കേരള വര്‍മ കോളേജിലെ സംഘര്‍ഷം!! പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തിയവര്‍ക്കെതിരെ ദീപ നിശാന്ത്!!

  • Posted By:
Subscribe to Oneindia Malayalam

തൃശൂര്‍ : കേരള വര്‍മ കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിനെതിരെ ആഞ്ഞടിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് രംഗത്ത്. ഫേസ്ബുക്കിലിട്ട പോസ്‌ററിലാണ് ദീപ ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സമാധാന പരമായി ഗേറ്റ് ചവിട്ടി തുറന്ന് ആയുധങ്ങളുമായി വന്ന് വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്നതാണോ പൂര്‍വ വിദ്യാര്‍ഥി സംഗമമെന്ന് ദീപ നശാന്ത് ചോദിക്കുന്നു.

കോളേജില്‍ കഴിഞ്ഞ ദിവസം നടന്നത് ഫാസിസ്റ്റ് കൂട്ടായ്മയാണെന്നാണ് ദീപ പറയുന്നത്. ഈ ഫാസിസ്റ്റ് കൂട്ടായ്മയ്ക്ക് ചില മാധ്യമങ്ങള്‍ നല്‍കിയ പേരാണ് പൂര്‍വ വിദ്യാര്‍ഥി അധ്യാപക സംഗമമെന്നും അവര്‍ പറയുന്നു.

deepa nishanth

നശിച്ച ജൂതപ്പട്ടുി നീ പുറത്തു പോ എന്ന് ബ്രഹ്തിന്റെ ശവകുടീരത്തില്‍ എഴുതിവച്ച നാസികളുടെ പിന്‍ഗാമികളാണ് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചതെന്നും ദീപ പറയുന്നു.അകത്തു കേറി തല്ലും എന്ന് പറഞ്ഞ പൂര്‍വ വിദ്യാര്‍ഥി കേരള വര്‍മയ്ക്ക് മുതല്‍ക്കൂട്ടാണെന്ന് ദീപ പരിഹസിക്കുന്നുണ്ട്. അധ്യാപികയുടെ മുഖത്തു നോക്കി നിന്നെ പച്ചയ്ക്ക് കത്തത്തിക്കുമെന്ന പറഞ്ഞ പൂര്‍വ വിദ്യാര്‍ഥി മാതൃകയാണെന്നും അവര്‍ പറയുന്നു. കേരല വര്‍മ കോളേജില്‍ നടന്ന ആക്രമങ്ങളെ വിദ്യാര്‍ഥി സംഘട്ടനമായി ചുരുക്കിക്കളയരുതെന്നും ദീപ.

പുറമെ നിന്ന് അതിക്രമിച്ച് കയറിയ ഒരാള്‍ പോലും അവിടത്തെ വിദ്യാര്‍ഥി അല്ലെന്ന് ദീപ വ്യക്തമാക്കിയിരിക്കുന്നു. പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്തയെ ഉദ്ധരിച്ചാണ് ഇക്കാര്യങ്ങള്‍ ദീപ എടുത്ത് പറയുന്നത്.

കഴിഞ്ഞ ദിവസം കേരള വര്‍മയിലുണ്ടായ ആര്‍എസ്എസ് എസ്എഫ്‌ഐ സംഘര്‍ഷത്തിന് പിന്നാലെ കോളേജില്‍ എസ്എഫ്‌ക്കൈതിരെ പൂര്‍വ വിദ്യാര്‍ഥി സംഘടന ഉണ്ടായതായി ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ദീപ നിശാന്ത്.

English summary
kerala varma college issue. deepa nishanth facebok post.
Please Wait while comments are loading...