കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രം തീണ്ടാതിരിക്കാന്‍ അവര്‍ണ്ണര്‍ മതില്‍ കെട്ടി; ദളിതര്‍ പൊളിച്ചു നീക്കി,മതില്‍ പുറംമ്പോക്കില്‍

  • By Akshay
Google Oneindia Malayalam News

കൊച്ചി: സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് നിര്‍മ്മിച്ച മതില്‍ ദിളിത് സംഘടന പൊളിച്ചു നീക്കി. കോലഞ്ചേരി പുത്തന്‍കുരിശ് ഭജനമഠത്തില്‍ എന്‍എസ്എസ് കരയോഗം നിര്‍മിച്ച മതിലാണ് ദളിത് ഭൂഅവകാശ സമരമുന്നണി പ്രവര്‍ത്തകര്‍ പൊളിച്ചു മാറ്റിയത്. റവന്യൂ പുറമ്പോക്ക് ഭൂമിയിലുള്ള മൈതാനമാണ് എന്‍എസ്എസ് കരയോഗം മതില്‍ കെട്ടി കൈവശപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് ആരോപണം.

ഇവിടെ വെച്ച് കഴിഞ്ഞ വര്‍ഷം ദേശവിളക്ക് നടത്താന്‍ സമീപത്തുള്ള കോളനിവാസികള്‍ ശ്രമിച്ചപ്പോള്‍ എന്‍എസ്എസ് കരയോഗം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിക്കുകയും തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മതില്‍ നിര്‍മ്മിച്ചത്. നാല് കോളനികളിലായി താമസിക്കുന്ന ദളിത് വിഭാഗത്തിലുള്ളവര്‍ക്ക് ഇതോടെ ഇവിടേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.

Wall

തില്‍ നിര്‍മിച്ചതിനെതിരേ കഴിഞ്ഞ ഒരു മാസമായി സമരം നടന്നു വരികയായിരുന്നു. അതിനൊടുവിലാണ് മതില്‍ പൊളിച്ചത്. മതില്‍ പുറമ്പോക്കിലാണ് നിര്‍മിച്ചിരുന്നതെന്നും അവര്‍ണ്ണരായ തങ്ങള്‍ അമ്പലം തീണ്ടാതിരിക്കാനാണ് ഈ മതില്‍ നിര്‍മിച്ചതെന്നും സംഘടന വ്യക്തമാക്കി. അംബേദ്കര്‍ ജയന്തി ദിനത്തില്‍ ദളിത് സംഘടനാ പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കിയത്. ഈ ഭൂമിയില്‍ മതില്‍ കെട്ടുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് ഒരു മാസം മുമ്പേ മതില്‍ കെട്ടലിനെ എതിര്‍ത്ത സ്ത്രീകളടക്കമുള്ള മുപ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വ്യാജ പട്ടയത്തിലൂടെയാണ് എന്‍എസ്എസ് ഭൂമി സ്വന്തമാക്കിയതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. പട്ടയത്തിലെ നിബന്ധനകള്‍ അനുസരിച്ച് ഈ ഭൂമിയില്‍ നിര്‍മാണപ്രവൃത്തികള്‍ നടത്താന്‍ പാടില്ല. നാല് ദളിത് കോളനികളുള്ള എസ്‌സി പഞ്ചായത്ത് കൂടിയായ ഭജനമഠത്തില്‍ മുന്നൂറോളം പേര്‍ ചേര്‍ന്ന സംഘമാണ് അംബേദ്കര്‍ ജയന്തി ദിനത്തില്‍ ഈ വിവേചനമതില്‍ പൊളിച്ചുമാറ്റിയത്.

English summary
Dalit group demolish unauthorised wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X