ഭാഗ്യലക്ഷ്മിയെ ഫേസ്ബുക്കിൽ അപമാനിച്ച 'ഞെരമ്പൻ' പിടിയിൽ,ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും പരാതി

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയെ ഫേസ്ബുക്കിലൂടെ അപമാനിച്ച തിരുവനന്തപുരം സ്വദേശിയെ പോലീസ് പിടികൂടി. പോത്തൻകോട് ശാന്തിഗിരി ആനന്ദേശ്വരം പുരയിടം ഹൗസിൽ പുരയിടം ഷിബു എന്ന ഷിബു(45)വിനെയാണ് പോലീസ് പിടികൂടിയത്.

ഫേസ്ബുക്കിൽ മക്കൾക്കൊപ്പം ഇരിക്കുന്ന ചിത്രം ഭാഗ്യലക്ഷ്മി പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് ഇയാൾ അപകീർത്തികരമായ കമന്റിട്ടത്. പിന്നീട് ഇതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് ഇയാൾ തന്നെ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു. അപകീർത്തികരമായ കമന്റ് ശ്രദ്ധയിൽപ്പെട്ട ഭാഗ്യലക്ഷ്മി ഐജി മനോജ് എബ്രഹാമിന് നേരിട്ട് പരാതി നൽകുകയായിരുന്നു.

bhagyalakshmi

പരാതി ഐജി സൈബർ സെല്ലിന് കൈമാറുകയും, തുടർന്ന് സൈബർ സെല്ലും പോലീസും നടത്തിയ അന്വേഷണത്തിൽ ഷിബുവിനെ പോത്തൻകോട് നിന്നും പിടികൂടുകയുമായിരുന്നു. പ്രതിയെ സ്റ്റേഷനിലെത്തിച്ച ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടു.

ജാമ്യ ലഭിച്ച് പുറത്തിറങ്ങിയ ഷിബു സ്റ്റേഷന് പുറത്ത് പോലീസുകാരുമായി സംസാരിച്ച് നിൽക്കുകയായിരുന്ന ഭാഗ്യലക്ഷ്മിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി. 'ഭാഗ്യലക്ഷ്മി സിഐയ്ക്ക് നന്ദി പ്രകാശിപ്പിക്കുന്നു' എന്ന തലക്കെട്ടോടെ ഈ ചിത്രം ഇയാൾ ഫേസ്ബുക്കിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട ഭാഗ്യലക്ഷ്മി ഇയാൾക്കെതിരെ ഡിജിപിയ്ക്ക് വീണ്ടും പരാതി നൽകിയിട്ടുണ്ട്.

English summary
cyber attack against bhagyalaskhmi;police arrested the accused.
Please Wait while comments are loading...