ഷഹനയുടെ മരണം; ഭര്‍ത്താവ് സജാദ് അറസ്റ്റില്‍
കൊച്ചി; നടിയും മോഡലുമായ ഷഹനയുടെ മരണത്തിൽ ഭർത്താവ് സജാദ് അറസ്റ്റിൽ. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
ഷഹനയുടെ പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയായി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങളുടെ രാസപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയി. വെള്ളിയാഴ്ച ഖബറടക്കം നടക്കും.
അതേസമയം സജാദ് ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പോലീസ് അറിയിച്ചു. സജാദിന്റെ വീട്ടിൽ നിന്നും പോലീസ് ലഹരി മരുന്നുകൾ കണ്ടെത്തിയിരുന്നു. കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പുകള്‍ എന്നിവയാണ് കണ്ടെത്തിയത്.ഷഹനയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. ഇത് മർദ്ദനമേറ്റ പാടാണോയെന്ന് പോലീസ് പരിശോധിക്കും.
അതിനിടെ പണത്തെ ചൊല്ലി ഷഹനയുമായി നിരന്തരം തർക്കിച്ചിരുന്നതായി സജാദ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അഭിനയിച്ച ശേഷം ഷഹനയ്ക്ക് ലഭിക്കുന്ന പണം ഏതു ബാങ്കിൽ നിക്ഷേപിക്കണം എന്നതിനെ ചൊല്ലിയും ദിവസവും തർക്കമുണ്ടായിരുന്നുവെന്നും ലഹരി ഉപയോഗിക്കുന്നതില്‍ ഷഹനയ്ക്ക് എതിർപ്പുണ്ടായിരുന്നുവെന്നും സജാദ് പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് നടിയും മോഡലുമായ കാസര്‍ഗോഡ് സ്വദേശിനിയായ ഷഹനയെ കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അയൽവാസികൾ എത്തുമ്പോൾ സജാദിന്റെ മടിയിൽ അവശനിലയിൽ കിടക്കുന്നതായാണ് കണ്ടതെന്നാണ് അയൽവാസികൾ മൊഴി നൽകിയത്.
എന്നാൽ ഷഹനയുടേത് കൊലപാതകമാണെന്നായിരുന്നു മാതാപിതാക്കൾ ആരോപിച്ചത്. ണത്തിന് വേണ്ടി എന്റെ മോളെ കൊന്നതാണ്. മദ്യലഹരിയില്‍ സജാദ് മര്‍ദ്ദിക്കുന്ന വിവരങ്ങള്‍ കരഞ്ഞ് കൊണ്ട് മോള്‍ പറയുമായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യവും മകള്‍ പറഞ്ഞിരുന്നുവെന്ന് ഷഹനയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.