Get Updates
Get notified of breaking news, exclusive insights, and must-see stories!

ആക്രമിക്കപ്പെട്ടാലും അവരുടെ വിവാഹം കഴിഞ്ഞില്ലേ.. ചാനല്‍ ചര്‍ച്ചയില്‍ അസംബന്ധം പുലമ്പി നടന്‍ മഹേഷ്

ദിലിപീനെ തിരുച്ചെടുത്ത നടപടിയില്‍ ദിലീപ് അനുകൂല പക്ഷത്തുള്ളവര്‍ ഇപ്പോഴും ന്യായീകരണം തുടരുകയാണ്.ദിലീപ് തെറ്റ് ചെയ്തെന്ന് കോടതി പറയാത്തിടത്തോളം ദിലീപ് കുറ്റക്കാരനല്ലെന്നും അതുകൊണ്ടാണ് ദിലിപീനെ തിരിച്ചെടുത്തതില്‍ തെറ്റൊന്നുമില്ലാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. നേരത്തേ തന്നെ ദിലീപ് അനുകൂല നിലപാട് സ്വീകരിച്ച സി ആര്‍ മഹേഷും ഇതേകാര്യം തന്നെയാണ് മാധ്യമങ്ങളിലൂടെ ആവര്‍ത്തിച്ചത്.

ഇതിനിടെ മീഡിയാവണ്‍ ചാനലിന്‍റെ 'നീതിയെ ഒറ്റുകൊടുത്തോ മഹാനടന്‍മാര്‍' എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ദിലീപിനെ വെള്ളപൂശിയും ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അപഹസിച്ചും പ്രസ്താവന നടത്തിയിരിക്കുകയാണ് നടന്‍ സിആര്‍ മഹേഷ്. ചാനല്‍ അവതാരകന്‍ ഇടപെട്ടപ്പോള്‍ മഹേഷ് ചാനലില്‍ നിന്ന് ഇറങ്ങിപ്പോയി. മഹേഷ് ചര്‍ച്ചയ്ക്കിടെ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ

നിര്‍ഭാഗ്യകരം

നിര്‍ഭാഗ്യകരം

രാജി നിര്‍ഭഗാഗ്യകരം. പുറത്ത് നിന്ന് പോരാടുന്നതിനേക്കാളും നല്ലത് അകത്ത് നിന്ന് സംസാരിക്കുന്നതാണ്. അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ച നടന്നപ്പോള്‍ എന്തുകൊണ്ടാണ് രാജിവെച്ചവരോ ഡബ്ല്യുസിസിയുടെ അംഗങ്ങളോ സംസാരിക്കാതിരുന്നത്. അത് തെറ്റാണെന്ന് എന്ന തോന്നല്‍ ഉണ്ടായെങ്കില്‍ എന്തുകൊണ്ട് അവര്‍ പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും അമ്മ അക്കാര്യം ചര്‍ച്ച ചെയ്തേനെ.

അക്രമിക്കപ്പെട്ട നടി

അക്രമിക്കപ്പെട്ട നടി

നടനെ എടുത്തതിനെക്കാള്‍ ഏറെ തൊഴില്‍ അവസരങ്ങള്‍ നടന്‍ നഷ്ടപ്പെടത്തി എന്നും എന്നാല്‍ തന്‍റെ പരാതിയില്‍ അമ്മ ഒരു നടപടിയും സ്വീകരിച്ചില്ലെന്നുമാണ് അക്രമിക്കപ്പെട്ട നടി അവരുടെ രാജിക്കത്തില്‍ പറയുന്നത്. അവര്‍ രണ്ട് വര്‍ഷം മുന്‍പ് പരാതി കൊടുത്തെന്ന് പറയുന്ന കാലഘട്ടത്തില്‍ അവരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ പൃഥ്വിരാജും രമ്യാ നമ്പീശനും ഒക്കെയായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. എന്നിട്ടും എന്തേ ഇവരൊന്നും നടിക്ക് വേണ്ടി അന്നേ ബഹളം കൂട്ടിയില്ല.

ആരും എതിര്‍ത്തില്ല

ആരും എതിര്‍ത്തില്ല

ഒരക്ഷരം പോലും യോഗത്തില്‍ സംസാരിക്കാതെ പുറത്ത് വന്ന് വാചാലരാവുന്നതില്‍ അര്‍ത്ഥമില്ല. ദിലിപീനെ തിരിച്ചെടുക്കണമെന്ന് അവിടെ കൂടി ഓരോരുത്തരും ആവശ്യപ്പെട്ടു. പക്ഷേ ഇപ്പോഴും സാങ്കേതിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.
ആക്രമിക്കപ്പെട്ട നടിയെ കുറിച്ചുള്ള ചര്‍ച്ച അജണ്ടയില്‍ വരാത്തത് കൊണ്ടാണ് അവരെ കുറിച്ച് സംസാരിക്കാതിരുന്നത്.

എന്തുകൊണ്ട്

എന്തുകൊണ്ട്

ഇത്രമാത്രം നടിയോട് സ്നേഹവും അടുപ്പവും ഉണ്ടെങ്കില്‍ അവരുടെ സുഹൃത്തുക്കള്‍ എന്ന് പറയുന്നവര്‍ എന്തിനാണ് മൗനം പാലിച്ചത്. അവരെ കുറിച്ച് ചിന്ത ഉള്ള ആളുകള്‍ അല്ലേ ആ വിഷയം സംസാരിക്കേണ്ടത്. അല്ലാതെ സംഘടനയെന്ത് ചര്‍ച്ച ചെയ്യാനാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി അവര്‍ ജനറല്‍ ബോഡി യോഗത്തില്‍ പോലും പങ്കെടുക്കാറില്ല.

നല്ല വിവാഹ ജീവിതം

നല്ല വിവാഹ ജീവിതം

അക്രമിക്കപ്പെട്ട് വര്‍ഷം കഴിഞ്ഞു. അവര്‍ ഇപ്പോള്‍ വിവാഹം കഴിച്ച് സന്തോഷകരമായ ഒരു ജീവിതം നയിക്കുകയാണ്. പിന്നെ എന്തിനാണ് വീണ്ടും അത്തരമൊരു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. അവര്‍ക്ക് അമ്മയിലെ പല കാര്യങ്ങളോടും വിയോജിപ്പ് ഉണ്ടായെന്ന് മനസിലായത് അവര്‍ എഴുതിയ രാജികുറിപ്പിലൂടെയാണ്.

സംഘടനയുമായി ബന്ധമില്ല

സംഘടനയുമായി ബന്ധമില്ല

അമ്മയുമായി അവര്‍ക്ക് ഒരു ബന്ധവുമില്ല. സംഘടനയിലേക്ക് രേഖമൂലം ഒരു കാര്യം തന്നാല്‍ മാത്രമേ അക്കാര്യം ചര്‍ച്ച ചെയ്യുകയുള്ളൂ. അതുണ്ടായില്ല.അതുകൊണ്ട് തന്നെ ആ വിഷയം ചര്‍ച്ചയായില്ല. എന്നാല്‍ ഉത്തരവാദിത്തപ്പെട്ട സംഘടനയെന്ന നിലയില്‍ സ്വന്തം നിലയില്‍ എന്തുകൊണ്ടാണ് സംഘടന നടിയുടെ കാര്യം അജണ്ടയാക്കാതിരുന്നത് എന്ന ചര്‍ച്ച അവതാരകന്‍ ചോദിച്ചതോടെ അജണ്ട ആയത് കൊണ്ടാണല്ലോ നിയമവിരുദ്ധമായാണെങ്കിലും ദിലീപിനെ പുറത്താക്കിയത് എന്നായിരുന്നു മഹേഷിന്‍റെ മറുപടി.

Recommended Video

cmsvideo
    ദിലീപിനെ തിരിച്ചെടുത്തതും രാജിയും കേരളത്തെ ഞെട്ടിച്ചു : ജയശങ്കര്‍ | Oneindia Malayalam
    വിവാഹം കഴിഞ്ഞില്ലേ

    വിവാഹം കഴിഞ്ഞില്ലേ

    വീണ്ടും വീണ്ടും എന്തിനാണ് ആ ചോദ്യം ഉന്നയിക്കുന്നത്. ആ കുട്ടിയുടെ വിവാഹവും കഴിഞ്ഞുപോയല്ലോ.. ദൈവത്തിന് അനുഗ്രഹം കൊണ്ട് അവരുടെ വിവാഹം കഴിഞ്ഞു. നല്ലൊരു കുടുംബ ജീവിതമാണ് അവര്‍ നയിക്കുന്നത്. ഇതോടെ വീണ്ടും അവതാരകനായ നിഷാദ് ഇടപ്പെട്ടതോടെയാണ് മഹേഷ് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോയത്. ചര്‍ച്ചയില്‍ ഉടനീളം അമ്മയുടെ നടപടിയെ ന്യായീകരിച്ചും അക്രമിക്കപ്പെട്ട നടിയുടെ രാജിയെ വിമര്‍ശിച്ചുമായിരുന്നു മഹേഷ് സംസാരിച്ചത്.

    വീഡിയോ

    വീഡിയോ പൂര്‍ണരൂപം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+