Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഴക്കടൽ മത്സ്യബന്ധനം: പിണറായി വിജയന്‍റെ മുഖം മൂടി അഴിഞ്ഞു വീഴുന്നു: കെ സുരേന്ദ്രൻ

കാസർകോട്: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റേയും ഇടതുപക്ഷ സര്‍ക്കാറിന്‍റെയും മുഖം മൂടി ഓരോ ദിവസം കഴിയുന്തോറും അഴിഞ്ഞു വീഴുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കാസർഗോഡ് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി കാപട്യക്കാരനാണെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി എല്ലാ തട്ടിപ്പുകൾക്കും കൂട്ടുനിൽക്കുകയും പിടിയ്ക്കപ്പെടുമ്പോൾ എനിയ്ക്ക് ഒന്നും അറിയില്ല നാമനാരായണ എന്ന് പറഞ്ഞ് രക്ഷപ്പെടാനുമാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കും തോറും മുഖ്യമന്ത്രിയുടെ അഴിമതികൾ ഓരോന്നായി പുറത്തുവരികയാണ്. ആഴക്കടൽ മത്സ്യബന്ധന കരാർ പൂർണ്ണമായി മുഖ്യമന്ത്രി തന്നെ ആസൂത്രണം ചെയ്തതാണ്. തട്ടിപ്പ് കമ്പനിയാണെന്നാണ് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പറഞ്ഞിരുന്നത്.

 ksurendran

കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

ആ തട്ടിപ്പ് കമ്പനിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ചർച്ച നടത്തിയിട്ട് തട്ടിപ്പ് പുറത്തായപ്പോൾ മുഖ്യമന്ത്രി അഭിനയിക്കുകയാണ്. മത്സ്യ തൊഴിലാളികളെ വഞ്ചിച്ച് നാടിന്റെ ഭദ്രതയ്ക്ക് ഭീഷണി ഉണ്ടാക്കുന്ന നടപടിയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചിരിക്കുന്നത്. തട്ടിപ്പ് സംഘങ്ങളുമായി ചർച്ച നടത്തിയത് എന്തിനാണ് മുഖ്യമന്ത്രി ജനങ്ങളോട് തുറന്നു പറയണം. ഇതിന്റെ ഗുണഭോക്താവ് മുഖ്യമന്ത്രിയും ഇ.പി ജയരാജനുമാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

ഗ്ലാമർ ലുക്കിൽ തിളങ്ങി നടി നോറ ഫടേഹി, ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+