കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രി വില്‍പ്പനയെന്ന് പേര്; കടത്തുന്നത് ഇരുമ്പും സ്റ്റീലും; കൊച്ചി കപ്പല്‍ ശാലയില്‍ നടക്കുന്നത്

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ സിബിഐ റെയിഡ്. ആക്രി സാധനങ്ങളുടെ വില്‍പ്പനയെന്ന പേരില്‍ കോടികളുടെ അഴിമതി നടന്നതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി കപ്പല്‍ശാല മെറ്റീരിയല്‍ വിഭാഗം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അജിത് കുമാര്‍, ആക്രി സാധനങ്ങള്‍ നീ്ക്കം ചെയ്യാന്‍ കരാറെടുത്ത സൗത്ത് ഇന്ത്യന്‍ സ്‌ക്രോപ്പേഴ്‌സ് ഉടമ മുഹമ്മദാലി എന്നിവരെ പ്രതിയാക്കി സിബിഐ കേസെടുത്തു.

ഇവരുടെ വീട്ടിലും സ്ഥാപനങ്ങളിലും പോലീസ് റെയ്ഡ് നടത്തി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വേദി ഒരുക്കുന്നതിന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ ഇരുമ്പ് സാമഗ്രികള്‍ കപ്പല്‍ ശാലയില്‍ നിന്ന് കടത്തിയെന്നാണ് സിബിഐ വ്യക്തമാക്കിയിരിക്കുന്നത്. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനെത്തുമ്പോള്‍ കപ്പല്‍ ശാലയിലെ പരിപാടിയിലും പങ്കെടുക്കാനാണ് പ്രധാനമന്ത്രി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് റദ്ദാക്കി.

cochin

ആക്രിസാധനങ്ങള്‍ നീക്കുന്നതിന്റെ മറവില്‍ സ്‌ററീലും ഇരുമ്പുമടക്കം 1000 സമെട്രിക് ആക്രി സാധനങ്ങള്‍ വിറ്റെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ടെന്‍ഡര്‍ വിളിക്കാതെയാണ് കരാര്‍ നല്‍കിയത്. നാല് ഘട്ടങ്ങളിലായി മുന്‍കൂര്‍ പണം നല്‍കിയ ശേഷം വേണം ആക്രി സാധനങ്ങള്‍ എടുക്കാന്‍. ഈ മാനദണ്ഡം പാലിച്ചിട്ടില്ല. കപ്പല്‍ശാലയ്ക്കുള്ളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സുരക്ഷാ കട്ടര്‍ ഉപയോഗിച്ചതായും കണ്ടെത്തി.

kochi

ഒന്നര ലക്ഷം രൂപ മാത്രമാണ് രേഖകളില്‍ കാണിച്ചിരിക്കുന്നതെന്നും എന്നാല്‍ രണ്ട് കോടിയുടെ സാധനങ്ങള്‍ പുറത്തേക്ക് പോയതായി സിബിഐ കണ്ടെത്തി. സംഭവത്തില്‍ കപ്പല്‍ശാലയിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ പ്രതികളാകുമെന്നാണ് സൂചന.

ദിലീപിനെ ഇത്രയും നാള്‍ ജയിലിലിട്ട് എന്തു നേട്ടം, എന്ത് പുരോഗതി? പോലീസ് മറുപടി പറയണം...ദിലീപിനെ ഇത്രയും നാള്‍ ജയിലിലിട്ട് എന്തു നേട്ടം, എന്ത് പുരോഗതി? പോലീസ് മറുപടി പറയണം...

English summary
crores worth iron taken illegally from cochin shipyard
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X