കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ ആറുപേര്‍ മരിച്ചാലും നിങ്ങളത് നാടകമാക്കുമായിരുന്നോ; രാഷ്ട്രീയം കളിക്കരുത്, വൈറല്‍ കുറിപ്പ്

Google Oneindia Malayalam News

Recommended Video

cmsvideo
എന്ത് പ്രഹസനമാണ് രാഹുലേ...സത്യാവസ്ഥ ഇവര്‍ പറയുന്നു | Oneindia Malayalam

ദില്ലി: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടന്ന റോഡ് ഷോയില്‍ ആയിരക്കണക്കിന് ജനങ്ങളായിരുന്നു പങ്കെടുത്തത്. റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്നും വീണ മാധ്യമപ്രവര്‍ത്തകനെ രാഹുലും പ്രിയങ്കയും ചേര്‍ന്ന് പരിചരിക്കുന്ന ദൃശ്യങ്ങള്‍ ഏറെ ശ്രദ്ദേയമായിരുന്നു.

<strong>ഇങ്ങനെ ഒരു ഉറപ്പ് നല്‍കാന്‍ ഒരു പെങ്ങളില്ലാതെ പോയി; രാഹുല്‍ നിങ്ങളൊരു മനുഷ്യനാണ്, വൈറലായി കുറിപ്പ്</strong>ഇങ്ങനെ ഒരു ഉറപ്പ് നല്‍കാന്‍ ഒരു പെങ്ങളില്ലാതെ പോയി; രാഹുല്‍ നിങ്ങളൊരു മനുഷ്യനാണ്, വൈറലായി കുറിപ്പ്

എന്നാല്‍ ആ സന്ദര്‍ഭം രാഹുലും പ്രിയങ്കയും രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നുവെന്ന ആരോപണങ്ങളും പരിഹാസങ്ങളും സോഷ്യല്‍മീഡിയിയില് വ്യാപകമായി. എന്നാല്‍ അവിടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി ആ സമയത്ത് അവിടെ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനായ സിവി ഷിബു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം.

രാഷ്ട്രീയം കളിക്കരുത്

രാഷ്ട്രീയം കളിക്കരുത്

ഞങ്ങൾ ആറ് പേർ മരിച്ചാലും നിങ്ങളത് നാടകമാക്കുമായിരുന്നോ?

രാഹുലിന്റെ റോഡ് ഷോയിൽ മാധ്യമ പ്രവർത്തകരുടെ വാഹനത്തിലുണ്ടായിരുന്ന സിവിഷിബു. എഴുതുന്നു..

ഇങ്ങനെയൊന്നും രാഷ്ട്രീയം കളിക്കരുത്.

20 പേർക്ക് മാത്രം

20 പേർക്ക് മാത്രം

രാഹുൽ ഗാന്ധിയുടെ റോഡ് നടക്കുന്നുണ്ടന്നറിഞ്ഞ് നേരത്തെ തന്നെ വയനാട്ടിലെ മാധ്യമപ്രവർത്തകർ മീഡിയ പാസിന് ശ്രമിച്ചിരുന്നു. എന്നാൽ ചില കമ്യുണിക്കേഷൻ ഗ്യാപ് മൂലം മീഡിയാ കാർക്കുള്ള ട്രക്കിലേക്കുള്ള പാസ് കിട്ടാൻ വൈകി. 20 പേർക്ക് മാത്രമെ ഈ വാഹനത്തിൽ പാസ് അനുവദിക്കുവെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

അൽപ്പസമയം മുമ്പ്

അൽപ്പസമയം മുമ്പ്

രാഹുൽ ഗാന്ധി എത്തുന്നതിന് അൽപ്പസമയം മുമ്പാണ് വയനാട്ടുകാരായ ഞങ്ങൾ അഞ്ച് പേർക്ക് മാത്രം ( പി.ജയേഷ്, ജംഷീർ കൂളിവയൽ ,ഇല്യാസ് പള്ളിയാൽ, ഷമീർ മച്ചിംങ്ങൽ, അനൂപ് വർഗീസ് ,സി.വി. ഷിബു) റെഡ് പാസ് ലഭിക്കുന്നത്.

തിരക്ക്

തിരക്ക്

സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ് വാഹനത്തിൽ കയറിയപ്പോൾ കല് ചുവട് മാറ്റി ചവിട്ടാൻ പോലും പറ്റാത്ത അത്ര തിരക്കായിരുന്നു. നല്ല റിപ്പോർട്ടിംഗിനും ചിത്രങ്ങൾക്കും ദൃശ്യങ്ങൾക്കും വേണ്ടിയുള്ള സ്വാഭാവിക മത്സരം ഉണ്ടായി എന്നത് ശരിയാണ്. രാഹുൽ ഗാന്ധി നാമനിർദേശ പത്രിക നൽകി പുറത്തിറങ്ങുന്നതിന് മുമ്പ് വാഹനത്തിന് സ്റ്റാർട്ടിംഗ് ട്രബിൾ ഉണ്ടായി.

ട്രക്ക് കുഴിയിൽ

ട്രക്ക് കുഴിയിൽ

ബൈപാസ് വഴി പോകുമ്പോൾ ഹംമ്പ് ചാടിയപ്പോൾ വാഹനത്തിൽ നിന്ന് മാധ്യമ പ്രവർത്തകർ തെറിച്ച് വീഴാനും നോക്കി. റോഡ് അവസാനിക്കാറായ എസ്. കെ.എം. ജെ. സ്കൂളിന്റെ മുറ്റത്തേക്കുള്ള കവാടം കടന്നപ്പോഴാണ് ട്രക്ക് കുഴിയിൽ വീണത്.

ചിത്രം പകർത്താൻ

ചിത്രം പകർത്താൻ

ഞങ്ങളുടെ വാഹനം വലത്തേക്ക് തിരിച്ചപ്പോൾ തൊട്ടുപിന്നാലെ വരുന്ന രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുള്ള തുറന്ന വാഹനത്തിന്റെ ചിത്രം പകർത്താൻ എല്ലാവരും ട്രക്കിന്റെ വലതുഭാഗത്തേക്ക് മാറിയതിനാൽ ആ ഭാഗത്ത് തിക്കും തിരക്കും ഭാരക്കൂടുതലുമുണ്ടായി.

റിക്സണും

റിക്സണും

അങ്ങനെയാണ് കുഴിയിൽ വീണ ഉടൻ ചെരിഞ്ഞ വാഹനത്തിന്റെ താൽകാലിക കൈവരി ( ഇരുമ്പ് പൈപ്പ് കൊണ്ട് വെൽഡ് ചെയ്തായിരുന്നു കൈവരി. ) തകർന്ന് റിക്സൺ ഉൾപ്പടെ ആറ് പേർ നിലത്തേക്ക് തെറിച്ച് വീണത്. എനിക്ക് തൊട്ടരികിലായാണ് റിക്സണും ഇന്ത്യാ ടുഡേ ചാനലിന്റെ വനിതാ റിപ്പോർട്ടറും ക്യാമറാമാനും ഉണ്ടായിരുന്നത്.

നാല് പേർ നിലത്ത്

നാല് പേർ നിലത്ത്

അപകടമുണ്ടായപ്പോൾ എന്റെ തലക്ക് മുകളിലൂടെയാണ് റിക്സൺ അടക്കമുള്ള നാല് പേർ നിലത്ത് വീണത്. വാഹനം മറിയുകയാണന്ന് കരുതി രണ്ട് പേർ എടുത്ത് ചാടുകയും ചെയ്തു .ഇത്രയും ഭാരം കുറഞില്ലായിരുന്നെങ്കിലും കൈവരി തകർന്നില്ലായിരുന്നെങ്കിലും ആദ്യം വാഹനത്തിനിടയിൽപ്പെട്ട് മരിക്കുന്നത് ഞങ്ങൾ ആറ് പേർ ആകുമായിരുന്നു.

വൻ അപകടം ഒഴിവായത്

വൻ അപകടം ഒഴിവായത്

ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് റോഡ് ഷോക്കിടെ ആ വൻ അപകടം ഒഴിവായത്. അപകടം നടന്നയുടൻ ഓടിയെത്തിയ പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സ്നേഹവാത്സല്യങ്ങളും ശുശ്രൂഷയും ഇന്ത്യയിലെ മഴുവൻ മാധ്യമപ്രവർത്തകരോടുമുള്ള അവരുടെ കരുതലും സ്നേഹവുമാണ് വ്യക്തമാക്കുന്നത്.

പുതിയൊരു ഊർജ്ജം

പുതിയൊരു ഊർജ്ജം

ചെറിയ പരിക്കുകൾ പറ്റിയവർ പോലും അപകടത്തിൽ പകച്ച് നിന്നപ്പോൾ അവർ ഇരുവരുടെയും സാമീപ്യം പുതിയൊരു ഊർജ്ജമാണ് മാധ്യമ പ്രവർത്തകർക്ക് സമ്മാനിച്ചത്. കൂടുതൽ വിവരങ്ങളും നിങ്ങൾ നാടകമായി ചിത്രീകരിക്കുന്ന ഷൂസിന്റെയും ദൃശ്യങ്ങളും ചിത്രങ്ങളും ഈ ലിങ്കിൽ കാണാം. ദയവു ചെയ്ത് ഇനിയെങ്കിലും രാഷ്ട്രീയകളിക്കു വേണ്ടി വ്യാജ പ്രചരണങ്ങൾ നടത്താതിരിക്കുക.

ഫേസ്ബുക്ക് കുറിപ്പ്

സിവി ഷിബു

ലോക്സഭ തിരഞ്ഞെടുപ്പ്: വയനാടിനെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
cv shibu facebook post about rahul gandhi road show
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X