'നോ കാഷ് അല്ലെങ്കില്‍ 2000 മാത്രം, വേറെ വഴിയില്ല, നോട്ട് ക്ഷാമം പരിഹരിക്കാന്‍ സ്വാമി അയ്യപ്പനോട്!

  • By: Thanmaya
Subscribe to Oneindia Malayalam

തൃശൂര്‍; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക പരിഷ്‌കരണത്തില്‍ ജനങ്ങള്‍ പെട്ടിരിക്കുകയാണ്. പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഇല്ലാതെ, ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരേ അവസ്ഥ. നോ കാഷ് അല്ലെങ്കില്‍ 2000 മാത്രം, എടിഎമ്മില്‍ ചെന്നാല്‍ ഇതാണ് അവസ്ഥ. ഒരു വഴിയുമില്ല. ഒടുവില്‍ ശബരിമല അയ്യപ്പന്റെ സഹായം തേടേണ്ടി വന്നു.

ചെറിയ നോട്ടുകളുടെ ക്ഷാമം പരിഹരിക്കാനാണ് ശബരിമലയില്‍ ഭക്തന്മാര്‍ അയ്യപ്പന് കാണിക്കയിടുന്ന പണം കൈകാര്യം ചെയ്യുന്ന ധനലക്ഷ്മി ബാങ്ക് വഴി സംസ്ഥാനത്തിന്റെ പല ഭാഗത്തേക്ക് ചില്ലറ എത്തിച്ചത്. 10 രൂപ മുതല്‍ 100 രൂപ വരെയുള്ള നോട്ടുകളാണ് ഇന്നലെ ധനലക്ഷ്മി ബാങ്ക് വഴി പുറത്ത് ഇറക്കിയത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പോലും ധനലക്ഷ്മി ബാങ്കിന്റെ സേവനത്തെ ആശ്രയിച്ചു. തുടര്‍ന്ന് വായിക്കൂ..

ധനലക്ഷ്മിയിലൂടെ

ധനലക്ഷ്മിയിലൂടെ

സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെ വരുമാനം സൂക്ഷിക്കുന്നത് ധനലക്ഷ്മി ബാങ്കാണ്. പ്രധാനമായും ശബരിമലയിലെ വരുമാനമാണ്. നോട്ട് ക്ഷാമം പരിഹരിക്കാന്‍ 10 മുതല്‍ 100 രൂപ നോട്ട് വരെയാണ് കഴിഞ്ഞ ദിവസം ധനലക്ഷ്മി ബാങ്ക് വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചത്.

എസ്ബിഐ ശാഖയിലേക്ക്

എസ്ബിഐ ശാഖയിലേക്ക്

തൃശൂരിലെ എസ്ബിഐ ശാഖയിലേക്ക് ഒരു കോടി രൂപയോളമാണ് എത്തിയത്. അതില്‍ പഴയ നോട്ടുകളുമുണ്ടായിരുന്നു.

പെന്‍ഷന്‍കാരിലേക്ക്

പെന്‍ഷന്‍കാരിലേക്ക്

പെന്‍ഷന്‍കാരുടെ പ്രധാനമായും പ്രതിരോധ വിഭാഗത്തിന്റെ പെന്‍ഷനാണ് പ്രാമുഖ്യം നല്‍കേണ്ടതെന്നാണ് ബാങ്കുകള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. പുതിയ അഞ്ഞൂറിന്റെ നോട്ട് വളരെ കുറച്ച് മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. അതുക്കൊണ്ട് തന്നെ എസ്ബിഎയിലേക്ക് കാര്യമായി എത്തിയിട്ടില്ല.

 ശമ്പള വിതരണം

ശമ്പള വിതരണം

ശമ്പള വിതരണ ദിവസം അടുക്കാറായി. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതും അത് തന്നെയാണ്. എന്നാല്‍ ശമ്പള വിതരണത്തെ കുറിച്ച് പുതിയ തീരുമാനങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

English summary
Currency issue, Dhanlakshmi bank helped.
Please Wait while comments are loading...