കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടപെട്ടില്ലെങ്കില്‍ കൈവിട്ടുപോകുമെന്ന് സഖാവിന് തോന്നിയോ? ഒടുവില്‍ കോടിയേരിയെത്തി, ലോ അക്കാദമിയില്‍!

കോടിയേരി ക ബാലകൃഷ്ണന്‍ ലോ അക്കാദമിയിലെത്തി. വിദ്യാര്‍ഥി സമരം രാഷ്ട്രീയവത്കരിക്കരുതെന്ന് കോടിയേരി. ബിജെപിക്ക് വിമര്‍ശനം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തി. സമരം തുടങ്ങി 18 ദിവസം പിന്നിട്ടിരിക്കുമ്പോഴാണ് പിന്തുണ അറിയിച്ച് കോടിയേരി എത്തിയിരിക്കുന്നത്. ലോ അക്കാദമിയിലേത് വിദ്യാര്‍ഥി സമരമാണെന്നാണ് സിപിഎമ്മിന്‍റെ വാദം. എന്നാല്‍ സമരത്തെ പിന്തുണച്ച് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയതോടെയാണ് സിപിഎമ്മും സമരത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

നേരത്തെ ലക്ഷ്മി നായര്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കാന്‍ എസ്എഫ്‌ഐയോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ലക്ഷ്മി നായരുടെ രാജി ഒഴികെ മറ്റെല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ വഴങ്ങുന്നില്ലെന്ന് മനസിലായതോടെയാണ് പിന്തുണയുമായി സിപിഎം എത്തിയിരിക്കുന്നത്.

ലോ അക്കാദമിയിലേത് വിദ്യാര്‍ഥി സമരമാണെന്നും പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്ന് വിദ്യാര്‍ഥികള്‍ക്ക് അറിയാമെന്നും കോടിയേരി പറഞ്ഞു. ലോഅക്കാദമിയില്‍ സമരം നടത്തുന്ന ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും കോടിയേരി വിമര്‍ശിച്ചു. സിപിഎം നേതാക്കളായ പികെ ശ്രീമതി, വി ശിവന്‍ കുട്ടി എന്നിവര്‍ക്കൊപ്പമാണ് കോടിയേരി എത്തിയത്.

 പരിഹരിക്കണം

പരിഹരിക്കണം

ലോ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരത്തില്‍ മാനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രശ്‌നം വിദ്യാര്‍ഥി സമരരമായി കണ്ടു തന്നെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 വിദ്യാര്‍ഥി സമരം

വിദ്യാര്‍ഥി സമരം

ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തെ രാഷ്ട്രീയ വത്കരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കോടിയേരി വ്യക്തമാക്കി. ബിജെപിയെ വിമാര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത്തരം നീക്കങ്ങള്‍ പരാജയപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു.

 എസ്എഫ്‌ഐക്കും

എസ്എഫ്‌ഐക്കും

ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തെ സര്‍ക്കാരിനും എസ്എഫ്‌ഐക്കും എതിരായ സമരമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ബിജെപിയുടെ ഈ കെണിയില്‍ സിപിഎം വീഴില്ലെന്നും കോടിയേരി അറിയിച്ചു.

 ഭൂമിയുമായി ബന്ധപ്പെട്ട വിഷയം ഇല്ല

ഭൂമിയുമായി ബന്ധപ്പെട്ട വിഷയം ഇല്ല

വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത് ലക്ഷ്മി നായരെ നീക്കണം എന്ന ആവശ്യം ഉന്നയിച്ചാണെന്നും ഭൂമിയുമായി ബന്ധപ്പെട്ട ആവശ്യം ഇല്ലെന്നും കോടിയേരി പറയുന്നു.

 വിജയിച്ചില്ലെങ്കില്‍ മാത്രം പാര്‍ട്ടി ഇടപെടും

വിജയിച്ചില്ലെങ്കില്‍ മാത്രം പാര്‍ട്ടി ഇടപെടും

വിദ്യാര്‍ഥി സമരങ്ങള്‍ വിജയിപ്പിക്കാന്‍ കരുത്തുള്ള സംഘടനയാണ് എസ്എഫ്‌ഐഎന്നും സ്വതന്ത്രമായി സമര കാര്യങ്ങള്‍ തീരുമാനിക്കാന്‍ എസ്എഫ്‌ഐക്ക് അറിയാമെന്നും അദ്ദേഹം പറയുന്നു. സമരം വിജയിപ്പിക്കാന്‍ എസ്എഫ്‌ഐക്ക് കഴിഞ്ഞില്ലെങ്കില്‍ മാത്രം പാര്‍ട്ടി ഇടപെടുമെന്നും അദ്ദേഹം.

 കോടിയേരി പറയുന്നത്

കോടിയേരി പറയുന്നത്

ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തില്‍ വിഎസ് അച്യുതാനന്ദന്റെ നിലപാട് വ്യക്തിപരമാണെന്ന് കോടിയേരി പറഞ്ഞു. വിദ്യാര്‍ഥി സമരത്തിന് നേരത്തെ തന്നെ പിന്തുണയുമായി വിഎസ് എത്തിയിരുന്നു. വിദ്യാര്‍ഥികളുടെ സമരം ന്യായമാണെന്നും വിഎസ് പറഞ്ഞിരുന്നു.

അധികഭൂമി കൈവശം വച്ചിരിക്കുന്നു

അധികഭൂമി കൈവശം വച്ചിരിക്കുന്നു

ലോ അക്കാദമി അധിക ഭൂമി കൈവച്ചിരിക്കുകയാണെന്ന് വിഎസ് ആരോപിച്ചിരുന്നു. അധികമുള്ള ഭൂമി പിടിച്ചെടുക്കണമെന്ന് വിഎസ്.

 വീട് സര്‍ക്കാര്‍ ഭൂമിയില്‍

വീട് സര്‍ക്കാര്‍ ഭൂമിയില്‍

സ്വകാര്യ സ്ഥാപനമായ ലോ അക്കാദമി സര്‍ക്കാര്‍ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ലക്ഷ്മി നായരുടെ വീട് സര്‍ക്കാര്‍ ഭൂമിയിലാണെന്നും ആരോപണമുണ്ട്.

 പിന്മാറാതെ വിദ്യാര്‍ഥികള്‍

പിന്മാറാതെ വിദ്യാര്‍ഥികള്‍

ലക്ഷ്മി നായര്‍ക്കെതിരായ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരോട് സിപിഎം ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിദ്യാര്‍ഥികള്‍ പിന്മാറാന്‍ തയ്യാറാവില്ലെന്ന് അറിയിക്കുകയായിരുന്നു.

 വിട്ടു വീഴ്ചയ്ക്കില്ലാതെ വിദ്യാര്‍ഥികള്‍

വിട്ടു വീഴ്ചയ്ക്കില്ലാതെ വിദ്യാര്‍ഥികള്‍

ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ലക്ഷ്മി നായര്‍ രാജി വയ്ക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായി തുടരുന്നാല്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളോട് പ്രതികാരം ചെയ്യുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍ രാജി വയ്ക്കില്ലെന്ന നിലപാടിലാണ് ലക്ഷ്മി നായര്‍

English summary
cpm state secretary kodiyeri balakrishnan visited law academy. blaming bjp for making political issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X