കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ മഴ കനക്കുന്നു; മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ വ്യോമസേനാ വിമാനവും നാവികസേനാ കപ്പലും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തി പ്രാപിക്കുകയാണ്. പൂന്തുറയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയി കടലില്‍ കുടുങ്ങിയെന്ന് കരുതുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ നാവികസേനാ വിമാനവും വ്യോമസേനാ കപ്പലും തിരച്ചിൽ നടത്തും. നാവികസേനാ കപ്പലുകള്‍ തിരച്ചിലിനായി കൊച്ചിയില്‍നിന്ന് പുറപ്പെട്ടു കഴിഞ്ഞെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ഇന്ധനം തീര്‍ന്ന് കടലില്‍ കുടുങ്ങിയതാകാമെന്ന് കരുതുന്നതായും മാധ്യമങ്ങൾ വ്യക്തമാക്കി. അടിമലത്തുറ, പൂന്തുറ, വിഴിഞ്ഞം പ്രദേശങ്ങളോടുചേര്‍ന്ന കടലില്‍ നാവികസേനാ കപ്പലുകള്‍ തിരച്ചില്‍ നടത്തും.

കാണാതായവരെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. പൂന്തുറയില്‍നിന്ന് ആറ് വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോയവര്‍ കടലില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയ ശേഷവും ചുഴലിക്കാറ്റ് തീരം വിടുന്നതുവരെ കപ്പലുകള്‍ പ്രദേശത്തുണ്ടാവുമെന്ന് ദക്ഷിണ നാവിക കമാന്‍ഡ് വ്യക്തമാക്കി. അതേമയം കാറ്റോടു കൂടിയ കനത്ത മഴ വൻ നാശം വിതച്ച കേരളത്തിലും തമിഴ്നാട്ടിലും ഏഴു പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഒട്ടേറെപ്പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്.

ദുരന്ത നിവാരണ അഥോറിറ്റി

ദുരന്ത നിവാരണ അഥോറിറ്റി

കേരളത്തില്‍ ശക്തമായി മഴ പെയ്യുകയും ചുഴലിക്കാറ്റിന് ഉള്‍പ്പെടെ സാധ്യത കല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പൊതുജനങ്ങളുടെ ശ്രദ്ധയ്ക്കായി നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ദുരന്ത നിവാരണ അഥോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട ശേഷമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. അപകടകരമായ എന്തെങ്കിലും സംഭവിച്ചാല്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടം സംഭവിക്കാതിരിക്കാനാണ് മുന്നൊരുക്കങ്ങള്‍ വേണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്.

സർക്കാർ നിർദേശം

സർക്കാർ നിർദേശം

കേരളത്തിലെ കടല്‍തീരത്തും മലയോര മേഖലയിലും ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഘലയില്‍ വൈകിട്ട് ആറിനും പകല്‍ ഏഴിനും ഇടയിലുള്ള യാത്ര ഒഴിവാക്കാനും നിർദേശമുണ്ട്. മോട്ടര്‍ ഉപയോഗിച്ചു പമ്പ് ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ ഇന്നു പകല്‍ സമയം തന്നെ ആവശ്യമായ ജലം സംഭരിക്കാനും സർക്കാർ നൽകുന്ന നിർദേശത്തിൽ പറഞ്ഞിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക.
വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്കു കീഴില്‍ നിര്‍ത്തിയിടരുത്.
മലയോര റോഡുകളില്‍, പ്രത്യേകിച്ചു നീരുറവകള്‍ക്കു മുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുത് തുടങ്ങിയ നിർദേശങ്ങളും സർക്കാർ നൽകിയിട്ടുണ്ട്.

ശബരിമല തീർ‌ത്ഥാടകർക്ക് നിർദേശം

ശബരിമല തീർ‌ത്ഥാടകർക്ക് നിർദേശം

വൈകിട്ട് ആറിനും പകല്‍ ഏഴിനും ഇടയില്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാകക്കാൻ സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക, കാനന പാത തീര്‍ഥാടനത്തിനായി ഉപയോഗിക്കാതിരിക്കുക, ശക്തമായ മഴയുള്ള അവസരത്തില്‍ സന്നിധാനത്തേയ്ക്ക് പോകാനും തിരകെ പോകുവാനും തിരക്ക് കൂട്ടാതിരിക്കുക, മരങ്ങള്‍ക്കു താഴെയും നീരുറവകള്‍ക്കു മുന്നിലും വിശ്രമിക്കാതിരിക്കുക, പുഴയിലും നീരുറവകളിലും ഇന്നും നാളെയും കുളിക്കുന്നത് ഒഴിവാക്കുക. പമ്പാ സ്‌നാന സമയത്ത് പുഴയിലെ ഒഴുക്ക് ശ്രദ്ധിക്കുക തുടങ്ങിയ നിർദേശങ്ങളും ശബരിമല തീര്‍ത്ഥാടകര്‍ക്ക് സർക്കാർ നൽകിയിട്ടുണ്ട്.

വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും കർശന നിർദേശം

വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും കർശന നിർദേശം

വിനോദസഞ്ചാരികളെ ഇന്നും നാളെയും മലയോര മേഖലയിലും, ജലാശയങ്ങളിലും ഉള്ള വിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കരുതെന്നും സർക്കാർ നിർദേശം നൽകിട്ടുണ്ട്. ജനറേറ്റര്‍, അടുക്കള എന്നിവയ്ക്ക് ആവശ്യമായ ഇന്ധനം കരുതുക, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള വിദേശ വിനോദസഞ്ചാരികള്‍ക്കും ഇന്ത്യക്കാര്‍ക്കും അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പകല്‍ സമയത്തു സാധാരണയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുവാന്‍ ഡിടിപിസി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുക തുടങ്ങിയ നിർദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

English summary
Rain and wind suggesions fron government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X