വിശദീകരണം വേണം; ഷവർമ കഴിച്ച് 16 - കാരിയുടെ മരണം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കൊച്ചി: ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റ് പതിനാറുകാരിയായ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ ദേവനന്ദയാണ് കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ടത്. ഈ സംഭവത്തിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായത്.
ആരോഗ്യ വകുപ്പിനോടും ഭക്ഷ്യ സുരക്ഷാ കമ്മിഷണറോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം , ഭരണ നിർവഹണ സംവിധാനത്തെ കുറിച്ച് ആശങ്ക ഉള്ളതായി ഡിവിഷൻ ബെഞ്ച് കോടതിയിൽ വ്യക്തമാക്കി.

മരണത്തിന് പിന്നാലെ വന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത് ദേവനന്ദയുടെ മരണ കാരണം ഷിഗല്ല ബാക്ടീരിയ ആണെന്നും ഇത് ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചെന്നും ആണ്. എന്നാൽ, ഭക്ഷ്യ വിഷബാധ ഉണ്ടാകാൻ കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ. വി രാംദാസ് വ്യക്തമാക്കിയിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിന് പിന്നാലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന മൂന്ന് പേരുടെ സ്രവ സാംപിളും പരിശോധിച്ചു. തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പുറത്തു വന്ന റിപ്പോർട്ടിൽ ഷിഗെല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചെന്ന് ഡി എം ഒ വ്യക്തമാക്കി.
Recommended Video

അതേസമയം, വിദ്യാർത്ഥി മരിച്ച സംഭവത്തിൽ 3 പേരാണ് പൊലീസ് പിടിയിൽ ആയത്. ഇതിൽ ഐഡിയൽ കൂൾബാർ മാനേജരും കേസിലെ മൂന്നാം പ്രതിയുമായ കാസർകോട് പടന്ന സ്വദേശി അഹമ്മദ് ഉൾപ്പെടുന്നു. നിലവിൽ ഷവർമ കഴിച്ച് വിവിധ ആശുപത്രികളിൽ 52 പേരാണ് ചികിത്സയിൽ കഴിയുന്നത്.
എന്നാൽ, 16 - കാരി മരണപ്പെട്ട സംഭവത്തിൽ ഇക്കഴിഞ്ഞ ദിവസം ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നിരുന്നു. കൂൾബാറിൽ ഷവർമ നിർമ്മിച്ചത് വൃത്തിഹീനമായ സാഹചര്യത്തിൽ ആണെന്ന് കണ്ടെത്താൻ കഴഞ്ഞു. ഈ കണ്ടെത്തലിന് പിന്നാലെ ആണ് ഐഡിയൽ കൂൾബാർ മാനേജർ പൊലീസ് പിടിയിൽ ആയത്. എന്നാൽ, ഈ കൂൾബാറിന് പ്രവർത്തനാനുമതി ഇല്ലെന്നും കണ്ടെത്തിയിരുന്നു.
സംഭവത്തിൽ കൂള്‍ബാറിലെ ജീവനക്കാരും പൊലീസ് കസ്റ്റഡിയില്‍ ആയി. കൂൾബാറിലേക്ക് ഇറച്ചി നൽകിയ കോഴിക്കട ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ ഇടപെട്ട് അടച്ചുപൂട്ടി. ഇതിന് പിന്നാലെ ഉണ്ടായ അന്വേഷണത്തിൽ കോഴി കടയ്ക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ആണ് കോഴിക്കട അടച്ചു പൂട്ടാൻ നടപടി സ്വീകരിച്ചത്.
റെയിൽവേ സ്റ്റേഷൻ റോഡിൽ ഉള്ള ബദരിയ എന്ന കടയായിരുന്നു ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ അടച്ചു പൂട്ടിയത്. ഷവർമ ഭക്ഷിച്ച് പതിനാറുകാരിയായ വിദ്യാർഥി മരണപ്പെട്ട സാഹചര്യത്തിലായിരുന്നു ഇവിടെ പരിശോധന നടന്നത്. തുടർന്ന് ചെറുവത്തൂരിലെ എല്ലാ ഷവർമ കടകളിലും കോഴി കടകളിലും ഭക്ഷ്യ വകുപ്പ് പരിശോധന നടത്തിയിരുന്നു.
മെയ് 1 നായിരുന്നു കാസര്‍കോട് ചെറുവത്തൂരില്‍ ഷവർമ കഴിച്ച് വിദ്യാർത്ഥി മരിച്ചത്. പതിനാറുകാരിയായ കരിവെള്ളൂര്‍ പെരളം സ്വദേശിനി ദേവനന്ദയാണ് മരണപ്പെട്ടത്. ഭക്ഷ്യ വിഷ ബാധയേറ്റതായിരുന്നു കാരണം. ഇതിന് പിന്നാലെ 14 പേർ കൂടി ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ചെറുവത്തൂര്‍ ടൗണില്‍ പ്രവർത്തിക്കുന്ന ഐഡിയല്‍ കൂള്‍ബാറില്‍ നിന്നാണ് ഇവർ ഷവർമ കഴിച്ചത്.
നസ്രിയ ഫഹദിനൊപ്പം; ഈദ് മുബാറക്ക് ചിത്രങ്ങൾ പങ്കിട്ട് താരങ്ങൾ; ഫോട്ടോസ് വൈറൽ
തുടർന്ന് എന്ന ശക്തമായ പനിയും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഏപ്രിൽ 29 , 30 എന്നീ ദിവസങ്ങളിൽ ചെറുവത്തൂരിലെ കൂൾബാറിൽ നിന്ന് ഷവർമ വാങ്ങി കഴിച്ച വിദ്യാർഥികൾക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നത്.












Click it and Unblock the Notifications