കെപിഎസി ലളിതക്കെതിരെ ദീപൻ ശിവരാമൻ; ദിലീപിനെ സന്ദർശിച്ചത് ശരിയായില്ല, പ്രതിഷേധം നാടക രംഗത്തു നിന്നും!

  • Posted By: Akshay
Subscribe to Oneindia Malayalam

കൊച്ചി: നടി കെപിഎസി ലളിതയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നാടക സംവിധായകൻ ദീപൻ ശിവരാമൻ. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന നടന്‍ ദീലീപിനെ ജയിലില്‍ സന്ദര്‍ശിക്കാനെത്തിയതുമായി ബന്ധപ്പെട്ടാണ് ദീപൻ ശിവരാമന്റെ വിമർശനം. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്.

കുറ്റാരോപിതനായി ജയിലില്‍ കഴിയുന്നയാളെ ജയിലില്‍ സന്ദര്‍ശിച്ച ലളിതക്ക് അക്കാദമിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്നതിന് യാതൊരു അര്‍ഹതയും ഇല്ലെന്ന് ദീപന്‍ ശിവരാമന്‍ പറഞ്ഞു. ലളിതയുടെ ഈ പ്രവര്‍ത്തിക്കെതിരെ നാടക രംഗത്ത് നിന്ന് ശക്തമായ പ്രതികരണം ഉണ്ടാവണമെന്നും ദീപന്‍ ശിവരാമന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉടനെ തന്നെ കെപിഎസി ലളിതയെ അക്കാദമിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.

KPAC Lalitha

കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയാണ് കെപിഎസി ലളിത ദിലീപിനെ ജയിലിൽ സന്ധർസിച്ചത്. അതേസമയം, ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്ച വിധി പറയും. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങൾ നടന്നത്. കേസിലെ കോടതി നടപടികൾ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Deepan Sivaraman's Facebbok post against KPAC Lalitha

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്