സര്‍ക്കാര്‍ നിലപാട് അത്ഭതപ്പെടുത്തുന്നു: കോടതി

ദില്ലി: ഡാറ്റ സെന്റര്‍ കൈമാറ്റ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് സുപ്രീം കോടതി. ഡാറ്റസെന്റര്‍ കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ വിവാദ ദല്ലാള്‍ ടിജി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ എച്ച്എല്‍ ദത്ത്, എംവൈ ഇക്ബാല്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

അഡ്വക്കറ്റ് ജനറല്‍ സമര്‍പ്പിക്കേണ്ട സത്യവാങ്മൂലം ചീഫ് സെക്രട്ടറി സമര്‍പ്പിച്ചതിനെ കോടതി ചോദ്യം ചെയ്തു. അറ്റോര്‍ണി ജനറല്‍ ജിഇ വഹന്‍പതി എന്ത് കൊണ്ട് ഹാജരായില്ലെന്ന് ചോദിച്ച കോടതി അദ്ദേഹം ഹാജരായതിന് ശേഷം സര്‍ക്കാര്‍ സത്യവാങ്മൂലും പിരിഗണിക്കാമെന്ന് അറിയിച്ചു. സര്‍ക്കാര്‍ കോടതിയെ കമ്പളിപ്പിക്കുകയാണോ? ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ നടപടി അത്ഭുതപ്പെടുത്തുന്നെന്നും കോടതി പറഞ്ഞു.

Supreme Court

സര്‍ക്കാറിന് വേണ്ടി കഴിഞ്ഞ തവണ സുപ്രീം കോടതിയില്‍ ഹാജരായ ജിഇ വഹന്‍പതി കേസ് സിബിഐക്ക് വിടേണ്ടതില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിയമോപദേശം നല്‍കിയെന്നും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഡാറ്റാ സെന്റര്‍ കൈമാറ്റ കേസിലെ നിലപാട് കര്‍ശനമാക്കാന്‍ തീരുമാനിച്ചതോടെ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്ന് സര്‍ക്കാറിന് വേണ്ടി ഹാജരാകില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+