ യോജിപ്പില്ല.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വയനാട്ടില്‍ വീണ്ടും മാവോയിസിറ്റ് സാന്നിദ്ധ്യം; എല്ലാം ആയുധധാരികള്‍, വാരാഹിണി ദളം, തിരിച്ചടി ഉറപ്പ്?കൂടുതല്‍ വായിക്കാം

English summary
CPM state secretary Kodiyeri Balakrishnan would not be allowed to land on the soil of New Delhi Yuvamorcha
Please Wait while comments are loading...