Get Updates
Get notified of breaking news, exclusive insights, and must-see stories!

സിന്ധു സൂര്യകുമാറിന് 'സംഘികളുടെ' തെറിവിളി; കാര്യം എന്താണെന്ന് പോലും അറിയാത്ത മണ്ടന്‍മാര്‍

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച വാര്‍ത്തകള്‍ ചര്‍ച്ചയ്‌ക്കെടുക്കുക എന്നത് മാധ്യമ പ്രവര്‍ത്തകരുടെ ജോലിയാണ്. പലകാര്യങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ എടുക്കുന്ന നിലപാടുകളോട് മറ്റുള്ളവര്‍ക്ക് വിയോജിപ്പുകളുണ്ടാകാം. എന്നാല്‍ ഇല്ലാത്ത കാര്യം പറഞ്ഞ് നേരിട്ട് ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞാലോ...

ഫെബ്രുവരി 26 ന് ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറില്‍ സ്മൃതി ഇറാനിയുടെ പാര്‍ലമെന്റ് പ്രസംഗമായിരുന്നു വിഷയം. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ മഹിഷാസുരനെ ആരാധിച്ചുവെന്നും ദുര്‍ഗ്ഗാ ദേവിയെ അധിക്ഷേപിച്ചു എന്നുമൊക്കെ ആയിരുന്നല്ലോ സ്മൃതി ഇറാനിയുടെ ആരോപണം. ഇപ്പോഴിതാ ആ ചര്‍ച്ച നയിച്ച സിന്ധു സൂര്യകുമാറിനെതിരേയും അത്തരം ആരോപണം ഉന്നയിച്ച് രംഗത്തെത്തുകയാണ് ഒരു വിഭാഗം ആളുകള്‍.

വെറുതേ ആരോപണം ഉന്നയിക്കുകയല്ല ഇവര്‍ ചെയ്യുന്നത്. ഒരാള്‍ കഴിയുമ്പോള്‍ മറ്റൊരാള്‍ എന്ന രീതിയില്‍ ഫോണില്‍ നേരിട്ട് വിളിച്ച് അസഭ്യം പറച്ചിലാണ്. കൃത്യമായ പദ്ധതി തയ്യാറാക്കി ചെയ്യുന്നത് പോലെ തന്നെ. സിന്ധു സൂര്യകുമാര്‍ അത്തരത്തിലുള്ള എന്തെങ്കിലും പരാമര്‍ശം നടത്തിയിട്ടുണ്ടോ എന്ന് കൂടി അന്വേഷിയ്‌ക്കേണ്ടേ...

വിളിയോട് വിളി

വിളിയോട് വിളി

ഹിന്ദുക്കള്‍, ബിജെപി അനുഭാവികള്‍, ആര്‍എസ്എസ്സുകാര്‍ എന്ന് പറഞ്ഞാണ് ആളുകള്‍ വിളിയ്ക്കുന്നതെന്ന് സിന്ധു സൂര്യകുമാര്‍ പറയുന്നു. ന്യൂസ് അവര്‍ ചര്‍ച്ച കഴിഞ്ഞതിന്റെ അടുത്ത ദിവസം മുതല്‍ തുടങ്ങിയതാണ് ഈ ഫോണ്‍ വിളികള്‍.

ആഗോള കോളുകള്‍...

ആഗോള കോളുകള്‍...

ഇന്ത്യയില്‍ നിന്ന് മാത്രമല്ല, അമേരിയ്ക്ക, ബ്രിട്ടന്‍, ജര്‍മനി, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഫോണ്‍ കോളുകള്‍ എത്തുന്നു.

തെറിവിളി

തെറിവിളി

വെറുതേ ഫോണ്‍ വിളിച്ച് കാര്യങ്ങള്‍ ചോദിയ്ക്കുകയല്ല ഇവര്‍ ചെയ്യുന്നത്. മേലും കീഴും നോക്കാതെ തെറി വിളിയ്ക്കുകയാണ്

 കണ്ടിട്ടുപോലും ഇല്ല

കണ്ടിട്ടുപോലും ഇല്ല

ന്യൂസ് അവര്‍ ചര്‍ച്ച കാണുക പോലും ചെയ്യാത്തവരാണ് കേട്ടറിഞ്ഞതിന്റെ പേരില്‍ ഇങ്ങനെ വിളിച്ച് അസഭ്യം പറയുന്നത് എന്നതാണ് ഇതിലെ ഏറ്റവും വലിയ വൈരുദ്ധ്യം.

അസഹിഷ്ണുത

അസഹിഷ്ണുത

ഇത് തന്നെയാണ് അസഹിഷ്ണുത. ഇത്രയും ഭീകരമാണത് എന്ന് നേരിട്ട് ബോധ്യപ്പെടാന്‍ അവസരമൊരുക്കിത്തന്നതില്‍ സന്തോഷം- എന്നാണ് സിന്ധു സൂര്യകുമാര്‍ ഫേസ്ബുക്കില്‍ എഴുതിയത്.

കൃത്യമായ ഗൂഢാലോചന

കൃത്യമായ ഗൂഢാലോചന

സിന്ധു സൂര്യകുമാര്‍ എന്ന മാധ്യമ പ്രവര്‍ത്തകയുടെ ഫോണ്‍ നമ്പര്‍ എത്ര പേരുടെ കൈവശം ഉണ്ടാകും? ഇത്രയധികം പേര്‍ പലപല രാജ്യങ്ങളില്‍ നിന്ന് വിളിച്ച് അസഭ്യം പറയുന്നുണ്ടെങ്കില്‍ ആ ഫോണ്‍ നമ്പര്‍ ഏതെങ്കിലും ഗ്രൂപ്പില്‍ കൃത്യമായി പ്രചരിപ്പിച്ചിട്ടുണ്ടാകും എന്ന് ഉറപ്പല്ലേ. അതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ ഒരു ഗൂഢാലോചനയെ സംശയിച്ചാലും കുറ്റം പറയാന്‍ പറ്റില്ല.

വിവി രാജേഷ് പറയുമോ

വിവി രാജേഷ് പറയുമോ

ബിജെപി നേതാവായ വിവി രാജേഷ് ആ ചര്‍ച്ചയില്‍ പങ്കെടുത്ത ആളാണ്. ആ വിവി രാജേഷ് പോലും പറയില്ല സിന്ധു സൂര്യകുമാര്‍ ദുര്‍ഗ്ഗാ ദേവിയെ അധിക്ഷേപിച്ചു എന്ന്.

നേതാക്കള്‍ പറയണം

നേതാക്കള്‍ പറയണം

ലോകം മുഴുവന്‍ ക്വട്ടേഷന്‍ കൊടുത്ത് തെറിവിളിപ്പിയ്ക്കുന്ന ഈ രീതി എത്ര ശരിയാണെന്ന് ഈ ചര്‍ച്ച യൂട്യൂബില്‍ കണ്ട് കെ സുരേന്ദ്രന്‍, വിവി രാജേഷ്, കുമ്മനം രാജശേഖരന്‍ അടക്കമുള്ളവര്‍ അഭിപ്രായം പറയണം എന്നാണ് സിന്ധു സൂര്യകുമാര്‍ ആവശ്യപ്പെടുന്നത്.

അഭിപ്രായം പറഞ്ഞിട്ടുണ്ട്

അഭിപ്രായം പറഞ്ഞിട്ടുണ്ട്

തനിയ്ക്ക് പറയാനുള്ള കാര്യങ്ങളെല്ലാം ആ ചര്‍ച്ചയില്‍ പറഞ്ഞിട്ടുണ്ടെന്നാണ് വിവി രാജേഷ് വണ്‍ ഇന്ത്യയോട് പ്രതികരിച്ചത്. സിന്ധു സൂര്യകുമാറിനെ വിളിച്ച് അധിക്ഷേപിയ്ക്കുന്നവര്‍ ബിജെപിക്കാരല്ലെന്നും, അതല്ല തങ്ങളുടെ രീതിയെന്നും വിവി രാജേഷ് പറഞ്ഞു.

പരാതി നല്‍കി

പരാതി നല്‍കി

എന്തായാലും ഈ വിഷയം അത്ര ലാഘവത്തോടെ വിടാന്‍ സിന്ധു സൂര്യകുമാര്‍ ഒരുക്കമല്ല. ഡിജിപി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിക്കഴിഞ്ഞതായി സിന്ധു സൂര്യകുമാര്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു.

ചര്‍ച്ച കാണൂ... തീരുമാനിയ്ക്കൂ

ഇതാണ് ആ ന്യൂസ് അവര്‍ ചര്‍ച്ച. ഇത് കണ്ടിട്ട് നിങ്ങള്‍ തന്നെ പറയൂ... സിന്ധു സൂര്യകുമാര്‍ ദുര്‍ഗ്ഗാ ദേവിയെ അധിക്ഷേപിച്ചോ എന്ന്.

വീഡിയോ

വീഡിയോ കാണൂ..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+