ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു; ജീവനക്കാരുടെ ജോലി തെറിക്കും
തിരുവനന്തപുരം: ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. ദില്ലി ഹൈക്കോടതി വിലക്കിയതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ച തീരുമാനം സംഘടനകള്‍ അറിയിച്ചത്. ബാങ്ക് മാനേജ്‌മെന്റുകളാണ് പണിമുടക്കിനെതിരെ കോടതിയെ സമീപിച്ചത്.
ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് പ്രഖ്യാപിച്ചത്. എസ് ബി ടി ഉള്‍പ്പെടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുക, കിട്ടാക്കടം തിരിച്ചു പിടിക്കുക തുടങ്ങിയയിരുന്നു പ്രധാന ആവശ്യങ്ങള്‍.

അതേസമയം, ബാങ്ക് ലയനത്തില്‍ നിന്നും എസ്ബിഐ പിന്നോട്ട് മാറില്ലെന്ന് ഉറപ്പായി. ലയനത്തില്‍ എസ്ബിടിയിലെ താത്കാലിക ജീവനക്കാരുടെ ജോലി ഇല്ലാതാവുകയും ചെയ്തു. താത്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ ബ്രാഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കികൊണ്ടുള്ള സര്‍ക്കുലര്‍ ബാങ്ക് മാനേജ്‌മെന്റ് തിങ്കളാഴ്ച പുറത്തിറക്കി.
എസ്ബിടി മാനവവിഭവശേഷി വകുപ്പാണ് മാനേജ്‌മെന്റ്െ തീരുമാനപ്രകാരം സര്‍ക്കുലര്‍ എല്ലാ ബ്രാഞ്ചുകള്‍ക്കും നല്‍കിയിരിക്കുന്നത്. എസ്ബിഐയില്‍ ലയിക്കുന്ന മറ്റ് ബാങ്കുകളിലെ താത്കാലിക ജീവനക്കാരെയും പിരിച്ചുവിടും. പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications