സരിതയെ ലൈംഗികമായി പീഡിപ്പിച്ചവര്‍ ? ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കുടുങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായരുടെ വെളിപ്പെടുത്തലുകള്‍. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുള്‍പ്പടെ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും കേന്ദ്രമന്ത്രി എംഎല്‍എമാര്‍ തുടങ്ങിയവര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ വരെ സരിത ഉന്നയിച്ചു.

സോളാര്‍ തട്ടിപ്പിന് കൂട്ടു നിന്നതിന് പുറമെ സരിതയെ കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ ലൈംഗികമായും ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന വെളിപ്പെടുത്തല്‍ രാഷ്ട്രീയ കേരളം ഞെട്ടലോടെയാണ് കേട്ടത്. കോണ്‍ഗ്രസ് എംഎല്‍എ അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് സരിത പോലീസില്‍ പരാതി നല്‍കിയിരുന്നു.

സരിതയുടെ ലിസ്റ്റിലില്ലാത്ത ഏതെങ്കിലും കോണ്‍ഗ്രസ് നോതാവുണ്ടോ? സരിതയെ പീഡിപ്പിച്ചവരെല്ലാം കുടുങ്ങും. മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. സരിതയുടെ പരാതിയില്‍ കുടുങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളാരൊക്കെ, ആരൊക്കെ പിടിയിലാകും...

സരിത എസ് നായര്‍

സരിത എസ് നായര്‍

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സരിത നായരുടെ വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യുന്നതായിരുന്നു. അഴിമതിയും ലൈംഗിക ആരോപണങ്ങളും കോണ്‍ഗ്രസിനെ തകര്‍ത്ത് തരിപ്പണമാക്കി.

ആരോപണങ്ങള്‍

ആരോപണങ്ങള്‍

സര്‍ക്കാര്‍ സഥാപനങ്ങളില്‍ സോളാര്‍പാനല്‍ സ്ഥാപിക്കുന്നതിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് സരിത ലക്ഷ്യം വച്ചിരുന്നത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി വരെ സരിതയുടെ വലയില്‍ കുരുങ്ങിയെന്നാണ് ആരോപണം.

.ക്രൈംബ്രാഞ്ച്

.ക്രൈംബ്രാഞ്ച്

മുന്‍ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമെതിരെ സരിത എസ് നായര്‍ നല്‍കിയ പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ലൈംഗിക ആരോപണംഉള്‍പ്പെടെയാണ് ക്രൈം ബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുക. ഇത് സംബന്ധിച്ച് ഡിജിപിയുടെ ഉത്തരവ് ഇന്നിറങ്ങും.

കബളിപ്പിച്ചു

കബളിപ്പിച്ചു

ടീം സോളാര്‍ എന്ന കമ്പനിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അംഗീകാരം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്തും പുതിയ പദ്ധതികള്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ചും ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്നാണ് സരിതയുടെ പരാതി.

തട്ടിപ്പിന് ഒത്താശ

തട്ടിപ്പിന് ഒത്താശ

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സരിതയുടെ തട്ടിപ്പിന് ഒത്താശ ചെയ്തതെന്നാണ് സരിത തന്നെ പറയുന്നത്. ഉമ്മന്‍ചാണ്ടിയും ഉമ്മന്‍ചാണ്ടിയുടെ ഓഫീസും സരിതയെ സഹായിച്ചു. ക്ലിഫ് ഹൗസില്‍ പോലും സരിതയ്ക്ക് സ്വാധീനമുണ്ടായിരുന്നു. അവസാനം ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക ആരോപണവും ഉന്നയിച്ചു

കെസി വേണുഗോപാല്‍

കെസി വേണുഗോപാല്‍

മുന്‍ കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ കെസി വേണുഗോപാലിനെതിരെ ഗുരുതര ആരോപണങ്ങളാണ് സരിത ഉന്നയിച്ചിരുന്നത്. ക്രൂരമായ ലൈംഗിക പീഡനത്തിനരയാക്കിയെന്നാണ് സരിത പലതവണ പറഞ്ഞിട്ടുള്ളത്.

ആര്യാടന്‍ മുഹമ്മദ്

ആര്യാടന്‍ മുഹമ്മദ്

സരിതയ്ക്ക് അനേര്‍ട്ടിന്റെ അംഗീകാരം നല്‍കുന്നതിനായി വൈദ്യുത മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് 40 ലക്ഷം കോഴ വാങ്ങിയെന്നും സരിത ആരോപിച്ചിരുന്നു. സരിതയുടെ കത്തില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചവരുടെ ലിസ്റ്റില്‍ ആര്യാടവുമുണ്ട്.

എപി അനില്‍കുമാര്‍

എപി അനില്‍കുമാര്‍

മുന്‍ ടൂറിസം മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ പേരും സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്നുണ്ടത്രേ.

അബ്ദുള്ളക്കുട്ടി കുടുങ്ങും

അബ്ദുള്ളക്കുട്ടി കുടുങ്ങും

കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന എപി അബ്ദുള്ളക്കുട്ടി തന്നെ മസ്‌കറ്റ് ഹോട്ടലില്‍ വച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് സരിതഎസ് നായര്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ അബ്ദുള്ളക്കുട്ടി കുടുങ്ങുമെന്നാണ് വിവരം

ലൈംഗിക ആരോപണം

ലൈംഗിക ആരോപണം

കോണ്‍ഗ്രസ് എംഎല്‍എമാരുടെ പേരുകളും സരിതയുടെ പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. പിസി വിഷ്ണുനാഥ്, ഹൈബി ഈഡന്‍ എന്നീ യുവ എംഎല്‍എമാരുടെ പേരുകളാണ് സരിതയുടെ കത്തിലുള്ളതായി പറയപ്പെടുന്നത്.

രാത്രിയിലെ കൊഞ്ചല്‍

രാത്രിയിലെ കൊഞ്ചല്‍

കോരളാകോണ്‍ഗ്രസ് നേതാവും എംപിയുമായ ജോസ് കെ മാണിക്കെതിരെയും സരിത ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ജോസ് കെ മാണിക്കെതിരായ അരോപണങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും.

പോലീസിലെ കള്ളന്‍

പോലീസിലെ കള്ളന്‍

സോളാര്‍ കേസില്‍ ആദ്യഘട്ടത്തില്‍ മേല്‍നോട്ടം വഹിച്ച എഡിജിപി പത്മകുമാറിനെതിരെ തെളിവു നശിപ്പിച്ചതിന് നല്‍കിയ പരാതിയും ക്രൈംബ്രാഞ്ച് അന്വേഷിക്കും. സരിതയ്ക്ക് അശ്ലീല സന്ദേശം അയച്ചതടക്കം അന്വേഷണത്തിലുണ്ട്.

മുഖ്യമന്ത്രി തീരുമാനിച്ചു

മുഖ്യമന്ത്രി തീരുമാനിച്ചു

ഈ സാഹചര്യത്തിലാണ് എല്ലാ പരാതികളും പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഒരു വനിതാ ഐഎപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിക്കാന്‍ ആദ്യം ആലോചിച്ചുവെങ്കിലും പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ ഡിജിപി തീരുമാനിക്കുകയായിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+