അമ്മയും മകന്റെയും മരണം; ഞെട്ടലോടെ നാട്
കണ്ണൂര്‍: പയ്യന്നൂര്‍ പാടിയോട്ടുചാല്‍ അമ്മയും മകനും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉമ്മിണിയാനത്ത് ചന്ദ്രമതി(55), പ്രത്യുഷ്(23) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുരോഗിയായ ചന്ദ്രമതി കട്ടിലില്‍ മരിച്ച നിലയിലും മകന്‍ പ്രത്യുഷ് തൂങ്ങിയ നിലയിലുമായിരുന്നു. ചന്ദ്രമതിയുടെ ഭര്‍ത്താവ് ശ്രീധരനാണ് രാവിലെ മരണ വിവരം നാട്ടുകാരെ വിളിച്ചറിയിച്ചത്. പെരിങ്ങോം പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ കണ്ണൂര്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീധരന്‍ ഉടന്‍ അയല്‍വാസികളെയും നാട്ടുരകാരെയും വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പാടിയോട്ടുചാലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിയാരത്തേരക്ക് മാറ്റാനിയിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് വാര്‍ഡ് മെമ്പര്‍ രാധാമണി പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ വിവരമറിയച്ചിതിന് ശേഷമാണ് മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയത്. ദിവസങ്ങളായി തളര്‍ന്ന് കിടക്കുകയായിരുന്നു മരിച്ച ചന്ദ്രമതി. തൊഴിലുറപ്പ് ജോലിയായിരുന്നു ചന്ദ്രമതിക്ക്.
കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
പ്രഷര്‍ കൂടിയതിനെ തുടര്‍ന്ന് ഒരു വശം തളര്‍ന്ന് കിടപ്പിലായിരുന്നു. ഈയടുത്തായി ഇവരുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുമുണ്ടായിരുന്നു. ഇരിക്കാനും ചെറിയ രീതിയില്‍ നടക്കാനും തുടങ്ങിയിരിന്നുവെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. ചന്ദ്രമതിയുടെയും, ശ്രീധരന്റെയും ഏക മകനാണ് പ്രത്യുഷ്. ഫ്‌ളിപ് കാര്‍ട്ടില്‍ ഡെലിവറി ബോയിയായിജോലി ചെയ്തു വരികയാണ് മരിച്ച പ്രത്യുഷ്. അമ്മയുടെ മരണത്തില്‍ മനംനൊന്ത് മകന്‍ ആത്മഹത്യചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications