Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശി തരൂരിന് ഹാജരാകാന്‍ ദില്ലി പോലീസിന്റെ നോട്ടീസ്

തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശി തരൂര്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ദില്ലി പോലീസിന്റെ നോട്ടീസ്. സിആര്‍പിസി സെക്ഷന്‍ 160 പ്രകാരമാണ് തരൂരിനെ ചോദ്യം ചെയ്യുക എന്നു നോട്ടീസില്‍ പറയുന്നു. എത്രയും പെട്ടെന്ന് ഹാജരാകണമെന്നാണ് ദില്ലി പോലീസിന്റെ നിര്‍ദ്ദേശം.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പാകെയാണ് ശശി തരൂര്‍ ഹാജരാകേണ്ടത്. തരൂരിന്റെ ട്വിറ്റര്‍ പോസ്റ്റുകളും, ഇ മെയിലുകളും പരിശോധിക്കുമെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, തൃശ്ശൂരില്‍ ആയുര്‍വേദ ചികിത്സയിലാണ് ഇപ്പോള്‍ ശശി തരൂര്‍. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും, സമഗ്രമായ അന്വേഷണം നടക്കണമെന്നും തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

shashi-tharoor

സുനന്ദയെ ചികിത്സിച്ച തിരുവനന്തപുരം കിംസ് ആശുപത്രിക്ക് നേരെയും അന്വേഷണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ തരൂര്‍ ദില്ലി പോലീസ് കമ്മിഷണര്‍ക്ക് അയച്ച കത്ത് പുറത്തു വരികയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് തന്നെ ദില്ലി പോലീസ് കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് കത്തില്‍ പറയുന്നത്.

തന്റെ സുഹൃത്തായ നാരായണന്‍ സിംഗിനെ ഭീഷണിപ്പെടുത്തി കുറ്റം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടതായും തരൂര്‍ ആരോപിച്ചിരുന്നു. തനിക്കെതിരെ മൊഴി നല്‍കാന്‍ ജോലിക്കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത്തരം പ്രവര്‍ത്തിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബറില്‍ ദില്ലി പോലീസ് കമ്മിഷണര്‍ക്ക് അയച്ച കത്തിലാണ് ഇത്തരം കാര്യങ്ങള്‍ തരൂര്‍ ആരോപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+