• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ലീഗ് റാലിയുടെ ഞെട്ടലിൽ നിന്ന് സിപിഎം ഇതുവരെ മോചിതരായിട്ടില്ല', പരിഹസിച്ച് പികെ ഫിറോസ്

Google Oneindia Malayalam News

കോഴിക്കോട്: മുസ്ലീം ലീഗ് കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിയുടെ ഞെട്ടലിൽ നിന്ന് സിപിഎം ഇതുവരെ മോചിതരായിട്ടില്ലെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. മുസ്ലീം ലീഗിന് ആര് ഗൗനിക്കുന്നു എന്ന് പിണറായി പ്രസംഗിക്കുകയും സിപിഎമ്മിന്റെ കേന്ദ്ര നേതാക്കൾ തൊട്ട് ഏരിയാ കമ്മിറ്റികൾ വരെ ദിവസവും നാലുനേരം ലീഗിനെ കുറിച്ച് പ്രസ്താവനകൾ ഇറക്കുകയാണ് എന്നും പികെ ഫിറോസ് പരിഹസിച്ചു.

ഏത് പാനൽ എന്ത് പാനൽ? മോഹന്‍ലാല്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല, തുറന്നടിച്ച് നടൻ നാസർ ലത്തീഫ്ഏത് പാനൽ എന്ത് പാനൽ? മോഹന്‍ലാല്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല, തുറന്നടിച്ച് നടൻ നാസർ ലത്തീഫ്

പികെ ഫിറോസിന്റെ പ്രതികരണം ഇങ്ങനെ: '' മുസ്‌ലിം ലീഗ് നടത്തിയ ഐതിഹാസികമായ വഖഫ് സംരക്ഷണ റാലി കഴിഞ്ഞിട്ട് ഇന്നേക്ക് എട്ടു ദിവസമായി. മുസ്‌ലിം ലീഗു പോലും റാലി കഴിഞ്ഞ് പ്രതിഷേധ സമരത്തിന്റെ അടുത്ത ഘട്ടങ്ങൾ ചർച്ച ചെയ്യുകയാണ്. എന്നിട്ടും റാലിയുടെ ഞെട്ടലിൽ നിന്ന് ഇപ്പോഴും മോചിതരാവാത്ത ഒരുകൂട്ടർ സിപിഎം മാത്രമാണ്. ഏറ്റവും അവസാനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വരെ ലീഗിനെതിരെ പേനയുന്തി. "ലീഗിനെ ആര് ഗൗനിക്കുന്നു" എന്ന് പിണറായി പ്രസംഗിച്ച ശേഷം കേന്ദ്ര നേതാക്കൾ തൊട്ട് ഏരിയാ കമ്മിറ്റികൾ വരെ ദിവസവും നാലുനേരം ലീഗിനെ 'ഗൗനിക്കാതിരിക്കാൻ' പ്രസ്താവനകൾ നടത്തുന്നു.

സിപിഎമ്മിലെ ജീവിച്ചിരിക്കുന്ന നേതാക്കളുടെ ഊഴങ്ങൾ അവസാനിച്ചു. ഇനി മൺമറഞ്ഞ നേതാക്കൾ മാത്രമാണ് ലീഗിനെ അവഗണിക്കാൻ ബാക്കിയുള്ളത്. ലീഗിന്റെ വിയോജന ശബ്ദം ഗൗനിക്കുന്നില്ലെന്ന് ജനാധിപത്യ വിരുദ്ധ പ്രസ്താവന നടത്തിയ മുഖ്യമന്ത്രിയും പരിവാരവും, PPE കിറ്റ് തട്ടിപ്പ്, വിവാദമായ പാർട്ടി നിയമനങ്ങൾ, താളം തെറ്റിയ നിയമപാലനം തുടങ്ങി അവർ നേരിടുന്ന ഭരണ പ്രതിസന്ധികൾ മറച്ചുപിടിക്കാൻ അനാവശ്യ പ്രസ്താവനകൾ നടത്തി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് ആർക്കാണ് മനസ്സിലാവാത്തത്.

എന്തിന് വേറൊരു സൂര്യോദയം.. മമ്മൂട്ടിയെ കാണാനെത്തി ശോഭന, സെൽഫി വൈറൽ

cmsvideo
  ഒമിക്രോണ്‍ പടരുന്നു, രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം | Oneindia Malayalam

  തീവ്രസംഘടനകളുടെ മുദ്രാവാക്യം ലീഗ് ഏറ്റെടുക്കുന്നുവെന്നാണ് പിണറായി വിജയൻ എറണാകുളം ജില്ലാ സമ്മേളന വേദിയിൽ പ്രസംഗിച്ചത്. അതേ സമ്മേളന വേദിയിൽ മുഴങ്ങിയ രണ്ടുവരി മാത്രം ഒന്ന് വായിച്ചു നോക്കൂ.
  "ജയ് പതാകെ
  രക്ത പതാകെ
  നമോ നമസ്തെ
  വിജയ പതാകെ"
  ആര് ആരുടെ മുദ്രാവാക്യമാണ് ഏറ്റെടുത്തതെന്ന് അന്ധമായ ലീഗ് വിരോധത്തിനിടയിൽ പിണറായി വിജയൻ എപ്പോഴെങ്കിലും പുനർവിചിന്തനം നടത്തുന്നത് നന്നായിരിക്കും. ഒട്ടുമിക്കപ്പോഴും ആർഎസ്എസ് അജണ്ടകൾ നടപ്പിലാക്കാൻ മത്സരിക്കുന്ന തിരക്കിൽ സ്വന്തം പാർട്ടി പ്രവർത്തകർക്ക് സംഭവിക്കുന്ന രൂപമാറ്റം ഇപ്പോഴേ ചികിത്സിച്ചില്ലെങ്കിൽ ത്രിപുരയിലേക്കും ബംഗാളിലേക്കുമെത്താൻ പാർട്ടിക്ക് അധികം നാഴിക താണ്ടേണ്ടി വരില്ല.!!

  English summary
  CPM still in the shock of Muslim League's Wafq Rally, Mocks PK Firos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X