കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിൽ വീണ്ടും അനിശ്ചിതത്വം; രാഹുൽ ഗാന്ധിയുടെ പ്രചാരണം പ്രതിസന്ധിയിൽ

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുൽ ഗാന്ധിയുടെ പ്രചാരണം പ്രതിസന്ധിയിൽ

കൽപ്പറ്റ: ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും വയനാട് മണ്ഡലത്തിൽ യുഡിഎഫ് പ്രചാരണ സാമഗ്രികൾ എത്താൻ വൈകുന്നതോടെ രാഹുൽ ഗാന്ധിയ്ക്കായുള്ള തിരഞ്ഞെടുപ്പ് പ്രചാരണം പ്രതിസന്ധിയിലാണ്.

സ്ഥാനാർത്ഥിയുടെ പോസ്റ്ററുകളും അഭ്യർത്ഥനയും എത്താൻ വൈകുന്നതോടെ പ്രവർത്തകരും കടുത്ത അതൃപ്തിയിലാണ്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ ഏറെ ആവേശത്തിലാണ് വയനാട്ടിലെ യുഡിഎഫ് കേന്ദ്രങ്ങൾ എന്നാൽ സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന അടക്കമുള്ള പ്രചാരണ സാമഗ്രികൾ കിട്ടിയാലെ ഭവന സന്ദർശനം അടക്കം നടത്തി പ്രചാരണം കൊഴുപ്പിക്കാനാകു എന്ന നിലപാടിലാണ് പ്രവർത്തകർ.

rahul

അതേ സമയം രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് എൻഡിഎ സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളിയെ നിശ്ചയിക്കുന്നത്. എന്നാൽ ഇതിനോടകം തന്നെ വെള്ളാപ്പള്ളിയുടെ പോസ്റ്ററുകൾ മണ്ഡലത്തിൽ നിറഞ്ഞു കഴിഞ്ഞു. ഇടതുമുന്നണും തിരഞ്ഞെടുപ്പ് പ്രചാരണവുമായി ഏറെ മുന്നിലാണ്.

Read More: വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് അടിതെറ്റുമോ? മണ്ഡലത്തിലെ സാധ്യതകൾ ഇങ്ങനെ

രാഹുൽ ഗാന്ധിയുടെ ചിത്രവും അഭ്യർത്ഥന വാചകങ്ങളും എഐസിസി അംഗീകരിക്കാൻ വൈകിയതായിരുന്നു ആദ്യ പ്രശ്നം. പിന്നീട് പോസ്റ്ററുകൾ പ്രിന്റ് ചെയ്ത് ലഭിക്കാൻ വൈകുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്കയും പങ്കെടുത്ത റോഡ് ഷോയിൽ ആയിരങ്ങളാണ് പങ്കെടുത്തത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Delay in Rahul Gandhi election campaign in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X