കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് കടുത്ത കറന്‍സി ക്ഷാമം; എടിഎമ്മുകളില്‍ നോട്ടില്ല, ബാങ്കുകളില്‍ നോട്ടെത്തിക്കാതെ ആര്‍ബിഐ

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത കറന്‍സി ക്ഷാമം തുടരുന്നു. ട്രഷറികളുടെ ആവശ്യത്തിനായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം 104 കോടി രൂപ ചോദിച്ചപ്പോള്‍ നോട്ടുക്ഷാമം മൂലം 44 കോടി രൂപ മാത്രമാണ് ബാങ്കുകള്‍ നല്‍കിയത്.

കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കടുത്ത നോട്ട് ക്ഷാമമാണ് നേരിടുന്നത്. പ്രവര്‍ത്തന ക്ഷമമല്ലെന്നുള്ള സ്‌ന്ദേശങ്ങളാണ് മിക്ക എടിഎം മെഷീന്‍ സ്‌ക്രീനുകളിലും തെളിയുന്നത്. മിക്ക എടിഎമ്മുകളിലും നോട്ടുകളുമില്ല. ദേശീയ പാതയോരങ്ങളിലെ എടിഎമ്മുകളില്‍ പോലും നോട്ട് കാണാനില്ല.

 നോട്ട് നിറക്കുന്നില്ല

നോട്ട് നിറക്കുന്നില്ല

റിസര്‍വ് ബാങ്കില്‍ നിന്ന് കൂടുതല്‍ നോട്ടുകള്‍ കിട്ടാതെ എന്തു ചെയ്യുമെന്ന് ബാങ്കുകള്‍ ചോദിക്കുന്നു. മറ്റ് ബാങ്കുകതളെ അപേക്ഷിച്ച് കൂടുതല്‍ എടിഎമ്മുകള്‍ ഉള്ളതാണ് ല്ലായിടത്തും നോട്ട് നിറയ്ക്കാത്തതിന്റെ കാരണമായി എസ്ബിഐ ചൂണ്ടിക്കാട്ടുന്നത്.

 എസ്ബിഐ

എസ്ബിഐ

എസ്ബിടിയുമായുള്ള ലയനത്തോടെ എസ്ബിഐയ്ക്ക് സംസ്ഥാനത്ത് മൂവായിരത്തിലേറെ എടിഎമ്മുകളുണ്ട്.

 ട്രഷറി സ്തംഭനം

ട്രഷറി സ്തംഭനം

നോട്ടുക്ഷാമം ട്രഷറികളെയും ഗുരുതരമായി ബാധിച്ചു. 15 ട്രഷറികളില്‍ ഒരു രൂപ പോലും കിട്ടിയില്ല. ട്രഷറി അടവും നിക്ഷേപങ്ങളുമെല്ലാം ഉപയോഗിച്ചാണ് ട്രഷറി സ്തംഭനം ഒഴിവാക്കിയത്.

ട്രഷറി

ട്രഷറി

ഓണ്‍ലൈനിലേക്ക് മാറിയാലും മിനിമം കറന്‍സി ഇടപാടുകള്‍ അനിവാര്യമാണ്. പെന്‍ഷന്‍കാര്‍ക്ക് പണം നല്‍കണം. ഇതിനു വേണ്ട പണം കൃത്യമായി ട്രഷറികള്‍ക്ക് ലഭിക്കുന്നില്ല.

 ബാങ്കുകള്‍

ബാങ്കുകള്‍

ട്രഷറികളുടെ ആവശ്യത്തിനായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം 104 കോടിരൂപ ചോദിച്ചപ്പോള്‍ നോട്ടുക്ഷാമം മൂലം 44 കോടിരൂപ മാത്രമാണ് ബാങ്കുകള്‍ നല്‍കിയത്.

English summary
Currency crunch continues in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X