'അത്രയ്ക്ക് ദണ്ണമാണെങ്കില്‍ സ്വന്തം വീട്ടീന്ന് കൊടുക്കണം': പിടി തോമസിനെതിരെ 'സൈബര്‍ കോണ്‍ഗ്രസ്'
തിരുവനന്തപുരം: കെപിഎസി ലളിതയ്ക്ക് ചികിത്സാ സഹായം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് പിടി തോമസിനെതിരെ സൈബര്‍ ആക്രമണവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍. 'കെപിഎസി ലളിതയ്ക്ക് പണം കൊടുക്കണമെന്നുണ്ടെങ്കില്‍ താങ്കളുടെ വീട്ടില്‍ നിന്ന് എടുത്തു കൊടുക്കണം, നേതാവാണെന്ന് കരുത് പറയുന്നത് എല്ലാം അംഗീകരിക്കാന്‍ കഴിയില്ല'- എന്ന് തുടങ്ങിയ കമന്റുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ നിറയുന്നത്.
സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരും എന്ന പ്രസ്താവനയാണ് അണികളെ പ്രകോപിപ്പിച്ചത്.

'കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്. നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമർപ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. കെ പി എ സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണ്. രാഷ്ട്രീയ കാര്യങ്ങളിൽ അവർക്ക് നിലപാടുകൾ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന നാടക സിനിമാ ലോകത്തിന് അവർ നൽകിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാൻ മലയാളികൾ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരും.'- എന്നായിരുന്നു പിടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്.
തോളിലൊരു റോസാപ്പൂവ്, അതുപോലെ സുന്ദരം: സ്റ്റൈലിഷ് ചിത്രങ്ങളുമായി നടി അര്‍ച്ചന കവി

എന്നാല്‍ 'കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ആണന്ന് കരുതി താങ്കൾ പറയുന്നത് അംഗീകരിക്കാൻ മനസ്സില്ല'- എന്ന് തുടങ്ങിയ കമന്റുകളുമായി ഒരു വിഭാഗം രംഗത്ത് എത്തുകയായിരുന്നു. 'എന്‍റെ അഭിപ്രായത്തില്‍ അവരുടെ വിഷമത്തില്‍ പങ്ക് ചേര്‍ന്ന് ഈ അഞ്ച് കൊല്ലവും സാറിന് കിട്ടുന്ന ശമ്പളവും ആനുകൂല്യങ്ങളും ലളിതാമ്മക്ക് നല്‍കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരണം എന്നതാണ്'- എന്നാണ് സെയ്ഫ് എന്നയാള്‍ കമന്റായി രേഖപ്പെടുത്തിയത്.

'കുറേ നിഷ്കുകളുണ്ട് കേരളത്തില്‍ അവരെ അടിച്ച് നട്ടെല്ലൊടിക്കണം.. സാറിന് പിന്തുണ.. സാറ് പൊളിക്ക് എന്നും പറഞ്ഞത്. ഇത്തവണ സമാധാനത്തിനുള്ള നോബല്‍ സമ്മാനം തോമസേട്ടനുള്ളതാ.. പിന്നെ സാറെ കള്ളികള്‍ക്ക് കൊടുക്കാന്‍ പറ്റിയ വല്ല അവാര്‍ഡും ഉണ്ടേല്‍ സാറിന്‍റെ പേരിട്ട് ലളിതക്ക് കൊടുക്കണേ.. ഓരോരോ ഗതികേടെ' എന്നും സൈബര്‍ കോണ്‍ഗ്രസുകാരനായ സെയ്ഫ് അഭിപ്രയപ്പെട്ടിട്ടുണ്ട്.

കെപിഎസി ആയാലും കെപിസിസി ആയാലും സഹായം നൽകേണ്ടത് അർഹർക്കാണ്.. പൊതുമുതൽ നിങ്ങളുടെയൊക്കെ ഇഷ്ടക്കാർക്ക് ഇഷ്ടത്തിനനുസരിച്ച് വരിക്കോരി കൊടുക്കാനുള്ളതല്ല. പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരിയ പണം സമ്പന്നർക്ക് ചികിത്സക്ക് ചെലവഴിക്കാൻ ന്യായീകരണവുമായി വരുന്നവർക്ക് മന:സാക്ഷിക്കുത്തൊന്നും തോന്നുന്നില്ലേ? അവരുടെ ചികിത്സക്ക് അവർ അധ്വാനിച്ച പണം തന്നെയാണ് ഉപയോഗിക്കേണ്ടത്. അതവിടെ ബാങ്കിൽ കിടക്കട്ടേ, പൊതുമുതൽ പോരുന്നത് ഇങ്ങ് പോരട്ടേ എന്ന നിലപാട് സ്വാർഥതയും ജനങ്ങളെ പുച്ഛിക്കലുമാണ്. ഇത് കൊടുക്കുന്ന ഗവണ്മെൻ്റിനും കൊടുക്കുന്നതിനെ ന്യായീകരിക്കുന്ന തോമസുമാർക്കും സ്വന്തം പണം പൂഴ്ത്തിവെച്ച് പാവം ജനങ്ങളുടെ പണം സ്വീകരിക്കാൻ സാമർഥ്യം കാണിക്കുന്ന നടി ലളിതക്കും മന:സാക്ഷി എന്ന ഒരു സാധനമില്ലേ?- എന്നാണ് മറ്റൊരാളുടെ കമന്റ്.

നന്മമരം പട്ടികയിൽ കയറാനുള്ള സൈക്കോളജിക്കൽ മൂവ്. കോടികണക്കിന് സമ്പാദ്യം ഉള്ളവരെ നികുതി പണം എടുത്തു ചികിൽസിക്കുമ്പോ നികുതി ദായകർക്ക് നോവും. അവര് പിടി തോമസിന്റെ ചെലവിൽ അല്ല കഴിയുന്നത്. അതുകൊണ്ട് നികുതി ദായകർ എന്ത് പറയണം എന്ന് സാറ് തീരുമാനിക്കേണ്ട എന്ന് രഞ്ജിത് എന്നയാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ അത്ര വല്ലാത്ത വിഷമം ഉണ്ടെങ്കില്‍ താങ്കളുടെ വീട്ടിൽ നിന്നും എടുത്ത് കൊടുത്തോളൂ. ഞങ്ങളുടെ നികുതി പണം ഇവറ്റകൾക്ക് വേണ്ടി ധൂര്‍ത്തടിക്കുന്നത് അംഗീകരിക്കാൻ പറ്റൂല എന്നായിരുന്നു മജീദിന്റെ പ്രതികരണം.

അതേസമയം, പിടി തോമസിനെ പിന്തുണച്ച് അനില്‍ അക്കരയെപ്പോലുള്ള നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. പിടി തോമസി്നറെ കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു അനില്‍ അക്കര തന്റെ പിന്തുണ അറിയിച്ചത്. 'അഭിപ്രായം പറഞ്ഞാൽ ആക്രമിക്കപ്പെടുന്ന പോലെയൊരു സാഹചര്യം രൂപപ്പെടുന്നുണ്ട്. ഏത് പ്രതിസന്ധി ആയാലും നിലപാട് തുറന്ന് പറയുന്ന പിടിയുടെ ആർജ്ജവത്തിനു അഭിവാദ്യങ്ങൾ. ഒരു പക്ഷെ ആവേശക്കമ്മിറ്റികാർക്കും ആൾക്കൂട്ട ആക്രമണ സേനക്കും ദഹിക്കില്ല ഈ അഭിപ്രായം. പക്ഷെ പക്വതയും വിവേകവുമുള്ളവർക്ക് ഈ നിലപാട് മനസ്സിലാകും. അഭിവാദ്യങ്ങൾ'- എന്നാണ് മറ്റൊരാള്‍ കമന്റായി രേഖപ്പെടുത്തിയത്.












Click it and Unblock the Notifications