ആശുപത്രിയിലും പെൺകുട്ടിക്ക് രക്ഷയില്ല; ആദിവാസി യുവതിയെ പീഡിപ്പിച്ചു, സംഭവം ഇങ്ങനെ...

  • Posted By: Akshay
Subscribe to Oneindia Malayalam

മാനന്തവാടി: ആദിവാസികൾക്കെതിരായ പീ‍ഡനങ്ങൾ വയനാട് ജില്ലയിൽ കൂടി വരുന്നു. ആദിവാസികൾക്കെതിരെയുള്ള പീഡനങ്ങൾ തുടർക്കഥകളാണ് എന്നാൽ ആശുപത്രിയിൽ കൂട്ടിക്ക് പോലും ക്രൂര പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്. മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ആശുപത്രിയില്‍ മുത്തശ്ശിക്ക് കൂട്ടിരിക്കാനെത്തിയ ആദിവാസിയുവതി പീഡനത്തിനിരയാകുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ യുവതിയെ കാണാതായെന്ന് ബന്ധുക്കൾ പരാതി നൽകിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി ആശുപത്രിപരിസരത്തുവെച്ച് ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി മൊഴി നല്‍കിയതായാണ് സൂചന.

കസ്റ്റഡിയിൽ രണ്ട് പേർ

കസ്റ്റഡിയിൽ രണ്ട് പേർ

രണ്ടുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇതിലൊരാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് സൂചന.

കൂടുതൽ തെളിവ്

കൂടുതൽ തെളിവ്

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.

അച്ഛന്റെ അമ്മയ്ക്ക് കൂട്ടിന് പോയി

അച്ഛന്റെ അമ്മയ്ക്ക് കൂട്ടിന് പോയി

കഴിഞ്ഞ ബുധനാഴ്ച ജില്ല ആശുപത്രിയിൽ യുവതിയുടെ അച്ഛന്റെ അമ്മയെ ചികിത്സയാക്കായി എത്തിക്കുകയായിരുന്നു. അവർക്ക് കൂട്ടിന് പോയതായിരുന്നു പത്തൊമ്പതുകാരിയായ യുവതി.

യുവതിയെ കാണാതായി

യുവതിയെ കാണാതായി

വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ യുവതിയെ കാണാതായ വിവരം ബന്ധുക്കള്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ അറിയിച്ചു.

യുവതിയെ കണ്ടെത്തിയത്...

യുവതിയെ കണ്ടെത്തിയത്...

ആശുപത്രി ജീവനക്കാരും ബന്ധുക്കളും നടത്തിയ തിരച്ചിലിൽ പതിനൊന്ന് മണിയോടെ ആശുപത്രിക്ക് സമീപത്ത് വെച്ച് യുവതിയെ കണ്ടെത്തുകയായിരുന്നു.

ശാന്തിനഗർ സ്വദേശി

ശാന്തിനഗർ സ്വദേശി

യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശാന്തിനഗർ സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്.

യുവതിയുടെ മൊഴി

യുവതിയുടെ മൊഴി

തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി ആസ്​പത്രിപരിസരത്തുവെച്ച് ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി മൊഴി നല്‍കിയതായാണ് സൂചന.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Dalit woman raped in Mananthavadi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്