ചക്രവാതചുഴി: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി മഴ ശക്തമാവും
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ തമിഴ്‌നാടിന്റെ തീരദേശത്തിന് മുകളില്‍ നിലനിന്നിരുന്ന ചക്രവാതചുഴി ( Cyclonic Circulation) തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിച്ചതിനാല്‍ ഇതിന്റെ സ്വാധീനത്തില്‍ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായിട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഏപ്രിൽ 13,14 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും (heavy rainfall ) ഏപ്രിൽ 13 ന് ഒറ്റപ്പെട്ട അതി ശക്തമായ ( very heavy rainfall )മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 12ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി. 13 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി. 14 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.

ഏപ്രിൽ 12, 13, 14 എന്നീ തീയതികളിൽ കേരളത്തിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകളും പൊതുജാഗ്രതയും സ്വീകരിക്കണം. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഏപ്രിൽ 12 മുതൽ 13 വരെയും കർണാടക തീരത്ത് ഏപ്രിൽ 12 നും മത്സ്യബന്ധനത്തിൽ ഏർപ്പെടരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എന്തൊരു ചിരി, എന്തൊരു ലുക്ക്: കിടുക്കാച്ചി ഗെറ്റപ്പില്‍ ഭാവന, വൈറലായി ചിത്രങ്ങള്‍
കേരള കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്ററും, ചിലഅവസരങ്ങളിൽ 60 കിലോമീറ്ററും വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കേരള തീരത്ത്‌നിന്നും ആരും ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ കടലിൽ പോകരുതെന്നും 12ന് ഉച്ചക്ക് ഒരുമണിക്ക് പുറപ്പെടുവിച്ച നിർദേശത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.
അതേസമയം, വേനല്‍മഴയില്‍ 231.81 കോടിരൂപയുടെ നഷ്ടമുണ്ടായതായി കൃഷിവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ആലപ്പുഴ ജില്ലയിലാണ് നാശം കൂടുതല്‍. ഇവിടെ 6635 ഹെക്ടര്‍ പ്രദേശത്ത് കൃഷി നശിച്ചപ്പോള്‍ തൃശ്ശൂരില്‍ 1688 ഹെക്ടറിലും കോട്ടയത്ത് 1176 ഹെക്ടറിലും നാശമുണ്ടായി.












Click it and Unblock the Notifications