സിപിഎം വനിതാ നേതാവിന്റെ അപകടമരണം!!! സംഭവത്തിന്റെ ചുരുളഴിയുന്നു!! ഇതാണ് നടന്നത്....

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിപിഎം വനിതാ നേതാവ് പുഷ്പ ശ്രീനിവാസന്‍ അപകടത്തില്‍പ്പെട്ടു മരിക്കാന്‍ കാരണം കൗമരക്കാരുടെ മല്‍സര കാറോട്ടമെന്നു തെളിഞ്ഞു. മഹിളാ അസോസിയേഷന്റെ നേതാവായ പുഷ്പ കഴിഞ്ഞ ദിവസമാണ് കാര്‍ ഇടിച്ചു മരിച്ചത്. ഒമ്പത് വിദ്യാര്‍ഥികള്‍ നടത്തിയ മല്‍സര കാറോട്ടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മരണകാരണത്തെക്കുറിച്ച് വ്യക്തമായത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗവും മതിലകം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ് കൊല്ലപ്പെട്ട പുഷ്പ.

ഭാര്യ' പുറത്തു പോയപ്പോള്‍ 11 കാരിയായ സഹോദരിയെ പീഡിപ്പിച്ചു!! 21കാരന്‍ അറസ്റ്റില്‍

സുകുമാരന്റെ ശബ്ദമായി തുടങ്ങി...മണിക്കൊപ്പം കസറി!! ഒടുവില്‍ ആരുമറിയാതെ സാജന്‍ പോയി!!

1

കയ്പമംഗലം കാളമുറി സ്വദേശികളായ രണ്ടു യുവാക്കളാണ് തിരക്കേറിയ ദേശീയ പാതയില്‍ കാറുകളുമായി സാഹസിക പ്രകടനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. കാറുകളുടെ മരണപ്പാച്ചില്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു ബൈക്ക് യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

2

പുഷ്പയെ ഇടിക്കുന്നതിനു മുമ്പായി കൊറോള ആള്‍ട്ടിസ് കാര്‍ മുന്നില്‍ പോയ മാരുതി റിറ്റ്‌സിനെ മറികടന്നാണ് കുതിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ സമയം ഇടതുവശത്തു കൂടി കൊറോളയെ മറികടക്കാന്‍ ശ്രമിച്ച റിറ്റ്‌സാണ് പുഷ്പയെ ഇടിച്ചുവീഴ്ത്തിയത്. ഇരുകാറുകളും ഒപ്പത്തിനൊപ്പം പോയതിനാല്‍ വലത്തോട്ടു വെട്ടിക്കാനും റിറ്റ്‌സിലെ ഡ്രൈവര്‍ക്കു സാധിച്ചില്ല.

3

റിറ്റ്‌സ് കാര്‍ ഓടിച്ചിരുന്ന കയ്പമംഗലം സ്വദേശി ആണപറമ്പില്‍ സജിന്‍ ബാബു, കൊറോള ഓടിച്ച കയ്പമംഗലം സ്വദശി സഞ്ജിത്ത് എന്നിവര്‍ക്കെതിരേ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കു പോലീസ് കേസെടുത്തു. ഇവരെ മല്‍സരയോട്ടത്തിനു പ്രേരിപ്പിച്ച അസ്ലം, മിഥിലാജ്, ആഷിക്ക്, അഭിരാം, ശരത്ത് എന്നിവരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

English summary
Some teenagers car chase in highway is the reason for cpm women leader's death
Please Wait while comments are loading...