കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവിഷ്‌കാര സ്വാതന്ത്ര്യം; ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ട് കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവ് മരവിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ജീവനക്കാരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. സര്‍ക്കാര്‍ ജീവനക്കാരുടെ സ്വാതന്ത്ര്യത്തെ വിലക്കില്ലെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി കെ സി ജോസഫ് പറഞ്ഞിരുന്നു.

കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയായിരുന്നു ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. ഇതുപ്രകാരം പൊതു പരിപാടികളിലും മറ്റു പങ്കെടുക്കുന്നതിനും കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നതിനും മുന്‍കൂട്ടി മേലുദ്യോഗസ്ഥരില്‍ നിന്നും അനുമതി വാങ്ങണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.

thiruvanadhapuram-map

സര്‍ക്കാര്‍ ജീവനക്കാരുടെ എഴുത്തകള്‍, ഗവേഷണ പ്രബന്ധങ്ങളോ, ലേഖന സമാഹാരങ്ങളോ, പഠനസഹായികളോ പുസ്തകമാക്കണമെങ്കില്‍ അതിന്റെ പ്രസാധകന്‍, അവതാരിക എഴുതിയ ആള്‍ എന്നിവരുടെ വിവരങ്ങള്‍ വരെ സര്‍ക്കാരിന് മുന്‍കൂട്ടി നല്‍കണമെന്ന വിചിത്രങ്ങളായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

ഉത്തരവ് സര്‍ക്കാരിന്റെ സാംസ്‌കാരിക ഫാസിസമാണെന്ന് കാട്ടി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ജീവനക്കാരും പ്രതിഷേധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തവരുന്ന വേളയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തേണ്ടെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഉത്തരവ് മരവിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

English summary
creative expression of Govt Staff; Kerala govt freezes the order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X