വേറിട്ട കാഴ്ചയായി വീട്ടമ്മമാരുടെ നൃത്തം: കോഴിക്കോട് അരങ്ങുണർന്നു

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: അടുക്കളയിൽ ഒതുങ്ങുന്നില്ല ഈ വീട്ടമ്മമാരുടെ സർഗസപര്യ. വീട്ടിൽ താളത്തിൽ നടന്നും നൃത്തംവെച്ചും ശീലിച്ച അവർ ശാസ്ത്രീയ നൃത്താഭ്യാസത്തിനു വഴിതേടിയത് മാസങ്ങൾക്ക് മുൻപായിരുന്നു. ഒടുവിൽ വലിയൊരു കൂട്ടം കാണികൾക്കു മുന്നിൽ അവർ താളത്തിൽ നൃത്തം വച്ചിരിക്കുന്നു. ഗോവിന്ദപുരം പാർഥസാരഥി ക്ഷേത്രോത്സവ വേദിയിൽ.

കോഴിക്കോടിനടുത്ത മൈലമ്പാടി നൂപുര നൃത്തവിദ്യാലയത്തിൽ നിന്നാണ് ഈ വീട്ടമ്മമാർ നൃത്തം അഭ്യസിച്ചത്. പത്മ ഗോപാലകൃഷ്ണൻ, രാജി പത്മനാഭൻ, ബിന്ദു ജയപ്രകാശ്, മായ കൃഷ്ണൻ, സന്ധ്യ വിനോദ്, നിഷ ബൈജു, ബിന്ദു ഹരീഷ്, സിന്ധു വിനോയ്, റസില രാജു, കന്നി ദീപു, മഞ്ജു സുരേഷ്, രശ്മി പൊതുവാൾ, ശനിഷ ബാബു, പ്രസീത ശ്രീനിവാസൻ, കലാമണ്ഡലം ലതാ സുരേഷ് എന്നിവരായിരുന്നു സംഘത്തിൽ.

danceperformance

പുഷ്പാഞ്ജലി ഗണേശ സ്തുതിയോടെയാണ് നൃത്തപരിപാടികൾക്ക് തുടക്കമായത്. പ്രതാപ് കോഴിക്കോട്- വായ്പാട്ട്, മുക്കം സലീം - മൃദംഗം, ജയപ്രകാശ് കണ്ണൂർ - പുല്ലാങ്കുഴൽ, കെ.കെ സുരേഷ് ബാബു - ഇടയ്ക്ക , ശ്രീജിത്ത് - വീണ എന്നിവരായിരുന്നു അകമ്പടി.

English summary
Dance performance of house wifes made a different experience.
Please Wait while comments are loading...