'അമിതാവേശവും ആക്രോശങ്ങളുമല്ല വേണ്ടത്,ജനാധിപത്യപരമായ ചർച്ചകളും ബോധ്യപ്പെടുത്തലുമാണ്'
തിരുവനന്തപുരം; ജെന്റർ ന്യൂട്രൽ യൂനിഫോം വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ച പുരോഗമിക്കുന്നതിനിടെ ആശയത്തെ പിന്തുണച്ച് മുൻ തൃത്താല എം എൽ എ വി ടി ബൽറാം. 'ജൻഡർ ന്യൂട്രല'ടക്കം ഏത് പേരിട്ട് വിളിച്ചാലും മനസ്സിനിണങ്ങുന്നതും സൗകര്യപ്രദവുമായ വസ്ത്രധാരണ രീതികൾ സ്വയം തെരഞ്ഞെടുക്കാൻ നമ്മുടെ കുട്ടികൾക്ക് തന്നെ കഴിയുന്ന അവസ്ഥയാണ് സൃഷ്ടിക്കേണ്ടതെന്ന് ബൽറാം പറഞ്ഞു. ബാലുശ്ശേരിയിലെ പരീക്ഷണം അവിടം കൊണ്ട് അവസാനിക്കുന്ന സാഹചര്യമുണ്ടാവരുത്. അതുകൊണ്ട് തന്നെ അമിതാവേശവും ആക്രോശങ്ങളുമല്ല ഇക്കാര്യത്തിൽ വേണ്ടത്. മറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിൽ കൂടുതൽ ജനാധിപത്യപരമായ ചർച്ചകളും ബോധ്യപ്പെടുത്തലുകളുമാണ് ഉണ്ടാവേണ്ടതെന്നും വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. വിടിയുടെ വാക്കുകളിലേക്ക്

അവർക്ക് കംഫട്ടബിൾ ആയി തോന്നുന്ന വസ്ത്രം അവർ ധരിക്കട്ടെ. ഫ്രീഡം ഓഫ് ചോയ്സും ഈക്വാളിറ്റിയും ജൻഡറും ഒബ്ജക്റ്റിഫിക്കേഷനുമൊക്കെ ചർച്ച ചെയ്യപ്പെടുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മാറട്ടെ.യൂണിഫോമിറ്റിയല്ല, ഡൈവേഴ്സിറ്റി തന്നെയാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ സൗന്ദര്യം. അതിനാൽ സ്ക്കൂൾ യൂണിഫോമിനകത്തും പരമാവധി വൈവിധ്യങ്ങൾക്കുള്ള കുട്ടികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാനുള്ള സാധ്യത ആരായാവുന്നതാണ്.
നിലവിൽ യൂണിഫോമുകൾ കൂടുതലും വിലക്കുകളുടെ രൂപത്തിലാണ് കടന്നുവരുന്നത്, പ്രത്യേകിച്ചും പെൺകുട്ടികൾക്ക്. ചുരിദാറേ ധരിക്കാൻ പാടൂ, ചുരിദാറിന് സ്ലിറ്റ് ഉണ്ടാവാൻ പാടില്ല, ഉണ്ടെങ്കിൽത്തന്നെ അതിന് നീളമുണ്ടാവാൻ പാടില്ല, ഷാൾ നെഞ്ചിലേക്ക് എത്ര വരെ ഇറക്കിയിടണം, മുടി രണ്ടുവശത്തേക്കും എങ്ങനെ പിന്നിയിടണം, എങ്ങനെ റിബൺ കെട്ടണം, എന്നിങ്ങനെ വിലക്കുകളുടെ അയ്യരുകളിയാണ്.
ആൺകുട്ടികൾക്കാണെങ്കിൽ ഇത്തരം പൊല്ലാപ്പുകൾ അധികമില്ല. ഇതിൽ നിന്നൊക്കെ ഒരു മാറ്റമുണ്ടാവുന്ന ഏതൊരു നീക്കവും സ്വാഗതാർഹമാണ്. ആ നിലയിൽ കൂടുതൽ സ്വാതന്ത്ര്യങ്ങളും ചോയ്സുകളും അനുവദിക്കപ്പെടുന്ന തരത്തിലാണ് ഡ്രസ് കോഡ് മാറേണ്ടത്, പുതിയ അടിച്ചേൽപ്പിക്കലുകളുടെ രൂപത്തിലല്ല. അതിന് യൂണിഫോം മാത്രം മാറിയാൽ പോരാ, കാഴ്ചപ്പാടുകളും മാറണം.
ബാലുശ്ശേരിയിലെ പരീക്ഷണം അവിടം കൊണ്ട് അവസാനിക്കുന്ന സാഹചര്യമുണ്ടാവരുത്. അതുകൊണ്ട് തന്നെ അമിതാവേശവും ആക്രോശങ്ങളുമല്ല ഇക്കാര്യത്തിൽ വേണ്ടത്. മറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിൽ കൂടുതൽ ജനാധിപത്യപരമായ ചർച്ചകളും ബോധ്യപ്പെടുത്തലുകളുമാണ് ഉണ്ടാവേണ്ടത്. 'ജൻഡർ ന്യൂട്രല'ടക്കം ഏത് പേരിട്ട് വിളിച്ചാലും മനസ്സിനിണങ്ങുന്നതും സൗകര്യപ്രദവുമായ വസ്ത്രധാരണ രീതികൾ സ്വയം തെരഞ്ഞെടുക്കാൻ നമ്മുടെ കുട്ടികൾക്ക് തന്നെ കഴിയുന്ന അവസ്ഥയാണ് നാം സൃഷ്ടിച്ചെടുക്കേണ്ടത്.വാര്യര് പറയണ പോലെ, ഇത് അവരുടെ കാലമല്ലേ!, ഫേസ്ബുക്ക് പോസ്റ്റിൽ വിടി ബൽറാം പറഞഅഞു.
ആശയത്തെ പിന്തുണച്ച് പിന്തുണയുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയും രംഗത്തെത്തിയിരുന്നു. അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചത് വായിക്കാം-ജെന്റർ ന്യൂട്രൽ യൂണിഫോം ഒരു പാട് ചർച്ചകൾക്ക് ശേഷം കേരളം തീരുമാനിച്ചതാണ് ഞാൻ വ്യക്തിപരമായി അതിനോട് യോജിക്കുന്നു. എന്റെ മകൾ തമന്ന പഠിച്ച മംഗ്ലൂരു സ്കൂൾ എത്രയോ കാലം മുമ്പ് ഇത് നടപ്പിലാക്കിയതാണ് മകള് പറയുന്നത് പപ്പാ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സ്കൂൾ യൂണിഫോം ആയിരുന്നു..പക്ഷെ ടീച്ചേർസ് വളരെ strict ആണ് അതൊന്നും അവൾക്ക് ഇഷ്ടമല്ല
കേരളം എല്ലാറ്റിലും പിറകിലായിരുന്നു ഇയ്യിടെ ഗവർണർ പറഞ്ഞില്ലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം വളരെ പിന്നിലാണെന്ന് അത് സത്യമാണ്. Hydrabad Usmaniiya usty യും ,Bangluru usty കളും IT വിഷയം സിലബസിൽ ഉൾപ്പെടുത്തിയതിന് പിറകെ ഒരു പതിറ്റാണ്ടിന് ശേഷമാണ്
കേരളത്തിലെ Usty കൾ അത്തരം കോഴ്സുകൾ ആലോചിച്ചത്. അക്കാദമിക്ക് കൗൺസിലുകളിലെല്ലാം കട്ട സഖാക്കൾ ആയിരുന്നു. )
മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
ഇവിടുത്തെ അക്കാദമിക്ക് കൗൺസിൽ അംഗംങ്ങളും, സിന്റികേറ്റും, സെനറ്റും അധ്യാപകരുടെയും ജീവനക്കാരുടെസേവന വേതന വിഷയങ്ങൾ മാത്രമേ ചർച്ച ചെയ്തിരുന്നുള്ളൂ ഇവിടെ രാഷ്ട്രയത്തെ നിയന്ത്രിച്ചത് ട്രേഡ് യൂണിയനിസ്മാണ് അഥവാ തൊഴിലാളിവർഗ്ഗ
രാഷ്ടീയം നമ്മളതിനെ ഇടത് പുരോഗമന രാഷ്ട്രീയം എന്ന് തെറ്റിധരിച്ചു. ഇന്ന് ഇപ്പോൾ മുജാഹിദ് ബാലിശ്ശേരിമാരാണ് അക്കാദമിക്ക് രാഷ്ട്രീയം ചർച്ച ചെയ്യുന്നത് അവരാണ് തീരുമാനമെടുക്കുന്നത്. ഇത് തടയുന്നില്ലെങ്കിൽ കേരളം വീണ്ടും പിറകിലാകുംകഷ്ടപെടും കേരളം..












Click it and Unblock the Notifications