കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഖി ചുഴലിക്കാറ്റില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണസംഖ്യ 41 ആയി

മിനിക്കോയ്, കൊച്ചിയിലെ വൈപ്പിൻ എന്നിവിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്

  • By Ankitha
Google Oneindia Malayalam News

കൊച്ചി: ഓഖി ചുഴലിക്കാററിൽ കാണാതായ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി. കോസ്റ്റ്ഗാഡ് നടത്തിയ തിരച്ചിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മിനിക്കോയ്, കൊച്ചിയിലെ വൈപ്പിൻ എന്നിവിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ ഇതുവരെ കണ്ടെത്തിയവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ഓഖി ദുരന്തത്തിൽ കേരളത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി.

ബാൽ താക്കറെയോട് ചെയ്തത് ക്രൂരത... ഉദ്ധവിന് മുന്നറിയിപ്പുമായി റാണെ, എല്ലാം വെളിപ്പെടുത്തുംബാൽ താക്കറെയോട് ചെയ്തത് ക്രൂരത... ഉദ്ധവിന് മുന്നറിയിപ്പുമായി റാണെ, എല്ലാം വെളിപ്പെടുത്തും

ഓഖി ദുരന്തത്തിൽ‌പ്പെട്ട് കടലിൽ കാണാതായ 185 മത്സ്യത്തൊഴിലാളികളെ കൂടി തീരത്തെത്തിച്ചു. ലക്ഷദീപിൽ നിന്ന് ഏഴു ബോട്ടുകളിലായാണ് ഇവരെ കെച്ചിയിലെത്തിച്ചത്. ഇതിൽ 26 പേർ മലയാളികളാണ്. ബാക്കിയുള്ളവരിൽ ഏറെപ്പേരും തമിഴ്നാട്ടുകാരാണ്. ഗുരുരമായി പരിക്കേറ്റ 12 പേരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, ലക്ഷദ്വീപിൽ കുടുങ്ങിയ കൂടുതല്‍ പേര്‍ ഇന്ന് കൊച്ചിയിലെത്തും.

ockhi

കൊച്ചിയില്‍ നിന്ന് പോയ 10 ബോട്ടുകള്‍ തകര്‍ന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. 30 ബോട്ടുകളെക്കുറിച്ചു വിവരമില്ല. 'ഓഖി' ചുഴലിക്കാറ്റിനു മുൻപ് ഇവിടെനിന്ന് കടലിൽ പോയിരുന്നത് 217 ബോട്ടുകളാണ്. അതിനിടെ ഒരു ബോട്ടിന്റെ അവശിഷ്ടം കെട്ടിവലിച്ച് കൊച്ചിയിലെത്തിച്ചിട്ടുണ്ട്.

പദ്മാവതിയുടെ ആത്മഹൂതി, മുത്തലാഖും ഹലാലയും, ബനാറസ് ഹിന്ദു സർവകലാശാലയുടെ ചോദ്യപേപ്പറിങ്ങനെ...പദ്മാവതിയുടെ ആത്മഹൂതി, മുത്തലാഖും ഹലാലയും, ബനാറസ് ഹിന്ദു സർവകലാശാലയുടെ ചോദ്യപേപ്പറിങ്ങനെ...

ദുരിതാശ്വാസ പ്രവർത്തനം വാക്കുകളിൽ മാത്രംമായി ഒതുങ്ങരുതെന്ന് പ്രതിക്ഷ നേതാവ് രമേഷ് ചെന്നിത്തല അഭിപ്രായപ്പെട്ടു. അതേസമയം, ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കായി തെരച്ചിൽ പതിനൊന്നാം ദിവസവും തുടരുന്നു. മല്‍സ്യത്തൊഴിലാളികളുമായി തീരസംരക്ഷണ സേനാ കപ്പലും വ്യോമസേനാ വിമാനവും തിരച്ചിലിന് പുറപ്പെട്ടു.

English summary
Cyclone Ockhi: two dead bodies are founded in the cyclone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X